ഒരു ലാപ്‌ടോപിന് 4,999 രൂപ!

Posted By: Staff

ഒരു ലാപ്‌ടോപിന് 4,999 രൂപ!

ഇപ്പോള്‍ ടാബ്‌ലറ്റുകളും മൊബൈല്‍ ഫോണുകളുമെല്ലാം വിലക്കുറവുമായെത്തുന്ന സാധാരണമാണ്. എങ്കിലും ഒരു ലാപ്‌ടോപ് പിസി 4,999 രൂപയ്‌ക്കോ? വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ആവാം. യുകെയിലെ ലാപ്‌ടോപ് പ്രമുഖരായ എസിഐ അഥവാ അലൈഡ് കമ്പ്യൂട്ടേഴ്‌സാണ്  അവിശ്വസനീയമായ വിലയില്‍ ഈ ലാപ്‌ടോപ് കൊണ്ടുവരുന്നത്. ബിഎസ്ഇ ലിസ്റ്റഡ് കമ്പനിയാണ് അലൈഡ് കമ്പ്യൂട്ടേഴ്‌സ് ഇന്റര്‍നാഷണല്‍ (ഏഷ്യ).

ഈ മാസം പകുതിയോടെ ലാപ്‌ടോപിനെ വിപണിയില്‍ പ്രതീക്ഷിക്കാം. വിന്‍ഡോസ് പിന്തുണയോടെയാണ് ഈ ലാപ്‌ടോപ് എത്തുകയെന്ന് അലൈഡ് കമ്പ്യൂട്ടേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഹിര്‍ജി പട്ടേല്‍ വ്യക്തമാക്കി. ലണ്ടനിലെ മിസൈല്‍ ഗവേഷകനായിരുന്ന ഹിര്‍ജി പട്ടേല്‍ 2002 മെയിലാണ് എസിഐ ബ്രാന്‍ഡ് സ്ഥാപിച്ചത്.

ചൈനയില്‍ നിന്നാണ് ഈ ഉത്പന്നം കമ്പനി എത്തിക്കുകയെന്നറിയുന്നു. ഈ ലാപ്‌ടോപ് മോഡലിനെ കൂടാതെ വില കുറഞ്ഞ തേഡ് ജനറേഷന്‍ ലാപ്‌ടോപ്  മോഡലുകളും പുറത്തിറക്കുന്നതാണ്. 9,999 രൂപയുടെ ഒരു ലാപ്‌ടോപും 19,999 രൂപയുടെ ഇന്റല്‍ ഐ3 സിപിയു അധിഷ്ഠിത ലാപ്‌ടോപും എസിഐ ഇറക്കാനൊരുങ്ങുന്ന മോഡലുകളില്‍ പെടുന്നു.

ഇന്റല്‍ ഐ7 പ്രോസസര്‍, 32ജിബി റാം എന്നിവയാണ് തേഡ് ജനറേഷന്‍ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്ന സവിശേഷതകള്‍. 49,999 രൂപയുടെ ഏറ്റവും വേഗതയേറിയ ഗെയിമിംഗ് ലാപ്‌ടോപും ഇതിലുള്‍പ്പെടും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot