സാധനങ്ങൾക്ക് വാങ്ങുമ്പോൾ പേയ്മെന്റായി ബിറ്റ്‌കോയിൻ സ്വീകരിക്കില്ലെന്ന് ആമസോൺ

|

കഴിഞ്ഞ ദിവസം ഏറെ ചർച്ചയായ വാർത്തയാണ് ഇ-കൊമേഴ്സ് ഭീമനായ ആമസോണിൽ പർച്ചേസ് ചെയ്യുമ്പോൾ ബിറ്റ്കോയിൻ പേയ്മെന്റ് ഓപ്ഷനായി ലഭിക്കാൻ പോകുന്നു എന്നത്. എന്നാൽ ഈ വർത്ത നിഷേധിച്ചിരിക്കുകയാണ് ആമസോൺ. ഈ വർഷാവസാനത്തോടെ ഇ-കൊമേഴ്‌സ് ഭീമൻ ബിറ്റ്കോയിൻ പേയ്‌മെന്റുകൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് ആമസോൺ നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വാർത്ത വന്നതോടെ ബിറ്റ്കോയിന്റെ വാല്യു കുത്തനെ കൂടിയിരന്നു.

 
പേയ്മെന്റായി ബിറ്റ്‌കോയിൻ സ്വീകരിക്കില്ലെന്ന് ആമസോൺ

ആമസോണിലൂടെ സാധനങ്ങൾ വാങ്ങുമ്പേൾ പേയ്മെന്റ് ഓപ്ഷനായി ബിറ്റ്കോയിൻ സ്വീകരിക്കുന്നു എന്ന വാർത്ത ക്രിപ്റ്റോ കറൻസി ലോകത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കി. ലോകത്തിലെ ഏറ്റവും വിലയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വാല്യു കഴിഞ്ഞ ദിവസം 14.5 ശതമാനം ഉയർന്നിരുന്നു. അവസാന നിമിഷം വ്യാപാരം 6 ശതമാനം ഉയർന്ന് 37,684.04 ഡോളറിലെത്തി. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 28 ലക്ഷം രൂപയോളമാണ്. ക്രിപ്റ്റോ കറൻസി പേയ്മെന്റ് ഓപ്ഷനായി എടുക്കുന്നു എന്ന വാർത്ത ശരിയല്ലെന്ന് ആമോൺ വക്താവ് തന്നെ വ്യക്തമാക്കി.

ആമസോണിൽ ഷോപ്പിംഗ് നടത്തുന്ന ഉപയോക്താക്കൾക്ക് എന്തൊക്കെ സംവിധാനങ്ങൾ നൽകാം എന്നതിൽ ആയിരിക്കും ശ്രദ്ധ കൊടുക്കുക എന്നും ഇതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്ത് വരികയാണ് എന്നും ആമസോൺ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 22 ന് കമ്പനി ഒരു ജോബ് ഓപ്പണിങ് പരസ്യം നൽകിയിരുന്നു. ഡിജിറ്റൽ കറൻസി, ബ്ലോക്ക്ചെയിൻ പ്രൊഡക്റ്റ് ലീഡ് എന്ന പോസ്റ്റിലേക്കാണ് ആളെ ക്ഷണിച്ചിരുന്നത്. ഇത് പുറത്ത് വന്നതുകൊണ്ടായിരിക്കും ആമസോണിൽ ക്രിപ്റ്റോകറൻസി പേയ്മെന്റ് ഓപ്ഷനായി സ്വീകരിക്കുമെന്ന റിപ്പോർട്ടുകൾ വന്നത്.

പേയ്‌മെന്റിനായി വെർച്വൽ കറൻസികൾ സ്വീകരിക്കുന്ന കമ്പനികളുടെ എണ്ണം അനുദിനം വർധിച്ച് വരികയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ മുഖ്യധാരയിലേക്ക് ക്രിപ്റ്റോകറൻസികൾ വരുന്നതിൽ താല്പര്യം പ്രകടിപ്പിക്കാത്ത കമ്പനികൾ പോലും ഇന്ന് ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിലേക്ക് കടക്കുന്നുണ്ട്. ക്രിപ്റ്റോകറൻസിയുടെ മൂല്യം മാറി മറിയുന്നതിൽ എലൺ മസ്കിന്റെ ട്വീറ്റുകൾക്ക് വലിയ പങ്കാണ് ഉള്ളത്.

ക്രിപ്റ്റോ കറൻസി ഖനനത്തിന് ഉപയോഗിക്കുന്ന പുനരുപയോഗ ഊർജ്ജത്തിന്റെ അളവിൽ കൃത്യമായ ജാഗ്രത പുലർത്തുകയാണെങ്കിൽ ഇലക്ട്രിക് കാർ നിർമാതാവായ ടെസ്ല തങ്ങളുടെ കാറുകൾ വാങ്ങുന്നവർക്ക് ബിറ്റ്കോയിൻ പേയ്‌മെന്റായി നൽകുന്നത് വീണ്ടും ആരംഭിക്കാം എന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലൺ മസ്‌ക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇന്ത്യയിലെ ബിറ്റ്കോയിന്റെ വില ജൂലൈ 27ന് രാവിലെ 10:30 വരെ 27.4 ലക്ഷം രൂപയാണ്. ഇത് മാറി മറിയാൻ അധികം സമയം വേണ്ട.

നേരത്തെ ഡോഗ് കോയിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് എലോൺ മസ്ക് നടപ്പാക്കിയത്. ഇത് കോയിന്റെ മൂല്യം ഇന്ത്യൻ കറൻസിയിൽ 47 രൂപ വരെ ഉയർത്തിയിരുന്നു. നിലവിൽ ഇത് 20 രൂപയിൽ താഴെയാണ്. ആമസോൺ ബിറ്റ്കോയിൻ പേയ്മെന്റ് ഓപ്ഷനായി എടുക്കാൻ പോകുന്നു എന്ന വാർത്ത ബിറ്റ്കോയിൻ മൂല്യം ഉയർത്തിയിരുന്നു എങ്കിലും ഇത് ഇപ്പോൾ വീണ്ടും താഴ്ന്നിരിക്കുകയാണ്.

Most Read Articles
Best Mobiles in India

English summary
Amazon officials have denied reports that e-commerce giant Amazon is offering Bitcoin payment options to purchasers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X