Just In
- 13 hrs ago
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- 15 hrs ago
പുതിയ ലാപ്ടോപ്പ് വാങ്ങുന്നോ? 60,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ
- 17 hrs ago
OnePlus Nord 2T 5G: അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി
- 17 hrs ago
50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ
Don't Miss
- Lifestyle
Daily Rashi Phalam: ഇന്നത്തെ ഗ്രഹസ്ഥാനത്തിന്റെ നല്ല സൂചനകള്‍ ഈ രാശിക്കാര്‍ക്ക്
- News
കടലില്‍ തെറിച്ചു വീണ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി കോസ്റ്റല്‍ പൊലീസ്; കയ്യടി
- Finance
ഐഎസ്ആര്‍ഒയും നാണിക്കും! 6 മാസത്തില്‍ 2,800% ലാഭം; ഈ 26 പെന്നി സ്റ്റോക്കുകൾ റോക്കറ്റ് കുതിപ്പില്‍
- Movies
ബ്ലെസ്ലി ജയിക്കണം, അവന് നൂറ് ശതമാനം യോഗ്യതയുണ്ട്; റോബിന്റെ വാക്കുകള്‍ക്കെതിരെ ആരാധകരും
- Sports
IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ
ലോകത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ എതൊക്കെയാണെന്ന് അറിയാൻ എല്ലാവർക്കും താത്പര്യം ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഇത് സംബന്ധിച്ച, ആഗോള ട്രാക്കിങ് ഏജൻസികളുടെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുന്നവരും ഉണ്ട്. അത്തരം ഒരു എജൻസിയായ ഐഡിസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. 2022ലെ ആദ്യ പാദത്തിൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിച്ച 5 സ്മാർട്ട്ഫോണുകളുടെ ലിസ്റ്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഐഡിസി അനലിസ്റ്റ് ആയ ഫ്രാൻസിസോ ജെറോനിമോയാണ് ഈ ലിസ്റ്റ് പുറത്ത് വിട്ടത്. ലിസ്റ്റ് പ്രകാരം ഉളള സ്മാർട്ട്ഫോണുകൾ ചിലരെയെങ്കിലും അതിശയിപ്പിക്കുക തന്നെ ചെയ്യും.

ആപ്പിൾ, സാംസങ് സ്മാർട്ട്ഫോണുകളാണ് ഐഡിസിയുടെ വിലയിരുത്തൽ പ്രകാരം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. 2022ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 5 സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി, റിയൽമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകൾക്ക് ഒന്നും സ്ഥാനമില്ലെന്നത് അതിശയകരമാണ്. ഐഡിസി റിപ്പോർട്ട് പ്രകാരം 2022ലെ ആദ്യ പാദത്തിൽ ലോകത്തേറ്റവും വിറ്റഴിക്കപ്പെട്ട 5 സ്മാർട്ട്ഫോണുകൾ എതൊക്കെയാണെന്ന അറിയാൻ തുടർന്ന് വായിക്കുക.
ഐഫോൺ 13 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

ആപ്പിൾ ഐഫോൺ 13
ആപ്പിൾ ഐഫോൺ 13 സ്മാർട്ട്ഫോൺ ആണ് ഐഡിസി റിപ്പോർട്ട് പ്രകാരം 2022ലെ ആദ്യ പാദത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ഡിവൈസ്. നിലവിൽ 72,990 രൂപയാണ് ആപ്പിൾ ഐഫോൺ 13ന് വില വരുന്നത്. ഐഡിസി റിപ്പോർട്ട് അനുസരിച്ച് 2022ലെ ആദ്യ മൂന്ന് മാസം മാത്രം 42 ബില്യൺ ഡോളറിന്റെ വിറ്റുവരവാണ് ആപ്പിൾ ഐഫോൺ 13 മോഡലിൽ നിന്നും ഉണ്ടായിരിയ്ക്കുന്നത്.

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
ഈ ലിസ്റ്റിലെ രണ്ടാം സ്ഥാനവും ഒരു ഐഫോൺ തന്നെ സ്വന്തമാക്കിയിരിയ്ക്കുന്നു. അതും ഐഫോൺ 13 സീരീസിലെ ഏറ്റവും ചെലവേറിയ മോഡലായ ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്. ആമസോണിൽ 1,29,900 രൂപ പ്രാരംഭ വിലയിലാണ് ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഡിസി റിപ്പോർട്ടിലെ മൂന്നാം സ്ഥാനക്കാരൻ ആരെന്നറിയാൻ തുടർന്ന് വായിക്കുക.
സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന് അടിപൊളി ഡിസ്കൌണ്ട് ഓഫർ

സാംസങ് ഗാലക്സി എ12
ഈ പട്ടികയിൽ സ്ഥാനം പിടിച്ച രണ്ടേ രണ്ട് സാംസങ് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് മൂന്നാമത് എത്തിയ സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോൺ. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 5 സ്മാർട്ട്ഫോണുകളുടെ ലിസ്റ്റിൽ ഏതെങ്കിലും ഒരു ആപ്പിൾ ഡിവൈസിനെ മറികടന്ന ഏക ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ കൂടിയാണ് സാംസങ് ഗാലക്സി എ12. ഇതൊരു ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ ആണെന്നതാണ് ശ്രദ്ധേയം. 12,999 രൂപ മുതലാണ് സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില വരുന്നത്.

ആപ്പിൾ ഐഫോൺ 13 പ്രോ
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിലെ നാലാം സ്ഥാനവും ഐഫോൺ തന്നെ സ്വന്തമാക്കിയിരിയ്ക്കുന്നു. ആപ്പിൾ ഐഫോൺ 13 പ്രോയാണ് ഇത്. ഈ ലിസ്റ്റിൽ സ്ഥാനം പിടിച്ച മൂന്നാമത്തെ ഐഫോൺ 13 സീരീസ് ഡിവൈസ് ആണ് ഇതെന്നതും ശ്രദ്ധിക്കണം. ഇന്ത്യയിൽ 1,19,900 രൂപ മുതലാണ് ആപ്പിൾ ഐഫോൺ 13 പ്രോ സ്മാർട്ട്ഫോണിന് വില വരുന്നത്.
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ

സാംസങ് ഗാലക്സി എ 32
സാംസങ് ഗാലക്സി എ 32 സ്മാർട്ട്ഫോണാണ് ഐഡിസി റിപ്പോർട്ട് പ്രകാരം 2022 ആദ്യ പാദത്തിൽ, ആഗോള തലത്തിൽ തന്നെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ സ്മാർട്ട്ഫോൺ. 22,000 രൂപ പ്രാരംഭ വിലയിലാണ് സാംസങ് ഗാലക്സി എ 32 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഗാലക്സി എ12, ഗാലക്സി എ32 എന്നീ രണ്ട് ഡിവൈസുകളും ദക്ഷിണ കൊറിയയിൽ മാത്രം ഏകദേശം 4 ബില്യൺ ഡോളറിന്റെ വിൽപ്പനയാണ് നടത്തിയത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086