ഇന്ത്യ കീഴടക്കാന്‍ ആമസോണ്‍ വരുന്നു

Posted By: Arathy

ഇന്ത്യപിടിച്ചെടുക്കാന്‍ ആമസോണ്‍ വരുന്നു. പേടിക്കണ്ട സാധനങ്ങള്‍ വാങ്ങുവാനുള്ള ഓണ്‍ ലൈന്‍ സൈറ്റുമായാണ് വരുന്നത്. ഇന്ത്യയുമായി കൂടിച്ചേര്‍ന്നു കൊണ്ടോരു ബിസിനസ് തുടങ്ങാമെന്ന വിചാരത്തോടെയാണ് ആമസോണ്‍. ടിവി,പുസ്തകള്‍, സിനിമകള്‍ ആണ് ഇതു വഴി ജനങ്ങള്‍ വാങ്ങി കൊണ്ടിരുന്നത്. പക്ഷേ ഇന്ത്യയില്‍ അത് പറ്റില്ല ല്ലോ. അതുകൊണ്ട് വലിയൊരു മാറ്റം വരുത്തികൊണ്ടാണ് വരവ്

കൂടുതല്‍ വിവരങ്ങള്‍ക്കു ക്ലിക്ക് ചെയ്യു

 ഇന്ത്യ കീഴടക്കാന്‍ ആമസോണ്‍ വരുന്നു

ഈ മാറ്റം ജനങ്ങളിലും ബാധിക്കുമെന്ന് കണ്ടിരുന്ന് കാണണം. ഇന്ന് ജനങ്ങള്‍ കൂടുതലും ഓണ്‍ലൈനുകളെ ആശ്രയിക്കുന്നവരാണ് അതുകൊണ്ട് തന്നെ വന്‍ വിജയവും പ്രതീക്ഷിച്ചുകൊണ്ടാണ് ആമസോണിന്റെ വരവ്. പക്ഷേ ഓണ്‍ലൈന്‍ സൈറ്റുകളുടെ മല്‍സരമുള്ള ഇന്ത്യയില്‍ ഇവരുടെ പ്രകടനം എങ്ങനെയെന്ന് കാണുക തന്നെ വേണം. മാറ്റങ്ങള്‍ വരുത്തുന്ന ആമസോണിലൂടെ സാധനങ്ങള്‍ വില്‍ക്കുവാനും കഴിയുന്നമെന്ന് ഇവര്‍ പറയുന്നു. പക്ഷേ ഈ സംവിധാനം മറ്റുള്ള ഇന്ത്യന്‍ ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്കുണ്ട്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ ലൈന്‍ സൈറ്റായ ആമസോണ്‍ പലമാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യയില്‍ എത്തുന്നത് തെങ്കിലും ഇന്ത്യന്‍ ഓണ്‍ ലൈന്‍ സൈറ്റുകളുമായി മല്‍പ്പിടുത്തം നടത്തണമെന്ന് തീര്‍ച്ച. ടിവി,പുസ്തകള്‍, സിനിമകള്‍ മാത്രം വിറ്റിരുന്ന ഈ സൈറ്റ് ഇന്ത്യയില്‍ വരുമ്പോള്‍ ഇലകാട്രാണിക് സാധനങ്ങള്‍ അടക്കമുള്ളവ ലഭ്യമായിരിക്കും എന്നാണ് പറയുന്നത്. എന്തായാലും ഇന്ത്യയിലുള്ള മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളുമായുള്ള മല്‍സരവും പ്രകടനവും നമുക്ക്‌ നേരിട്ടുകാണാം

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot