എയർടെല്ലിൽ രണ്ട് ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോൺ

|

ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന്റെ 2 ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരി വാങ്ങാനൊരുങ്ങുകയാണ് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ.കോം. ഇതിനായുള്ള പ്രാരംഭഘട്ട ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ ടെക് ഭീമന്മാർക്ക് അടുത്തിടെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ താല്പര്യം വർദ്ധിച്ച് വരുന്നുണ്ട്. കുറച്ച് ദിവസം മുമ്പ് ഫേസ്ബുക്ക് ജിയോയുടെ ഓഹരികൾ സ്വന്തമാക്കിയിരുന്നു.

വിപണി
 

ചർച്ചകൾ വിജകരമായി പൂർത്തിയാക്കിയാൽ ഭാരതി എയർടെല്ലിന്റെ നിലവിലെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി ഏകദേശം 5 ശതമാനം ഓഹരി ആമസോൺ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ 300 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് എയർടെൽ. കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് എയർടെൽ നേരിടുന്നത്.

കൂടുതൽ വായിക്കുക: ദിവസവും 2ജിബി വരെ ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വോഡഫോൺ വാർഷിക പ്ലാനുകൾ

ടെലികോം

എയർടെല്ലിന്റെ ടെലികോം എതിരാളിയായ ജിയോയുടെ ഉടമസ്ഥതരായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗത്തിന്റെ ഷെയറുകൾ ആഗോള കമ്പനികൾ സ്വന്തമാക്കുന്ന സമയത്താണ് ആമസോണും ഭാരതി എയർടെല്ലും തമ്മിലുള്ള ചർച്ചകൾ നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഫേയ്‌സ്ബുക്ക്, കെകെആർ എന്നീ കമ്പനികളിൽ നിന്ന് റിലയൻസിന്റെ ഡിജിറ്റൽ യൂണിറ്റ് കഴിഞ്ഞ ആഴ്ചകളിൽ 10 ബില്യൺ ഡോളറാണ് സമാഹരിച്ചത്.

കരാർ

ഭാരതി എയർടെല്ലും ആമസോണും തമ്മിലുള്ള ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്. കരാർ നിബന്ധനകൾ ഇരു കമ്പനികളും അംഗീകരിച്ചാൽ മാത്രമേ മറ്റുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയുള്ളു. റിപ്പോർട്ടുകൾ പ്രകാരം ഇക്കാര്യത്തിൽ ആമസോണിന്റെ ഭാഗത്ത് നിന്നും വ്യക്തത ഉണ്ടായിട്ടില്ല. എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും ഉൽപ്പന്നങ്ങൾ, ഉള്ളടക്കം, സേവനങ്ങൾ എന്നിവ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് നടത്തുന്നത് എന്നും അതിനപ്പുറത്തേക്ക് കരാറുകളൊന്നും ഇല്ലെന്നും എയർടെൽ അധികൃതർ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി A31 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഇന്ത്യ
 

1.3 ബില്യൺ ജനങ്ങളുള്ള ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഇന്റർനെറ്റ്, സ്മാർട്ട്‌ഫോൺ ഉപഭോഗം കണക്കിലെടുത്തുകൊണ്ട് ആമസോൺ അടുത്ത കാലത്തായി വോയ്‌സ് ആക്റ്റിവേറ്റഡ് സ്പീക്കറുകൾ, വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് സ്റ്റോറേജ് എന്നിവ ലഭ്യമാക്കിയിരുന്നു. ഇന്ത്യൻ വിപണിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് ടെലിക്കോം വ്യവസായത്തിന്റെ പ്രധാന്യം കണക്കിലെടുത്താണ് അന്താരാഷ്ട്ര കമ്പനികൾ ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങുന്നത്. എയർടെൽ, ആമസോൺ കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വരും.

Most Read Articles
Best Mobiles in India

Read more about:
English summary
Amazon.com is in early-stage talks to buy a stake worth at least $2 billion in Indian mobile operator Bharti Airtel, three sources with knowledge of the matter told Reuters, underscoring the growing attraction of India's digital economy for U.S. tech giants.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X