രണ്ടാം തലമുറ എയർപോഡുകളെ വിപണിയിലെത്തിച്ച് ആപ്പിൾ

|

ടെക്ക് ഭീമന്മാരായ ആപ്പിൾ തങ്ങളുടെ രണ്ടാം തലമുറ എയർപോഡുകളെ വിപണിയിലെത്തിച്ചു. സിരി വോയിസ് അസിസ്റ്റന്റ് സപ്പോർട്ട് ചെയ്യുന്ന മോഡലാണിത്. 14,900 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ മോഡൽ ഉടൻ വിപണിയിലെത്തും. ഈ മോഡലിനെക്കൂടാതെ ആപ്പിൾ എയർപോഡിന്റെ മറ്റൊരു വേരിയന്റ് കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

 

വയർലെസ് ചാർജിംഗ്

വയർലെസ് ചാർജിംഗ്

വയർലെസ് ചാർജിംഗ് കേസ് അടങ്ങിയ ഈ മോഡലിന്റെ വില 18,900 രൂപയാണ്. 14,900 രൂപയുടെ വേരിയന്റ് വാങ്ങിയ ശേഷം ചാർജിംഗ് കേസ് പ്രത്യേകം വാങ്ങണമെങ്കിൽ 7,500 രൂപ അധികം നൽകണം. അതിനാലാണ് രണ്ടും ഉൾക്കൊള്ളിച്ച വേരിയന്റിനെ കമ്പനി അവതരിപ്പിച്ചത്. വയർലെസ് ചാർജിംഗ് കേസ് പ്രത്യേകം വാങ്ങിയാൽ നിങ്ങളുടെ പഴയ എയർപോഡിലും ഉപയോഗിക്കാവുന്നതാണ്.

സമാനമായ ഡിസൈൻ

സമാനമായ ഡിസൈൻ

 ആപ്പിൾ ആപ്പിൾ

ഏറെ ഉപയോഗപ്രദമാണ്
 

ഏറെ ഉപയോഗപ്രദമാണ്

ഇതിലെല്ലാമുപരി ഇതാദ്യമായി ഹാന്റ്‌സ് ഫ്രീ ഉപയോഗത്തിനായി സിരി സപ്പോർട്ടും രണ്ടാം തലമുറ എയർപോഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പാട്ടുകൾ മാറിമാറി കേൾക്കാനും ഹാന്റ്‌സ്ഫ്രീ കോളിംഗിനും ഏറെ ഉപയോഗപ്രദമാണ് സിരി സപ്പോർട്ട്. ശബ്ദം നിയന്ത്രിക്കാനും സിരിയുടെ സഹായം തേടാം.

മികച്ച ഓഡിയോ അനുഭവം

മികച്ച ഓഡിയോ അനുഭവം

എച്ച്.വൺ ചിപ്പ്‌സെറ്റ് മികച്ച ഓഡിയോ അനുഭവം നൽകുന്നുണ്ട്. ഒന്നാം തലമുറ എയർപോഡുകളെ അപേക്ഷിച്ച് 50 ശതമാനം അധികം ടാക്ക്‌ടൈം പുത്തൻ മോഡലിൽ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആപ്പിൾ വാച്ചുമായും ഐഫോണുമായെല്ലാം അതിവേഗ കണക്ടീവിറ്റിക്കും ചിപ്പ്‌സെറ്റ് സഹായിക്കുന്നുണ്ട്.

വിപണയിൽ ലഭ്യമാണ്

വിപണയിൽ ലഭ്യമാണ്

സ്റ്റാന്റേർഡ് ചാർജിംഗ് കെയിസുള്ള മോഡലും വയർലെസ് ചാർജിംഗ് കെയിസുള്ള മോഡലും വിപണയിൽ ലഭ്യമാണ്. അവശ്യമനുസരിച്ച് ഇവ തെരഞ്ഞെടുക്കാം. 4,000 രൂപയുടെ വ്യത്യാസമാണുള്ളത്. ഏത് Qi വയർലെസ് ചാർജറുമായും ബന്ധിപ്പിക്കാവുന്ന തരത്തിലാണ് വയർലെസ് ചാർജിംഗ് കെയിസ് നിർമിച്ചിരിക്കുന്നത്.

ഓഫ്‌ലൈൻ സ്റ്റോറുകളിൽ

ഓഫ്‌ലൈൻ സ്റ്റോറുകളിൽ

ചാർജിംഗ് സ്റ്റാറ്റസ് അറിയിക്കാനായി എൽ.ഇ.ഡി ഇന്റിക്കേറ്ററും കെയിസിനൊപ്പമുണ്ട്. യു.എസിൽ apple.com എന്ന വെബ്‌സൈറ്റിലൂടെ ഇവ ഓൺലൈനായി വാങ്ങാനുള്ള സൗകര്യം മാർച്ച് 20 മുതൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈൻ സ്റ്റോറുകളിൽ അടുത്താഴ്ചയോടെ മോഡലെത്തും.

Best Mobiles in India

English summary
Apple launches second generation AirPods with Siri support at Rs 14,900

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X