ആന്‍ഗ്രി ബേര്‍ഡ്‌സ് സ്‌കൂള്‍കാലത്തേയ്ക്ക്; പെണ്‍പക്ഷിയും കൂടെ

Posted By: Super

ആന്‍ഗ്രി ബേര്‍ഡ്‌സ് സ്‌കൂള്‍കാലത്തേയ്ക്ക്; പെണ്‍പക്ഷിയും കൂടെ

ആന്‍ഗ്രി ബേര്‍ഡ്‌സ് സ്‌കൂള്‍ ഗെയിം അവതരിപ്പിച്ചു. 'ബാക്ക് റ്റു സ്‌കൂള്‍' എന്ന തലക്കെട്ടിലാണ് പുതിയ ഗെയിം റോവിയോ അവതരിപ്പിച്ചത്. ആന്‍ഗ്രി ബേര്‍ഡ്‌സ്

സീസണ്‍സ്, ആന്‍ഗ്രി ബേര്‍ഡ്‌സ് സീസണ്‍സ് എച്ച്ഡി ഗെയിമുകളുടെ 2.5 വേര്‍ഷനാണിത്. 20 ബ്രാന്‍ഡ് സ്‌കൂള്‍യാര്‍ഡ് ലെവലുകള്‍ ഈ ഗെയിമിലുണ്ട്. പുതിയ ബോണസ് ലെവലുകളും ഉള്‍പ്പെടുന്നു.

ആന്‍ഗ്രി ബേര്‍ഡ്‌സിലേക്ക് റോവിയോ അടുത്തിടെ പരിചയപ്പെടുത്തിയ പിങ്ക് പെണ്‍ പക്ഷിയും (Pink Bird) ഈ ഗെയിമില്‍ ഉള്‍പ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ തീം മ്യൂസിക്കും ഈ ഗെയിമില്‍ വരുന്നുണ്ട്. കുമിളകള്‍ ഉണ്ടാക്കി പന്നിക്കൂട്ടത്തെ വെട്ടിലാക്കുന്ന വിദ്യയുമായാണ് പെണ്‍ പക്ഷി  എത്തിയിട്ടുള്ളത്. 'പിങ്ക് ബേര്‍ഡ് എന്നാല്‍ പന്നികള്‍ക്ക് കുമിളശല്യം' എന്നാണ് റോവിയോ ഫെയ്‌സ്ബുക്ക് പേജില്‍ വിശദീകരിച്ചിട്ടുള്ളത്.

ആന്‍ഗ്രി ബേര്‍ഡ് സീസണ്‍സിന്റെ പുതിയ ഐഫോണ്‍, ഐപോഡ് വേര്‍ഷനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 0.099 ഡോളര്‍ മുടക്കി ആപ് സ്റ്റോറില്‍ നിന്നും ഇത്  ഡൗണ്‍ലോഡ് ചെയ്യാം. അതു പോലെ ഐപാഡിനായുള്ള ആന്‍ഗ്രി ബേര്‍ഡ്‌സ് സീസണ്‍ എച്ച്ഡിയ്ക്ക് 2.99 ഡോളറാണ് ഈടാക്കുന്നത്. ഇതിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ അടുത്തു തന്നെ റോവിയോ ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

വീഡിയോ

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot