വലിയ സ്ക്രീൻ ഡിവൈസുകൾക്കായി ആൻഡ്രോയിഡ് 12എൽ; ഡെവലപ്പർ പ്രിവ്യൂ ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ

|

വലിയ സ്ക്രീനുകളുള്ള ഡിവൈസുകൾക്കായി ആൻഡ്രോയിഡ് 12ന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ഡെവലപ്പർ പ്രിവ്യൂ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്നും മുൻനിര സവിശേഷതകൾ എന്തെല്ലാമായിരിക്കും എന്നും പരിശോധിക്കാം. കഴിഞ്ഞയാഴ്ചയാണ് ഗൂഗിൾ പിക്സൽ ഡിവൈസുകളിൽ ആൻഡ്രോയിഡ് 12 അവതരിപ്പിച്ചത്. പിക്സൽ 3 സീരീസിന് മുകളിലേക്കാണ് പുതിയ അപ്ഡേഷൻ ലഭ്യമാക്കിയത്. മറ്റ് കമ്പനികളുടെ ഫോണുകളിലും വലിയ കാലതാമസമില്ലാതെ പുതിയ അപ്ഡേഷൻ കിട്ടുകയും ചെയ്യും. തൊട്ട് പിന്നാലെയാണ് ആൻഡ്രോയിഡ് 12എൽ എന്ന പേരിൽ വലിയ സ്ക്രീനുകളുള്ള ഡിവൈസുകൾക്കായി ആൻഡ്രോയിഡ് 12എൽ പുറത്തിറക്കുന്നത്. ആൻഡ്രോയിഡ് 12എൽ, ടെക് ഭീമൻ അവകാശപ്പെടുന്നത് പോലെ, ടാബ്‌ലെറ്റുകൾക്കും ഫോൾഡബിളുകൾക്കും ക്രോം ഓഎസ് ഉപയോക്താക്കൾക്കും മെച്ചപ്പെട്ട ആൻഡ്രോയിഡ് അനുഭവം നൽകും.

 

ആൻഡ്രോയിഡ് 12 എൽ

ആൻഡ്രോയിഡ് 12 എൽ

ബുധനാഴ്ച നടന്ന ആൻഡ്രോയിഡ് ഡെവലപ്പർ സമ്മിറ്റിൽ വച്ചാണ് ആൻഡ്രോയിഡ് 12ൽ പ്രഖ്യാപിച്ചത്. ടാബ്‌ലെറ്റുകളും ഫോൾഡബിളുകളും പോലുള്ള വലിയ സ്‌ക്രീൻ ഉപകരണങ്ങൾക്ക് വേണ്ടിയാണ് ആൻഡ്രോയിഡ് 12എൽ ഇറക്കുന്നത്. ആൻഡ്രോയിഡ് ഓഎസിന്റെ പുതിയ വേർഷന്റെ തന്നെ വലിയ രൂപം എന്ന നിലയ്ക്കാണ് പ്രഖ്യാപനം. ഗൂഗിളിന്റെ തന്നെ പിക്സൽ ഫോണുകളിലാണ് നിലവിൽ ആൻഡ്രോയിഡ് 12 ലഭിക്കുന്നത്. പുതിയ അപ്ഡേഷൻ പുറത്തിറക്കി ഒരാഴ്ച കഴിയും മുമ്പേയാണ് 'എൽ' വേർഷന്റെ പ്രഖ്യാപനം. ആൻഡ്രോയിഡ് 12-ലേക്ക് ഒരു 'എൽ' ചേർത്താണ് വലിയ സ്ക്രീനുള്ള ഡിവൈസിനുള്ള വേർഷൻ പ്രഖ്യാപിച്ചതെന്നും കാണാം. ആൻഡ്രോയിഡ് 12എൽ, ടാബ്‌ലെറ്റുകൾക്കും ഫോൾഡബിളുകൾക്കും ക്രോം ഒഎസ് ഉപയോക്താക്കൾക്കും യൂസർ ഫ്രണ്ട്ലി അനുഭവം നൽകുമെന്നാണ് കമ്പനി പറയുന്നത്. ടെക് ഭീമന്റെ അവകാശവാദം ശരിയാകുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. നിലവിൽ ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന 250 ദശലക്ഷത്തിലധികം ലാർജ് സ്‌ക്രീൻ ഡിവൈസുകൾ ഉണ്ടെന്ന് ആണ് ഗൂഗിൾ അവകാശപ്പെടുന്നത്.

ആൻഡ്രോയിഡ് 12 നിങ്ങളുടെ ഫോണിൽ ലഭ്യമാണോ? പരിശോധിക്കാംആൻഡ്രോയിഡ് 12 നിങ്ങളുടെ ഫോണിൽ ലഭ്യമാണോ? പരിശോധിക്കാം

ആൻഡ്രോയിഡ്
 

" ആൻഡ്രോയിഡ് ഒഎസിനെ ഈ ഡിവൈസുകളിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഒഎസ് ആക്കാൻ ഞങ്ങൾ നിരന്തര പരിശ്രമം ചെയ്യുകയാണ്. അതിനായി എല്ലാത്തരം നിക്ഷേപങ്ങളും തുടരുന്നു. ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും വേണ്ടി ഞങ്ങൾ അതിവേഗം പ്രവർത്തനങ്ങൾ തുടരും " കമ്പനി ഒരു ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഏകദേശം 100 മില്ല്യൺ, പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് ആക്ടിവേഷനുകൾ ഉണ്ടായിട്ടുണ്ടെന്ന് ടെക് ഭീമൻ പറയുന്നു, ഇത് കാണിക്കുന്നത് വർഷം തോറും 20 ശതമാനം വളർച്ചയാണ്. 92 ശതമാനം വളർച്ചയോടെ ക്രോം ഒഎസ് അതിവേഗം വളരുന്ന ഡെസ്‌ക്‌ടോപ്പ് പ്ലാറ്റ്‌ഫോമായി മാറിയെന്നും ഗൂഗിൾ കൂട്ടിച്ചേർക്കുന്നു. കൂടാതെ, ഫോൾഡബിളുകളുടെ കാര്യത്തിൽ വർഷാവർഷം 256 ശതമാനത്തിലധികം വളർച്ചയും കമ്പനി അവകാശപ്പെടുന്നുണ്ട്.

ആൻഡ്രോയിഡ് 12എൽ ഡെവലപ്പർ പ്രിവ്യൂ

ആൻഡ്രോയിഡ് 12എൽ ഡെവലപ്പർ പ്രിവ്യൂ

ആൻഡ്രോയിഡ് 12എൽ-ന്റെ ഡെവലപ്പർ പ്രിവ്യൂ ഗൂഗിൾ പുറത്തിറക്കി, അത് തെരഞ്ഞെടുത്ത ഡെവലപ്പേഴ്സിന് പുതിയ വലിയ സ്‌ക്രീൻ ഫീച്ചറുകൾ പരീക്ഷിക്കാനും ലഭ്യമായ ആപ്പുകൾ ഒപ്റ്റിമൈസ് ചെയ്യാനും അനുവദിക്കും. നോട്ടിഫിക്കേഷൻസ്, ക്വിക്ക് സെറ്റിങ്സ്, ലോക്ക്‌ സ്‌ക്രീൻ, ഹോം സ്‌ക്രീൻ എന്നിവയിലടക്കം വലിയ മാറ്റങ്ങളുമായാണ് ആൻഡ്രോയിഡ് 12എൽ എത്തുന്നത്. വലുയ സ്ക്രീനുകളിൽ മെച്ചപ്പെട്ട യുഐ പ്രകടനവും ഗൂഗിൾ നൽകുന്നു. ഒപ്പം സിസ്റ്റം ആപ്പുകളും 12എൽ-ൽ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. 12എൽ ഒഎസിലൂടെ മൾട്ടി ടാസ്കിങ് കൂടുതൽ ഈസിയാക്കിയിട്ടുണ്ട്. വലിയ സ്‌ക്രീനുകളിൽ ഇത് ഒരു പുതിയ ടാസ്‌ക്ബാർ ചേർത്തിട്ടുണ്ട്, അത് ഉപയോക്താക്കളെ ഇഷ്ടപ്പെട്ട ആപ്പുകളിലേക്ക് തൽക്ഷണം മാറാൻ അനുവദിക്കുന്നു. മാത്രമല്ല, ടാസ്‌ക്‌ബാർ സ്‌പ്ലിറ്റ് സ്‌ക്രീൻ മോഡിനെ എന്നത്തേക്കാളും കൂടുതൽ ഡിസ്കവറബിളും ആക്കുന്നു. സ്പ്ലിറ്റ് സ്‌ക്രീൻ മോഡിൽ ഒരു ആപ്പ് പ്രവർത്തിപ്പിക്കുന്നതിന് ഉപയോക്താക്കൾക്ക് ടാസ്‌ക്ബാറിൽ നിന്ന് ഡ്രാഗ് ചെയ്യേണ്ടതുണ്ട്. "ഉപയോക്താക്കൾക്ക് മികച്ച ലെറ്റർബോക്സിംഗ് അനുഭവം നൽകുന്നതിനും ഡിഫോൾട്ടായി ആപ്പുകളെ മികച്ചതാക്കാൻ സഹായിക്കുന്നതിനുമായി വിഷ്വൽ, സ്റ്റെബിലിറ്റി ഇംപ്രൂവ്മെന്റ്സ് കൊണ്ടു വന്നിട്ടുണ്ട്.

പ്ലേ സ്റ്റോറിലെ മാറ്റങ്ങൾ

ഉപയോക്താക്കൾക്ക് അവരുടെ ടാബ്‌ലെറ്റുകൾ, ഫോൾഡബിളുകൾ, ക്രോം ഒഎസ് ഉപകരണങ്ങൾ എന്നിവയിൽ മികച്ച അനുഭവങ്ങൾ കിട്ടുന്നതിനും വർക്കിങ് കപ്പാസിറ്റി എളുപ്പമാക്കുന്നതിനും ഗൂഗിൾ പ്ലേ സ്റ്റോറിലും ചില മാറ്റങ്ങൾ കൊണ്ടുവരുന്നു. ആൻഡ്രോയിഡ് 12എൽ ഉപയോഗിച്ച്, വലിയ സ്‌ക്രീൻ ആപ്പ് ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ ഓരോ ആപ്പിന്റെയും ഗുണനിലവാരം വിലയിരുത്തുന്നതിന് ടെക് ഭീമൻ പുതിയ പരിശോധന രീതികളും ചേർക്കുന്നു. ഡിവൈസിലുള്ള ആപ്പുകൾ വലിയ സ്ക്രീനുകൾക്കായി ഒപ്റ്റിമൈസ് ചെയ്തതാണോ എന്ന് പരിശോധിക്കാൻ ആകും. വലിയ സ്ക്രീനുകൾക്കായി ഒപ്റ്റിമൈസ് ചെയ്യാത്ത ആപ്പുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും. "ഈ വർഷം ആദ്യം പ്രഖ്യാപിച്ചത് പോലെ വലിയ സ്‌ക്രീൻ ഡിവൈസുകൾക്കായി നിർദ്ദിഷ്ട ആപ്പ് റേറ്റിംഗുകളും അവതരിപ്പിക്കും, അതിനാൽ ഉപയോക്താക്കൾക്ക് അവരുടെ വലിയ സ്‌ക്രീൻ ഉപകരണങ്ങളിൽ ഓരോ ആപ്പുകളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് റേറ്റ് ചെയ്യാനാകും. ഈ മാറ്റങ്ങൾ അടുത്ത വർഷം നിലവിൽ വരും," ഗൂഗിൾ ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

ഇംഗ്ലീഷ് വാക്കുകൾ പഠിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾഇംഗ്ലീഷ് വാക്കുകൾ പഠിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

ഡെവലപ്പർ പ്രിവ്യൂവിനായി എങ്ങനെ എൻറോൾ ചെയ്യാം

ഡെവലപ്പർ പ്രിവ്യൂവിനായി എങ്ങനെ എൻറോൾ ചെയ്യാം

ആൻഡ്രോയിഡ് 12 എൽ ഫീച്ചർ ഡ്രോപ്പ് അടുത്ത വർഷം ആദ്യം പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 12 ടാബ്‌ലെറ്റുകളുടെയും ഫോൾഡബിളുകളുടെയും അടുത്ത വിൽപ്പന തരംഗം ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. മറ്റ് കമ്പനികളുടെ ലാർജ് സ്ക്രീൻ ഡിവൈസുകളിലും ആൻഡ്രോയിഡ് 12എൽ ഫീച്ചറുകൾ ലഭ്യമാക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ലെനോവോ പി12 പ്രോ ആയിരിക്കും 12എൽ ഫീച്ചറുകൾ ലഭിക്കുന്ന ലാർജ് സ്ക്രീൻ ഡിവൈസ്. ആൻഡ്രോയിഡ് 12എല്ലിന്റെ ഡെവലപ്പർ പ്രിവ്യൂവിലേക്ക് ആക്‌സസ് ലഭിക്കുന്നതിന്, വലിയ സ്‌ക്രീൻ ഉപയോക്താക്കൾക്ക് 12എൽ ആൻഡ്രോയിഡ് എമുലേറ്റർ സിസ്റ്റം ചിത്രങ്ങളും ടൂളുകളും ഡൗൺലോഡ് ചെയ്യാം.

ആൻഡ്രോയിഡ് 12എൽ ഫോണുകൾക്കും ലഭ്യമാകുമെന്ന് ഗൂഗിൾ ഉറപ്പ് നൽകുന്നു, എന്നാൽ മിക്ക പുതിയ സവിശേഷതകളും ചെറിയ സ്‌ക്രീനുകളിൽ ദൃശ്യമാകാത്തതിനാൽ, ടാബ്‌ലെറ്റുകൾ, ഫോൾഡബിളുകൾ, ക്രോം ഒഎസ് ഉപകരണങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിക്സൽ ഉപകരണങ്ങൾക്കായി ആൻഡ്രോയിഡ് ബീറ്റ എൻറോൾമെന്റുകൾ പിന്നീട് തുറക്കാൻ കമ്പനി പദ്ധതിയിടുന്നു.

 

Most Read Articles
Best Mobiles in India

English summary
Android 12L is aimed at large screen devices such as tablets and foldables.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X