പ്രവർത്തനമികവൊത്ത ആപ്പിളിന്റെ ആകർഷണീയമായ ഐപോഡുകൾ വിപണിയിൽ

|

ആപ്പിളിൻറെ പുതിയ ഐപാഡ് മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നു. പുതിയ മോഡലുകൾ തികച്ചും ആകർഷണീയമായതും മികവൊത്തതുമാണ്. ഐപാഡ് എയര്‍ 3 (10.5-ഇഞ്ച്), ഐപാഡ് മിനി (7.9-ഇഞ്ച്) എന്നീ മോഡലുകളാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മോഡലുകളുടെ വരവോടെ നാലു തരം ഐപാഡുകള്‍ വിപണിയിലെത്തും. റിപ്പോർട്ടുകൾ പ്രകാരം, വിപണിയിൽ ഇന്ന് മുതൽ ഈ ഐപാഡുകൾ ലഭ്യമായി തുടങ്ങും, ഷോപ്പുകളിൽ അടുത്തയാഴ്ച്ച മുതൽ ലഭ്യമായി തുടങ്ങും.

പ്രവർത്തനമികവൊത്ത ആപ്പിളിന്റെ ആകർഷണീയമായ ഐപോഡുകൾ വിപണിയിൽ

ആപ്പിളിൻറെ ഐപാഡ് മോഡലുകള്‍
 

ആപ്പിളിൻറെ ഐപാഡ് മോഡലുകള്‍

ആപ്പിളിന്റെ ഏറ്റവു വില കുറഞ്ഞ ടാബുകള്‍ എന്നത് ഐപാഡ് പ്രോ, ഐപാഡ് എയര്‍, ഐപാഡ്, ഐപാഡ് മിനി എന്നിവയിൽ ഐപാഡ്, ഐപാഡ് മിനി എന്നീ മോഡലുകളാണ്.

കഴിഞ്ഞ ദിവസം അവതരിപ്പിച്ച രണ്ടു മോഡലുകള്‍ക്കും പ്രവർത്തനമികവേകുന്നത് ആപ്പിളിന്റെ ഇപ്പോഴത്തെ ഏറ്റവും കരുത്തുറ്റ പ്രോസസറായ A12 ബയോണിക് ചിപ്പാണ്. ഐഫോണ്‍ എക്‌സ് എസ് മാക്‌സ് തുടങ്ങിയ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് മികച്ച പ്രോസസിങ് ശേഷിയുണ്ട്.

ആപ്പിൾ

ആപ്പിൾ

മികച്ച റെറ്റിന ഡിസ്‌പ്ലെയുള്ള ഇരു-മോഡലുകള്‍ക്കും, മെഷീന്‍ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം, 3D ഗെയ്മിങ് തുടങ്ങിയ പ്രവർത്തങ്ങൾ മികച്ചതാണ്. വെളിച്ച കുറവുള്ള സ്ഥലത്തും മികച്ച പ്രകടനം നടത്തും, 1080p വിഡിയോ റെക്കോഡിങ് നടത്തും എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. മുന്നിലും, പിന്നിലുമായി 8 എം.പി ക്യാമറ, 7 എം.പി ക്യാമറയുമാണ് ഉള്ളത്.

ഐവര്‍ക്ക്

ഐവര്‍ക്ക്

മുഴുവന്‍ ഐപാഡ് അനുഭവം നല്‍കുന്ന 10 ലക്ഷം ആപ്പുകള്‍ ഇപ്പോള്‍ ആപ് സ്റ്റോറില്‍ ലഭ്യമാണ്. അടുത്ത തലമുറ ഐവര്‍ക്ക് (iWork) അടുത്തയാഴ്ച എത്തുമെന്നും ആപ്പിള്‍ അറിയിച്ചു. ഐ.ഒ.എസിലെ മികച്ച വിഭവങ്ങളെല്ലാം തന്നെ പുതിയ ഐപാഡുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐ.ഒ.എസ് 13 സ്വീകരിക്കാന്‍ സജ്ജമാണ്. 10 മണിക്കൂര്‍ വരെ ഒരു ചാര്‍ജിങില്‍ പ്രവര്‍ത്തിക്കുമെന്നു അവകാശവാദം.

ഐപാഡ് എയര്‍
 

ഐപാഡ് എയര്‍

ഐപാഡ് മിനിയുടെ തുടക്ക മോഡലിന് 34,900 രൂപയായിരിക്കും വില. ഐപാഡ് എയറിന്റെ തുടക്ക മോഡലിന് 44,900 രൂപ നല്‍കേണ്ടിവരും. എല്‍ടിഇ ഉള്ള തുടക്ക മോഡലുകള്‍ക്ക് 10,000 രൂപയിലേറെ നല്‍കേണ്ടിവരും ആപ്പിള്‍ പെന്‍സില്‍ വേണമെങ്കില്‍ 8,500 രൂപ നല്‍കണം. സ്മാര്‍ട്ട് കീബോര്‍ഡിന് 13,900 രൂപയും നല്‍കണം.

ഏറ്റവും പുതിയ മോഡലുകളില്‍

ഏറ്റവും പുതിയ മോഡലുകളില്‍

ഏറ്റവും മികച്ച മോഡല്‍ ഐപാഡ് പ്രോ ആണെന്നു പറഞ്ഞല്ലോ. 12.9-ഇഞ്ച്, 11-ഇഞ്ച്, 10-ഇഞ്ച്, 9.7-ഇഞ്ച് എന്നീ വലുപ്പങ്ങളിലാണ് ഇത് ഇത്ര കാലം ലഭ്യമാക്കിയിട്ടുള്ളത്.

ഏറ്റവും നല്ല നിര്‍മാണമികവ് ഇതിനാണ്. ഏറ്റവും പുതിയ മോഡലുകളില്‍ ആയിരുന്നു ആപ്പിള്‍ പെന്‍സില്‍, കീബോര്‍ഡ് തുടങ്ങിയവയുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്നത്.

മികച്ച സ്‌ക്രീന്‍ സാങ്കേതികത

മികച്ച സ്‌ക്രീന്‍ സാങ്കേതികത

ആയാസമുള്ള ജോലികള്‍ക്ക് ഏറ്റവും ഉപകരിക്കുന്ന മോഡല്‍ എന്ന പദവി ഇതിനാണ്. ഏറ്റവും മികച്ച സ്‌ക്രീന്‍ സാങ്കേതികതയും ഇതിനായിരിക്കും. ഏറ്റവും കൂടുതല്‍ വിലയും ഈ മോഡലുകള്‍ക്കാണ്. കൂടിയ സ്റ്റോറേജ് കപ്പാസിറ്റിയും ഇവയ്ക്കായിരിക്കും.

ഐപാഡ് എയര്‍

ഐപാഡ് എയര്‍

പുതിയ ഐപാഡ് എയര്‍ മോഡലുകള്‍ നിര്‍മാണ മികവില്‍ ഐപാഡ് പ്രോയ്ക്ക് ഒപ്പം നില്‍ക്കില്ലെങ്കിലും പ്രവർത്തന ക്ഷമതയിൽ ഒട്ടും പിന്നിലല്ല. സ്‌ക്രീന്‍ സാങ്കേതികത അത്ര മികച്ചതല്ല. പക്ഷേ, വിലകുറവുണ്ട്. ഫെയ്‌സ്‌ ഐ.ഡി സവിശേഷത ഇതിൽ ലഭ്യമല്ല. ടച്ച് ഐ.ഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

ഐപാഡ്

ഐപാഡ്

ഐപാഡ് എക്സ്പീരിയൻസ് നിർബന്ധിതമായി ആവശ്യമുള്ളവർക്കും എന്നാല്‍ അധികം പണം ചിലവാക്കാൻ താത്പര്യമില്ലത്തവര്‍ക്കാണ് ഈ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ ബാഡ്ജെറ്റിൽ ഐപാഡ് എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കും.

ഐപാഡ് മിനി

ഐപാഡ് മിനി

വലിപ്പം കുറഞ്ഞ സ്‌ക്രീനുള്ള ഐപാഡ് ആണ് ഐപാഡ് മിനി. ഐഫോണുകളെക്കാള്‍ അല്‍പ്പം വലിയ സ്‌ക്രീന്‍ ആവശ്യമുള്ളവര്‍ക്ക് വാങ്ങിക്കാവുന്നതാണിത്. പുതിയ ഐപാഡ് മിനി കരുത്തിന്റെ കാര്യത്തില്‍ ഒന്നിനും പിന്നിലല്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Apple today introduced the all-new iPad Air in an ultra-thin 10.5-inch design, offering the latest innovations including Apple Pencil1 support and high-end performance at a breakthrough price. With the A12 Bionic chip with Apple’s Neural Engine, the new iPad Air delivers a 70 percent boost in performance and twice the graphics capability, and the advanced Retina display with True Tone technology is nearly 20 percent larger with over half a million more pixels.2

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more