സിരിയിലെ ലൈംഗിക സംഭാഷണങ്ങളടക്കം കേട്ട ജീവനക്കാരെ ആപ്പിൾ പിരിച്ചുവിട്ടു

|

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൻറെ ഭാഗമായി ആപ്പിൾ ഉത്പന്നങ്ങളിലുള്ള വോയ്സ് അസിസ്റ്റൻറ് ആപ്പായ ആപ്പ് താല്കാലികമായി നിർത്തിയതിന് പിന്നാലെ സിരിയിലെ സ്വകാര്യ സംഭാഷണ റെക്കോർഡുകൾ കേട്ടതിന് 300 പേരെ ആപ്പിൾ പിരിച്ചുവിട്ടു. ഒരു ഷിഫ്റ്റിൽ 1,000 ലധികം റെക്കോർഡുകൾ ലിസ്റ്റ് ചെയ്തിരുന്ന അയർലൻറിലെ ജിവനക്കാരെയാണ് കോൺട്രാക്ട് ക്യാൻസൽ ചെയ്ത് ആപ്പിൾ പിരിച്ചുവിട്ടത്.

 

പിരിച്ചുവിട്ടത് അയർലൻറിലെ ജീവനക്കാരെ

പിരിച്ചുവിട്ടത് അയർലൻറിലെ ജീവനക്കാരെ

ഓഗസ്റ്റ് രണ്ടിനാണ് ആപ്പിൾ തങ്ങളുടെ വോയ്സ് അസിസ്റ്റൻറ് ആപ്പ് സിരിയുടെ പ്രവർത്തനം നിർത്തിവച്ചത്. സിരി ആപ്പിലൂടെ റെക്കോർഡ് ചെയ്യപ്പെടുന്ന വോയിസുകളിലെ തകരാറുകൾ പരിഹരിക്കാനും കാറ്റഗറൈസ് ചെയ്യാനും ആപ്പിനെ മെച്ചപ്പെടുത്താനുമായി ആപ്പിൾ പ്രത്യേക സംഘത്തെ രൂപികരിക്കുകയും യൂറോപ്പിൽ നിരവധി ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിഭാഗത്തിൽപ്പെട്ട അയർലൻറിലെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.

ജീവനക്കാർ കേട്ടിരുന്നത് ലൈംഗിക സംഭാഷണങ്ങളടക്കം

ജീവനക്കാർ കേട്ടിരുന്നത് ലൈംഗിക സംഭാഷണങ്ങളടക്കം

കഴിഞ്ഞമാസം ആപ്പിൽ സിരി ആപ്പ് പിൻവലിക്കുന്നതുവരെ ഓരോ ഷിഫ്റ്റിലും 1,000ലധികം റെക്കോർഡുകൾ ലിസ്റ്റ് ചെയ്തിരുന്നതായി ഒരു ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. ദിവസവും മയക്കുമരുന്ന് വ്യാപാരം, രഹസ്യമായ ബിസിനസ് ചർച്ചകൾ ലൈംഗിക സംഭാഷണങ്ങൾ എന്നിവയടക്കം കേട്ടിരുന്നതായും ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. യൂറോപ്പിലെ ആപ്പിൾ സ്ഥാപനങ്ങളിൽ ഇനിയും പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഉപഭോക്താക്കളുടെ വിവരങ്ങൾ ഈ ജീവനക്കാർക്ക് ലഭ്യമായിരുന്നില്ല
 

ഉപഭോക്താക്കളുടെ വിവരങ്ങൾ ഈ ജീവനക്കാർക്ക് ലഭ്യമായിരുന്നില്ല

ആപ്പിൾ വെർച്യൽ അസിസ്റ്റൻസായ സിരിയിലെ റെക്കോഡിങ്ങുകൾ കേട്ട് തരംതിരിക്കേണ്ട ജോലിയായിരുന്നു ജീവനക്കാർക്ക് ഉണ്ടായിരുന്നത്. പലതും ചില സെക്കൻറുകൾ മാത്രം നീണ്ടുനിൽക്കുന്ന റെക്കോഡിങ്ങുകളായിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ഈ ജീവനക്കാർക്ക് ലഭ്യമായിരുന്നില്ല. മിക്കവാറും റെക്കോഡിങ്ങുകൾ സിരി കമാണ്ടുകളായിരുന്നെന്നും ജീവനക്കാരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

കമ്പ്യൂട്ടർ ജനറേറ്റഡ് ട്രാൻസ്ക്രിപ്റ്റ് സംവിധാനത്തിലേക്ക്

കമ്പ്യൂട്ടർ ജനറേറ്റഡ് ട്രാൻസ്ക്രിപ്റ്റ് സംവിധാനത്തിലേക്ക്

ജീവനക്കാരൻറെ വെളിപ്പെടുത്തലോടെ ആപ്പിൾ ഉപഭോക്താക്കളുടെ സ്വകാര്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇതോടെ സിരി റെക്കോഡിങ്ങുകളുടെ ട്രാൻസ്ക്രിപ്ഷനും ഗ്രേഡിങ് വർക്കും ആപ്പിൾ നിർത്തിവച്ചു. സ്വകാര്യത ഉറപ്പുവരുത്താനായി നിർത്തിവച്ച സിരിയുടെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ ജനറേറ്റഡ് ട്രാൻസ്ക്രിപ്റ്റ് സംവിധാനത്തിലൂടെ പുനസ്ഥാപിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി.

പുതിയ അപ്ഡേഷനിലൂടെ സ്വകാര്യത ഉറപ്പുവരുത്തും

പുതിയ അപ്ഡേഷനിലൂടെ സ്വകാര്യത ഉറപ്പുവരുത്തും

സിരി അപ്ഡേറ്റ് ചെയ്ത് ഉപയോക്താക്കളുടെ അനുമതിയോടെ മാത്രം ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരുമെന്നും ആവശ്യമില്ലാത്ത ശബ്ദ റെക്കോഡുകൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. പുറത്തുവന്ന ആളുകളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന പ്രശ്നങ്ങളെ ആപ്പിൾ പുതിയ അപ്ഡേഷനിൽ പൂർണമായും പരിഹരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Best Mobiles in India

English summary
Apple said that it will work to ensure privacy, not retain audio recordings of Siri’s interactions, and use computer-generated transcripts to help Siri improve.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X