ആമസോണിൻറെ ഏറ്റവും മികച്ച പ്രൈം ഡേയ് ഡീൽ ഒരുപക്ഷേ അബദ്ധമായിരിക്കാം

|

5000 ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് ഓഫറുമായിട്ടാണ് ആമസോണിന്‍റെ പ്രൈം ഡേയ് സെയില്‍ ആരംഭിച്ചത്. ജൂലൈ 15ന് തുടങ്ങിയ പ്രൈം ഡേ സെയിൽ 16ന് രാത്രി 12 മണി വരെയുണ്ടായിരുന്നു. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പുളള ഉപഭോക്താക്കള്‍ക്കു മാത്രമായിരുന്നു പ്രൈം ഡേയ് സെയിലിൻറെ ഭാഗമാകുവാൻ സാധിച്ചിരുന്നത്. വന്‍ ഓഫറുകളും ഡിസ്കൗണ്ടുകളുമായിട്ടായിരുന്നു ആമസോണിന്‍റെ പ്രൈം ഡേയ് സെയില്‍ അതും രണ്ട് ദിവസം നീണ്ടുനിന്ന വില്‍പ്പനയില്‍ നിരവധി ഉപയോക്താക്കൾക്ക് സാധനങ്ങള്‍ വൻ ലാഭത്തിൽ സ്വന്തമാക്കുവാൻ സാധിച്ചു എന്നുള്ളതാണ്.

ആമസോണിൻറെ ഏറ്റവും മികച്ച പ്രൈം ഡേയ് ഡീൽ ഒരുപക്ഷേ അബദ്ധമായിരിക്കാം

 

അതില്‍ 99 ശതമാനം ഡിസ്കൗണ്ട് ചില ക്യാമറാ ഉപകരണങ്ങള്‍ക്ക് ലഭ്യമായെന്നാണ് ഉപയോക്താക്കൾ നൽകുന്ന വിവരം. പെറ്റാപിക്സലാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ക്യാമറകളും ലെന്‍സുകളും വളരെ കുറഞ്ഞ വിലയ്ക്കായിരുന്നു ഉപയോക്താക്കൾക്ക് ലഭിച്ചത്. സോണി, ഫ്യുജി ഫിലിം, കനോണ്‍ എന്നി കമ്പനികളുടെ ഉപകരണങ്ങളാണ് ആമസോണില്‍ വന്‍ വിലക്കുറവില്‍ വന്നത്.

ആമസോണ്‍ പ്രൈം ഡേയ്

ആമസോണ്‍ പ്രൈം ഡേയ്

ഇതില്‍ കനോണ്‍ ഇ.എഫ് 800 എം.എം f/5.6L ഐ.എസ് ടെലിഫോട്ടോ ലെന്‍സിൻറെ വില്‍പ്പനയായിരുന്നു. 800 എം.എം വരുന്ന ഈ ടെലിഫോട്ടോ ലെന്‍സിന് യഥാര്‍ത്ഥ വില ഏകദേശം 13,000 ഡോളറാണ് വില വരുന്നത്, അതായത് ഏകദേശം 8,95,000 രൂപ. എന്നാല്‍ ആമസോണ്‍ പ്രൈം ഡേയ് സെയിലില്‍ ഈ ലെന്‍സ് വെറും 94.48 ഡോളറിനാണ് (വെറും 6,400 രൂപ) സെയിലിനായി വെച്ചിരുന്നത്.

സ്മാർട്ഫോണിന് വൻ വിലകുറവ്

സ്മാർട്ഫോണിന് വൻ വിലകുറവ്

ഇത്തരത്തില്‍ നിരവധി ഉപകരണങ്ങളാണ് അതിശയികരിപ്പിക്കുന്ന ആനുകൂല്യത്തിൽ വില്‍പ്പനയ്ക്ക് കൊണ്ടുവന്നിരുന്നത്. ആമസോൺ പ്രൈം ഡേ സെയിലിൽ സ്മാർട്ഫോണിന് വൻ വിലകുറവുണ്ടായിരുന്നു; സാംസങ് ഗാലക്സി എം30 (13,990), ഷവോമി എംഐ എ2 (9,999) വണ്‍ പ്ലസ് 6ടി (27,999) നോക്കിയ 8.1 (18,499) എന്നിങ്ങനെയാണ് നിരക്ക് കൂടാതെ മികച്ച എക്സ്ചേഞ്ച് ഓഫറും ലഭ്യമായിരുന്നു.

ലക്ഷക്കണക്കിന് രൂപ വില വരുന്ന ക്യാമറകളും ലെന്‍സുകളും
 

ലക്ഷക്കണക്കിന് രൂപ വില വരുന്ന ക്യാമറകളും ലെന്‍സുകളും

ടെലിവിഷനുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും മികച്ച വിലക്കുറവിൽ ആമസോൺ പ്രൈം ഡേയ് സെയിലിൽ ലഭ്യമായിരുന്നു. 4K ടെലിവിഷനുകൾക്ക് നോ കോസ്‌റ്റ് ഇഎംഐ ഉൾപ്പടെ ആമസോൺ ബോണസ്, എച്ച്.ഡി.എഫ്.സി നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭ്യമായിരുന്നു. വിവിധ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകളും ഈ ഓഫര്‍ വിലയില്‍ ആമസോണിൽ ലഭ്യമായിരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Photography outlet PetaPixel, which first reported the news, identified customers claiming they had purchased cameras and lenses normally worth hundreds or thousands of dollars for only $94.48. The items included products manufactured by Sony, Fujifilm and Canon. Perhaps most notable was a Canon EF 800 mm f/5.6L IS Telephoto lens that usually retails for about $13,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X