ഐഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേ സെയിൽ

|

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. അതിശയകരമായ ഓഫറുകളാണ് സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്കായി ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പ്രിമിയം സ്മാർട്ട്ഫോൺ ബ്രാൻറായ ആപ്പിളിൻറെ ഐഫോണിനും ബില്ല്യൺ ഡേ മികച്ച ഓഫറുകളാണ് നൽകുന്നത്. ആപ്പിൾ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേ സെയിൽ ഒരുക്കുന്നത്.

ഓഫറുകൾ
 

ഐഫോണുകളിൽ ചില മോഡലുകൾ വാങ്ങുമ്പോൾ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളുള്ള ഇഎംഐയിൽ 5% ഇൻസ്റ്റൻറ് ഡിസ്കൌണ്ട്, എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡുകളി 5% ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 5% അധിക കിഴിവ്, കംപ്ലീറ്റ് മൊബൈൽ പ്രോട്ടക്ഷൻ പ്ലാൻ, വാറന്റി സേവനങ്ങൾ, വിൽപ്പന സമയത്ത് ഫ്ലിപ്കാർട്ടിൽ ഫ്ലൈറ്റ് ബുക്കിംഗിന് 10% കിഴിവ് എന്നിവയും ലഭിക്കും. ഓഫറിൽ വാങ്ങാവുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

Apple iPhone XR

Apple iPhone XR

ആപ്പിളിൻറെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഈ സ്മാർട്ട്ഫോൺ 43,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രതിമാസം 4,575 രൂപ എന്ന ഇഎംഐ നിരക്കിലും ഈ സ്മാർട്ട്ഫോൺ വാങ്ങാം. ആപ്പിൾ ഐഫോൺ എക്സ്ആർ 64 ജിബി റോം വേരിയൻറ് നിലവിൽ സ്റ്റോക്കിലില്ല. 128 ജിബി സ്റ്റോറേജ് വേരിയൻറാണ് ഫ്ലിപ്പ്കാർട്ടിലൂടെ 43,999 രൂപയ്ക്ക് ലഭിക്കുന്നത്.

Apple iPhone X

Apple iPhone X

ആപ്പിളിൻറെ ഐഫോൺ എക്സ് സ്മാർട്ട്‌ഫോൺ 44,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേ സെയിൽ കാലയളവിൽ ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 21,901 രൂപയുടെ അധിക കിഴിവാണ് ലഭിക്കുന്നത്. 64-ബിറ്റ് എ 11 ബയോണിക് ചിപ്പ്, സൂപ്പർ റെറ്റിന എച്ച്ഡി ഡിസ്പ്ലേ എന്നിവയാണ് ആപ്പിളിൻറെ ഐഫോൺ എക്സിൻറെ പ്രധാന സവിശേഷതകൾ.

Apple iPhone 8
 

Apple iPhone 8

ആപ്പിൾ ഐഫോൺ 8 സ്‌പേസ് ഗ്രേ, സിൽവർ കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 35,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേ സെയിലിൽ നിന്നും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. പ്രതിമാസം 3325 രൂപ എന്ന നിരക്കിലുള്ള ഇഎംഐ പ്ലാൻ ഉപയോഗിച്ചും ആപ്പിൾ ഐഫോൺ 8 സ്വന്തമാക്കാൻ സാധിക്കും.

Apple iPhone 7 Plus

Apple iPhone 7 Plus

ആപ്പിൾ ഐഫോൺ 7പ്ലസ് 56,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ സെയിലിലൂടെ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ഓഫറിലൂടെ വാങ്ങുമ്പോൾ2,000 രൂപയുടെ അധിക കിഴിവാണ് ലഭിക്കുക. പ്രതിമാസം 21,50 രൂപ എന്ന ഇഎംഐ നിരക്കിലും ഫോൺ സ്വന്തമാക്കാൻ സാധിക്കും. എ 10 ഫ്യൂഷൻ 64-ബിറ്റ് പ്രോസസറും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമാണ് ഐഫോൺ 7 പ്ലസിൻറെ മുഖ്യ സവിശേഷത.

Apple iPhone 7

Apple iPhone 7

ആപ്പിൾ ഐഫോൺ 7 ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിലൂടെ 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങുമ്പോൾ 2,000 രൂപയുടെ ലാഭമാണ് ലഭിക്കുന്നത്. കൂടാതെ മാസത്തിൽ 2,150 രൂപ എന്ന നിരക്കിലുള്ള ഇഎംഐയിലൂടെയും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. എ 10 ഫ്യൂഷൻ 64-ബിറ്റ് പ്രോസസറും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമാണ് ഐഫോൺ 7ൻറെ സവിശേഷതകൾ.

Apple iPhone XS MAX

Apple iPhone XS MAX

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേ സെയിലിലൂടെ ആപ്പിളിൻറെ ഐഫോൺ എക്സ്എസ് മാക്സ് സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 2,000 രൂപ ലാഭിക്കാം. പ്രതിമാസം 2,150 രൂപ എന്ന ഇഎംഐയിലൂടെയും ഫോൺ സ്വന്തമാക്കാവുന്നതാണ്. എ 10 ഫ്യൂഷൻ 64-ബിറ്റ് പ്രോസസറും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമാണ് ഫോണിൻറെ പ്രധാന സവിശേഷത.

Apple iPhone 8 Plus

Apple iPhone 8 Plus

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേ സെയിലിലൂടെ ആപ്പിൾ ഐഫോൺ 8പ്ലസ് സ്മാർട്ട്‌ഫോൺ 60,900 രൂപയ്ക്ക് സ്വന്തമാക്കാം. 2,000 രൂപയുടെ കിഴിവാണ് ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കുമ്പോൾ ലഭ്യമാകുന്നത്. പ്രതിമാസം 2,150 രൂപ എന്ന ഇഎംഐയിലൂടെയും ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം. എ 10 ഫ്യൂഷൻ 64-ബിറ്റ് പ്രോസസറും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമാണ് ഐഫോൺ 8പ്ലസിൻറെ സവിശേഷതകൾ.

Apple iPhone XS (Gold, 512 GB)

Apple iPhone XS (Gold, 512 GB)

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ സെയിലിലൂടെ ആപ്പിൾ ഐഫോൺ എക്സ്എസ് 1,34,900 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുാമ്പോൾ നിങ്ങൾക്ക് 2,000 രൂപയുടെ കിഴിവാണ് ലഭിക്കുക. പ്രതിമാസം 2,150 രൂപ എന്ന ഇഎംഐ നിരക്കിലും ഈ ഐഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം. എ 10 ഫ്യൂഷൻ 64-ബിറ്റ് പ്രോസസറും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഈ ഡിവൈസിലുണ്ട്.

Apple iPhone 11 Pro

Apple iPhone 11 Pro

ആപ്പിളിൻറെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിലൊന്നായ ഐഫോൺ 11പ്രോ 96,900 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം.

5.8 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, ഹെക്സ്-കോർ ആപ്പിൾ എ 13 ബയോണിക്, 6 ജിബി റാം 64/256/512 ജിബി റോം, 12 എംപി + 12 എംപി + 12 എംപി ട്രിപ്പിൾ ക്യാമറ ഒ‌ഐ‌എസ്, 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ, ഫെയ്‌സ് ഐഡി, ബ്ലൂടൂത്ത് 5.0, എൽടിഇ സപ്പോർട്ട്, ഐപി 68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്, അനിമോജി, വയർലെസ് ചാർജിംഗ്, ലി - പോ 3190 mAh ബാറ്ററി എന്നിയാണ് ഈ സ്മാർട്ട്ഫോണിൻറെ സവിശേഷതകൾ

Apple iPhone 11 Pro Max

Apple iPhone 11 Pro Max

ഫ്ലിപ്പ്കാർട്ടിൽ നിന്ന് 1,06,900 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. 5.8 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, ഹെക്സ്-കോർ ആപ്പിൾ എ 13 ബയോണിക്, 6 ജിബി റാം 64/256/512 ജിബി റോം, 12 എംപി + 12 എംപി + 12 എംപി ട്രിപ്പിൾ ക്യാമറ, ഒഐഎസ്, 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ, ഫേസ് ഐഡി, ബ്ലൂടൂത്ത് 5.0, എൽടിഇ സപ്പോർട്ട്, IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്, അനിമോജി, വയർലെസ് ചാർജിംഗ്, ലി - പോ 3190 mAh ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിൻറെ സവിശേഷതകൾ.

Most Read Articles
Best Mobiles in India

English summary
Flipkart Big Billion Days is just days away for kick off. The sale will let you purchase some iPhones at plenty of amazing offers. Some of these devices are enlisted below. Offers given by Flipkart during the Big Billion Days sale on some iPhones include 5% unlimited cashback on Flipkart Axis bank credit card, and 5% instant discount on EMI with ICICI bank credit cards.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X