ഇനി ഐഫോൺ നിർമ്മാണം ഇന്ത്യയിൽ, ആപ്പിൾ നിക്ഷേപിക്കുന്നത് 1 ബില്ല്യൺ ഡോളർ

|

ആപ്പിൾ ഉത്പന്നങ്ങൾക്ക് മാത്രമായി സ്റ്റോറുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിൽ ആപ്പിൾ ഉൽപന്നങ്ങളുടെ ഉത്പാദനം വ്യാപകമാക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിനായി ആപ്പിൾ ഇന്ത്യയിൽ നിക്ഷേപിക്കാനൊരുങ്ങുന്നത് 1 ബില്ല്യൺ ഡോളറാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള ട്രേഡ് വാറിൻറെ പശ്ചാത്തലത്തിൽ ഉത്പാദനത്തിലും വിപണിയിലും സംഭവിച്ച പ്രശ്നങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി.

ഇന്ത്യൻ നിർമ്മിത ഐ ഫോണുകൾ
 

റിപ്പോർട്ടുകൾ പ്രകാരം ലോകത്താകമാനം ഇന്ത്യൻ നിർമ്മിത ഐ ഫോണുകൾ എക്സ്പോർട്ട് ചെയ്യാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. പാർട്ണർമാർ വഴി 1 ബില്ല്യൺ ഡോളറിൻറെ നിക്ഷേപം രാജ്യത്ത് നടത്താനാണ് ആപ്പിളിൻറെ തീരുമാനം. ലോകത്താകമാനമുള്ള ആപ്പിൾ ഐ ഫോൺ ഡിമാൻറിനു സമാനമായി ഇന്ത്യയിൽ ഡിവൈസ് ഉത്പാദിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഫോക്സ്കോണുമായി പാർട്ട്ണർഷിപ്പ്

റിപ്പോർട്ടുകളനുസരിച്ച് നിർമ്മാതാക്കളായ ഫോക്സ്കോണുമായി പാർട്ട്ണർഷിപ്പുണ്ടാക്കി ഫോണുകൾ അസംബിൾ ചെയ്യാനാണ് ആപ്പിൾ ഉദ്ദേശിക്കുന്നത്. ഫെക്സ്കോൺ അവരുടെ ചെന്നെയിലെ ഫാക്ട്റി ആപ്പിൾ പ്രോഡക്ടുകൾ നിർമ്മിക്കാനായി ഉപയോഗിക്കും. കമ്പനിയുടെ മറ്റ് കോംപോണൻറ് സപ്ലയർമാനും ഇന്ത്യയിലെ ഡിവൈസുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ഇൻവെസ്റ്റ്മെൻറ് നടത്തും.

ബെംഗളൂരുവിലെ വിസ്ട്രോൺ

ഇപ്പോഴും തുടരുന്ന ട്രേഡ് വാറിനെ തുടർന്ന് ആപ്പിൾ പ്രൊഡക്ടുകൾക്ക് വില വർദ്ധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആപ്പിൾ ഇപ്പോൾ ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നത് ബെംഗളൂരുവിലെ വിസ്ട്രോൺ എന്ന കമ്പനിയുമായി ചേർന്നാണ്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ ടെസ്റ്റിങ് നടന്നുവരികയാണെന്നും ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യൻ ഗവൺമെൻറിൻറെ എക്സ്പോർട്ട് നയങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുകയാണെന്നും ഐ ഫോൺ വൃത്തങ്ങൾ വ്യക്തമാക്കി.

പ്രിമിയം സെഗ്മെൻറിൻറെ മാർക്കറ്റിൽ വലീയ മാറ്റങ്ങൾ
 

ആപ്പിളിൻറെ പുതിയ നീക്കം ഇന്ത്യയിൽ പ്രിമിയം സെഗ്മെൻറിൻറെ മാർക്കറ്റിൽ വലീയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ ഉൽപാദനം ആരംഭിക്കുന്നതോടെ ഇന്ത്യക്കാർക്കായി ഫോൺ ഡിസൈനുകൾ ആരംഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇന്ത്യൻ മാർക്കറ്റ് സ്റ്റാൻഡേഡിന് യോജിച്ച വിലയിലുള്ള ഫോണുകളും ആപ്പിളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷകൾ

ഇന്ത്യയിൽ ലോക്കൽ സ്റ്റോറുകൾ ആരംഭിക്കാനുള്ള ആപ്പിളിൻറെ തീരുമാനവും ശ്രദ്ധേയമാണ്. പ്രാദേശിക മാനദണ്ഡങ്ങളെ 30 ശതമാനത്തോളമെങ്കിലും തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എന്തായാലും അധികം വൈകതെ ഇന്ത്യൻ അഭിരുചി കൂടി പരിഗണിച്ച് ആപ്പിൾ പ്രൊഡക്ടുകൾ വിപണിയിലെത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
After announcing its plan to set up dedicated stores in India, Apple is reportedly planning to invest $1 billion to expand its local manufacturing in the country. The move comes at that time when both the US and China are indulged in a trade war, reports Times of India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X