ആപ്പിൾ എയർടാഗ് ഉപയോഗിച്ച് കാർ മോഷണം, ഇത് വേറെ ലെവൽ കള്ളന്മാർ

|

വാഹനങ്ങളുടെ ചാവികളും മറ്റ് വസ്തുക്കളും നഷ്ടപ്പെടാതിരിക്കാനും ഇനി എന്തെങ്കിലും കാരണവശാൽ നഷ്ടപ്പെട്ടവ കണ്ടെത്താനുമായി ആപ്പിൾ അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസ് ആണ് ആപ്പിൾ എയർടാഗ്. സ്വകാര്യ വസ്തുക്കളിലടക്കം എയർടാഗ് ഘടിപ്പിച്ചാൽ അവയുടെ സ്ഥാനം ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഡിവൈസ് ഉപയോക്താക്കൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെട്ടത്. ഉപയോക്താക്കൾക്ക് ഗുണം ചെയ്താലും ഉല്ലെങ്കിലും എയർടാഗ് എങ്ങനെ ദുരുപയോഗിക്കാം എന്ന് കണ്ട് പിടിച്ചിരിക്കുകയാണ് കാനഡയിലെ ഒരു കൂട്ടം വാഹന മോഷ്ടാക്കൾ. കാനഡയിലെ ഒരു റോബറി സിൻഡിക്കേറ്റ് ആഡംബര കാറുകൾ ലക്ഷ്യമിടാനും മോഷ്ടിക്കാനും ആപ്പിൾ എയർടാഗ് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

 

കാനഡ

കാനഡയിലെ യോർക്ക് റീജിയണിലാണ് ഈ ഹൈടെക്ക് മോഷണം ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. മേഖലയിൽ ആഡംബര കാറുകൾ സ്ഥിരമായി മോഷ്ടിക്കപ്പെട്ടതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വിദൂര സ്ഥലങ്ങളിൽപ്പോലും ആഡംബര കാറുകൾ കൃത്യമായി എങ്ങനെ ടാർഗറ്റ് ചെയ്യപ്പെടുന്നു എന്നതിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആപ്പിൾ എയർടാഗ് ഉപയോഗിച്ചാണ് മോഷണങ്ങൾ നടക്കുന്നത് എന്ന് വ്യക്തമാക്കിയത്. തുടർന്ന് യോർക്കിൽ വാഹന മോഷ്ടാക്കൾക്കെതിരെ പൊലീസ് ജാഗ്രത നിർദേശം നൽകിക്കഴിഞ്ഞു. മോഷണങ്ങൾ എങ്ങനെ നടക്കുന്നുവെന്നും കാർ ഉടമകൾക്ക് തങ്ങളുടെ വാഹനം മോഷ്ടാക്കളിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്നും വിശദീകരിക്കുന്ന ഒരു പ്രസ്താവനയും മേഖലയിൽ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ആപ്പിൾ

ആപ്പിൾ എയർടാഗ് ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ ട്രാക്ക് ചെയ്യുകയാണ് മോഷ്ടാക്കളുടെ രീതി. ഇങ്ങനെ ടാർഗറ്റ് ചെയ്ത് ഉടമയുടെ വീടും വാഹനം പാർക്ക് ചെയ്യുന്നത് എവിടെയെന്നും കണ്ടെത്തും. പിന്നീട് വാഹനം മോഷ്ടിക്കുകയും ചെയ്യും. നിലവിൽ അഞ്ച് മോഷണങ്ങളാണ് ആപ്പിൾ എയർടാഗ് ഉപയോഗിച്ച് നടത്തിയതായി പൊലീസ് കണ്ടെത്തിയത്. മേഖലയിൽ നടന്ന മറ്റ് കാർ മോഷണങ്ങൾക്ക് പിന്നിലും ഇതേ സംഘവും ഇതേ രീതിയും ആയിരിക്കുമെന്നും പൊലീസ് കരുതുന്നു.

എയർടാഗ്
 

അടുത്തിടെ നടന്ന എല്ലാ വാഹന മോഷണങ്ങളിലും സമാന സാങ്കേതിക സഹായം ഉപയോഗപ്പെടുത്തിയോ എന്നറിയാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മാളുകളും പാർക്കിങ് സ്ഥലങ്ങളും പോലെയുള്ള പൊതു സ്ഥലങ്ങളിൽ വച്ചാണ് ഇത്തരം വാഹനങ്ങൾ ടാർഗറ്റ് ചെയ്യപ്പെടുന്നത്. കാറുകളിലെ പെട്ടെന്ന് കാണാൻ കഴിയാത്ത സ്ഥലങ്ങളിൽ ടാഗുകൾ സ്ഥാപിക്കും. ടാർഗെറ്റ് ചെയ്‌ത വാഹനങ്ങൾ മോഷ്ടാക്കൾ ഉടമസ്ഥന്റെ വസതിയിലേക്ക് ട്രാക്ക് ചെയ്യും. അവിടെ ഡ്രൈവ്‌വേയിൽ നിന്നും വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്യും.

ഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഫാക്ടറി സെറ്റിങ്സ്

പൊലീസ് പറയുന്നതനുസരിച്ച്, മോഷ്ടാക്കൾ സാധാരണയായി സ്ക്രൂ ഡ്രൈവർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഡ്രൈവർ അല്ലെങ്കിൽ പാസഞ്ചർ ഡോറിലൂടെ വാഹനങ്ങളിൽ പ്രവേശിക്കുന്നു. ലക്ഷ്വറി വാഹനങ്ങളിലെ അലാറം സിസ്റ്റവും മോഷ്ടാക്കൾ വളരെ എളുപ്പം ബൈപ്പാസ് ചെയ്യും. അകത്ത് കടന്നാൽ, ഫാക്ടറി സെറ്റിങ്സ് റീപ്രോഗ്രാം ചെയ്യാൻ മെക്കാനിക്കുകൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം, ഡാഷ്‌ബോർഡിന് താഴെയുള്ള ഓൺബോർഡ് ഡയഗ്നോസ്റ്റിക്സ് പോർട്ടുമായി ബന്ധിപ്പിച്ച് മോഷ്ടാക്കൾ കൊണ്ട് വന്ന താക്കോൽ സ്വീകരിക്കാൻ വാഹനത്തെ പ്രോഗ്രാം ചെയ്യുന്നു. പുതിയ താക്കോൽ പ്രോഗ്രാം ചെയ്ത് കഴിഞ്ഞാൽ, വാഹനം സ്റ്റാർട്ട് ആകും. ഇങ്ങനെ വാഹനങ്ങൾ വളരെ എളുപ്പം മോഷ്ടിക്കുകയും ചെയ്യും.

ടാഗിങ്

ലക്ഷ്വറി വാഹനങ്ങൾ ആണ് സാധാരണ മോഷ്ടാക്കൾ ലക്ഷ്യമിടുന്നത്. ഈ രീതി നമ്മുടെ നാട്ടിലും പ്രയോഗിക്കപ്പെടുന്നുണ്ടോ എന്ന് നിലവിൽ സ്ഥിരീച്ച റിപ്പോർട്ടുകൾ ഒന്നുമില്ല. എങ്കിലും ആരെങ്കിലും ഈ മാർഗം ഉപയോഗിച്ചു കൂടാ എന്നില്ല. കാരണം ആപ്പിൾ എയർടാഗ് പോലെയുള്ള ധാരാളം ടാഗിങ് ഉപകരണങ്ങൾ നാട്ടിൽ അവൈലബിൾ ആണ്.
എയർ ടാഗ്സ് ഉപയോഗിച്ച് കാറുകൾ ട്രാക്ക് ചെയ്യുന്നതിൽ നിന്നും മോഷ്ടിക്കുന്നതിൽ നിന്നും മോഷ്ടാക്കളെ തടയാൻ ചില മാർഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഹാക്കിങ് സാധ്യത കൂടുതൽ; 2-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കാൻ ഫേസ്ബുക്ക്ഹാക്കിങ് സാധ്യത കൂടുതൽ; 2-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കാൻ ഫേസ്ബുക്ക്

കാറുകൾ ട്രാക്ക് ചെയ്തുള്ള മോഷണം തടയാൻ

കാറുകൾ ട്രാക്ക് ചെയ്തുള്ള മോഷണം തടയാൻ

  • സാധ്യമെങ്കിൽ, നിങ്ങളുടെ വാഹനം പൂട്ടിയ ഗാരേജിൽ പാർക്ക് ചെയ്യുക. മിക്ക വാഹനങ്ങളും ഡ്രൈവ് വേയിൽ നിന്നാണ് മോഷ്ടിക്കപ്പെടുന്നത്.
  • ഒരു സ്റ്റിയറിങ് വീൽ ലോക്ക് ( അല്ലെങ്കിൽ ഒരു ഗിയർ ലോക്ക് ) ഉപയോഗിക്കുക. ഇത് ദൃശ്യമായ ഒരു പ്രതിരോധമായി പ്രവർത്തിക്കുകയും ചെയ്യും.
  • ഡാറ്റാ പോർട്ടിൽ ഒരു ലോക്ക് ഇൻസ്റ്റാൾ ചെയ്യുക. ഈ ലളിതമായ ഉപകരണം ഓൺലൈനിൽ വാങ്ങാൻ കിട്ടും. വാഹനത്തിന്റെ താക്കോലുകൾ റീപ്രോഗ്രാം ചെയ്യാൻ കള്ളന്മാർ ആക്സസ് ചെയ്യുന്ന കമ്പ്യൂട്ടർ പോർട്ടിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യാം.
  • വീട്ടിൽ ഒരു നിരീക്ഷണ സംവിധാനം ഉപയോഗിക്കുക. ഈ കാമറകൾ പകലും രാത്രിയും ശരിയായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • നിങ്ങളുടെ വാഹനം പതിവായി പരിശോധിക്കുകയും സംശയാസ്പദമായ രീതിയിൽ ട്രാക്കിങ് ഉപകരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ വിളിക്കുകയും ചെയ്യുക.

Most Read Articles
Best Mobiles in India

English summary
Apple airtag is a tracking device introduced by Apple to prevent the loss of vehicle keys and other items and to locate lost items for any reason. It is discovered that thieves use Apple airtag to steal luxury cars.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X