ആപ്പിൾ വാച്ച് വീണ്ടും ജീവൻ രക്ഷിച്ചു, മലയിടുക്കിൽ വീണ യുവാവിനെ രക്ഷിച്ചത് വാച്ചിലെ ഫീച്ചർ

|

ആപ്പിൾ വാച്ച് അപകടത്തിൽപ്പെട്ട ആളുകളുടെ ജീവൻ രക്ഷിച്ച വാർത്തകൾ അടുത്തിടെയായി നമ്മൾ കേൾക്കുന്നുണ്ട്. വാഹനാപകടത്തിൽപ്പെട്ട ആളിൻറെയും തളർന്നുവീണ വൃദ്ധയുടെയും ജീവൻ രക്ഷിച്ച ആപ്പിൾ വാച്ച് ഇത്തവണ രക്ഷിച്ചിരിക്കുന്നത് അമേരിക്കയിലെ ഒരു യുവാവിനെയാണ്. ട്രക്കിങിനിടെ മലയിടുക്കിൽ നിന്നും പുഴയിലേക്ക് വീണ യുവാവിനെയാണ് വാച്ച് രക്ഷിച്ചിരിക്കുന്നത്.

ജെയിംസ് പ്രഡ്സ്യാനോ
 

അമേിക്കയിലെ ന്യൂജേഴ്സി സ്വദേശിയായ ജെയിംസ് പ്രഡ്സ്യാനോ എന്ന 28 വയസ്സുകാരൻ ട്രക്കിങിനായി ഹാർട്ട്ഷ്രോണിലെ വുഡ്പാർക്കിലേക്ക് പോയതായിരുന്നു. അവിടെവച്ചാണ് ജെയിംസിന് അപകടമുണ്ടാകുന്നത്. മലയിടുക്കിലെ ട്രക്കിങിനിടെ നദിയിലേക്ക് പതിച്ച ജെയിംസ് നദിയിൽ കുറച്ച് ദൂരം ഒഴുകിപോയെങ്കിലും ഒരു കല്ലിൽ പിടിച്ച് നിൽക്കാൻ സാധിച്ചു. വീഴ്ച്ചയിൽ ജെയിംസിൻറെ പിൻ ഭാഗത്ത് അപകടം പറ്റിയിരുന്നു.

ഫാൾ ഡിറ്റക്ഷൻ

അപകട സമയത്ത് ജെയിംസ് കൈയ്യിൽ കെട്ടിയിരുന്ന ആപ്പിൾ വാച്ചിലുള്ള ഫാൾ ഡിറ്റക്ഷൻ എന്ന ഫീച്ചറാണ് അദ്ദേഹത്തിൻറെ ജീവൻ രക്ഷിച്ചത്. വീഴ്ച്ച മനസ്സിലാക്കിയ ആപ്പിൾ വാച്ചിൻറെ ഫാൾ ഡിറ്റക്ഷൻ ഫീച്ചർ എമർജൻസി സർവ്വീസായ 911 ലേക്ക് സന്ദേശം അയച്ചു. അതിനൊപ്പം തന്നെ വാച്ചിൽ നിന്നും എമർജൻസി കോൺടാക്ട് ആയി സേവ് ചെയ്ത് വച്ചിരുന്ന ജെയിംസിൻറെ അമ്മയുടെ നമ്പരിലേക്കും മേസേജ് പോയിരുന്നു.

ആരോഗ്യനില ഇപ്പോൾ തൃപ്തികരം

വീഴ്ച്ചയിൽ പറ്റിയ പരിക്കോടുകൂടി പാറയിൽ അള്ളിപിടിച്ചിരിക്കുമ്പോൾ ജീവൻ നഷ്ടമാകുമെന്നാണ് കരുതിയിരുന്നതെന്നും മരണം മുന്നിൽ കണ്ട നിമിഷങ്ങളാണ് അതെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. വാച്ചിൽ നിന്നും പോയ സന്ദേശമനുസരിച്ച് ബോട്ട് വഴി സ്ഥലത്തെത്തിയ പൊലീസ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. അടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി ഇയാളെ ജേഴ്സി ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെയിംസിൻറെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.

കൂടുതൽ വായിക്കുക : അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻറെ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്

വീഴ്ച്ചയുടെ ആഘാതം
 

ആപ്പിളിലെ ഫാൾ ഡിറ്റക്ഷൻ എന്ന സംവിധാനാണ് ജെയിംസിൻറെ ജീവൻ രക്ഷിച്ചത്. നിങ്ങൾ ഒന്ന് വീണാൽ വീഴ്ച്ചയുടെ ആഘാതം കണക്കിലെടുത്ത് എമർജൻസി സർവ്വീസിലേക്കും ഉപയോക്താവ് സേവ് ചെയ്ത് വച്ച മറ്റൊരു എമർജൻസി നമ്പരിലേക്കും മെസേജുകൾ അയക്കുന്ന സംവിധാനമാണിത്. കമ്പനി ഈ ഫീച്ചർ പുറത്തിറക്കിയ അവസരത്തിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചില്ലെങ്കിലും പിന്നീട് പലപ്പോഴും ഈ സംവിധാനം ആളുകളുടെ ജീവൻ രക്ഷിക്കുന്ന വാർത്തകൾ പുറത്ത് വന്നു.

സന്ദേശമയക്കാൻ 1 മിനുറ്റ് സമയം

വീഴ്ച്ചയുടെ ആഘാതം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ആപ്പിൾ വാച്ച് സന്ദേശമയക്കാൻ 1 മിനുറ്റ് സമയമാണ് എടുക്കുന്നത്. വീഴ്ച്ചയിൽ വാച്ച് കെട്ടിയിരിക്കുന്ന ആളിന് അപകടമൊന്നും പറ്റിയില്ലെങ്കിൽ ആ ഒരു മിനുറ്റിനകം മെസേജ് അയക്കാനുള്ള സംവിധാനം ഓഫ് ചെയ്യണം. ഇത് ഗുരുതരമല്ലാത്ത വീഴ്ച്ചകളിലും മറ്റും എമർജൻസി സർവ്വീസിനെ അറിയിക്കുന്നത് തടയാനുള്ള സംവിധാനമാണ്.

എമർജൻസി സർവ്വീസ്

ആപ്പിൾ വാച്ച് സിരീസ് ആദ്യമായല്ല ഉപഭോക്താക്കളുടെ ജീവൻ രക്ഷിക്കുന്നത്. കഴിഞ്ഞമാസം അമേരിക്കയിൽ തന്നെ ബൈക്ക് അപകടത്തിൽപ്പെട്ട ബോബ് എന്നയാളുടെ ജീവനും ആപ്പിൾ വാച്ച് സീരിസ് 4 രക്ഷിച്ചിരുന്നു. അപകടത്തിൽപ്പെട്ട് 1 മിനിറ്റോടെ ബോബിൻറെ മകനും എമർജൻസി സർവ്വീസിലേക്കും മെസേജ് അയച്ചുകൊണ്ടായിരുന്നു ബോബിൻറെ ജീവൻ വാച്ച് രക്ഷിച്ചത്.

കൂടുതൽ വായിക്കുക : നഷ്ട്ടപ്പെട്ട് 15 മാസത്തിനുശേഷം നദിയിൽ കണ്ടെത്തിയ ആപ്പിൾ ഐഫോൺ പ്രവർത്തിക്കുന്നു

വയസ്സായ ആളുകൾക്കും പ്രയോജനപ്പെടും

അപകടങ്ങളിൽപ്പെടുന്ന ആളുകളുടെ ജീവൻ മാത്രമല്ല ഒറ്റയ്ക്ക് താമസിക്കുന്ന വയസ്സായ ആളുകൾക്കും ആപ്പിൾ വാച്ച് ഉപയോഗപ്പെടുമെന്ന് കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒരു സംഭവം തെളിയിച്ചിരുന്നു. ഏപ്രിലിൽ ജർമ്മനിയിലെ ഒരു 80 വയസ്സുകാരിയുടെ ജീവൻ ആപ്പിൾ വാച്ച് രക്ഷിച്ചിരുന്നു. അപ്പാർട്ട്മെൻറിൽ വീണ വൃദ്ധയുടെ കൈയ്യിലെ ആപ്പിൾ വാച്ച് ജർമ്മനിയിലെ എമർജൻസി നമ്പരായ 112ലേക്ക് സന്ദേശം എത്തിക്കുകയും എമർജൻസി സർവ്വീസെത്തി ജീവൻ രക്ഷിക്കുകയുമായിരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
A New Jersey hiker went off trail, fell down a cliff, and fractured his back. Fortunately, his Apple Watch called 911 for him.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X