ഹൃദയമിടിപ്പ് കുറവാണെന്ന് മുന്നറിയിപ്പ് നൽകി ആപ്പിൾ വാച്ച്; വീണ്ടും ജീവൻ രക്ഷിച്ചു

|

ഈയിടെയുള്ള എല്ലാ ശരിയായ കാരണങ്ങളാലും ആപ്പിൾ വാച്ച് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി എണ്ണമറ്റ ജീവൻ രക്ഷിക്കുന്ന ഈ ഉപകരണം വാർത്തയിലാണ്. ഇപ്പോൾ, ഹൃദയമിടിപ്പ് കുറഞ്ഞ ഒരു മനുഷ്യൻറെ ജീവൻ രക്ഷിക്കാൻ ആപ്പിളിൻറെ സ്മാർട്ട് വാച്ച് സഹായിച്ചു എന്നതാണ് പുതിയ വാർത്ത. ടെലിഗ്രാഫിൻറെ റിപ്പോർട്ട് അനുസരിച്ച്, ഈ മാസം ആദ്യം ബ്രാഡ്‌ഫീൽഡിൽ, എസെക്സ് എന്നയിടത്ത് വസിക്കുന്ന പോൾ ഹട്ടന് ആപ്പിൾ വാച്ചിൽ നിന്നും ഒരു മുന്നറിയിപ്പ് ലഭിച്ചു, ഹൃദയമിടിപ്പ് നിരന്തരം 40 ബിപിഎമ്മിൽ താഴുന്നു എന്നതായിരുന്നു ആ മുന്നറിയിപ്പ്, സാധാരണ ഹൃദയമിടിപ്പ് അളവ് എന്നത് 60 ബിപിഎം മുതൽ 100 ബിപിഎം വരെയാണ്.

ഹൃദയമിടിപ്പ് കുറവാണെന്ന് മുന്നറിയിപ്പ് നൽകി ആപ്പിൾ വാച്ച്; വീണ്ടും ജീവ

 

ഈ 48 വയസുകാരൻ അടുത്തുള്ള ഇആർ സന്ദർശിച്ചു, അവിടെ ഈ വ്യക്തിയുടെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ, മൂന്ന് കുട്ടികളുടെ പിതാവായ ഹട്ടൻ ''കഫീൻ'' എന്ന കാരണവസ്തു ഉപേക്ഷിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടില്ല, രോഗനിർണയം നടത്തുന്നതിനായി ഒരു സ്പെഷ്യലിസ്റ്റിനെ സന്ദർശിക്കാൻ അയാളെ പ്രേരിപ്പിച്ചു - തുടർന്ന്, അദ്ദേഹത്തിന് വെൻട്രിക്കുലാർ ബിഗെമിനി എന്ന രോഗമാണെന്ന് കണ്ടെത്തി.

പോൾ ഹട്ടൻ

പോൾ ഹട്ടൻ

ഹൃദയം ക്രമരഹിതമായി അടിക്കുകയും അങ്ങനെ കഴിയാത്തതുമായ ഒരു രോഗ അവസ്ഥയാണ് ഇത്. ഈ അസുഖം ശരീരത്തിൽ രക്തം ഫലപ്രദമായി പമ്പ് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിൽ എത്തിക്കുന്നു. താമസിയാതെ, ഹട്ടന് കാർഡിയാക് അബ്ളേഷൻ എന്ന് വിളിക്കപ്പെടുന്ന മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി - ഈ പ്രക്രിയയിൽ സിരയിലൂടെയോ ധമനികളിലൂടെയോ ഞരമ്പ് വഴി ഹൃദയത്തിലേക്ക് ഒരു കത്തീറ്റർ ചേർക്കുന്നു.

ആപ്പിൾ വാച്ച്

ആപ്പിൾ വാച്ച്

തടസ്സം നീക്കുന്നതിനും ഇടയ്ക്കിടെ ഇടവേളകളിൽ ഹൃദയമിടിപ്പിനെ അനുവദിക്കുന്നതിനും ഈ കത്തീറ്റർ ഹൃദയത്തിലേക്ക് ഉയർന്ന ഊർജ്ജ വൈദ്യുത സിഗ്നലുകൾ നൽകുന്നു. ഹട്ടൻറെ ശസ്ത്രക്രിയ വിജയകരമായിരുന്നു, ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. "എൻറെ സർജൻ തികച്ചും ബുദ്ധിമാനായിരുന്നു. "എന്റെ ആപ്പിൾ വാച്ചിൽ ഞാൻ എന്റെ പൾസ് പരിശോധിച്ചുകൊണ്ടിരിക്കുന്നു, എല്ലാം നല്ലതായി തന്നെ പോകുന്നു," അദ്ദേഹം പറഞ്ഞു. മുമ്പ് സൂചിപ്പിച്ചതുപോലെ, വ്യക്തികളുടെ ജീവൻ രക്ഷിക്കാൻ ആപ്പിൾ വാച്ച് സഹായിക്കുന്നത് ഇതാദ്യമല്ല.

പൾസ്
 

പൾസ്

ഈ മാസം ആദ്യം, ആപ്പിൾ വാച്ചിൻറെ ഐഒഎസ് സവിശേഷത ചിക്കാഗോ ആസ്ഥാനമായുള്ള ഒരാളെ ജെറ്റ് സ്കീയിംഗിനിടെ ഐഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് അത് തിരികെ എടുക്കുവാനായി ശ്രമിക്കുകയും മുങ്ങിപോകുകയും ചെയ്തു, അദ്ദേഹത്തെ ആപ്പിൾ വാച്ച് മരണത്തിൽ നിന്ന് രക്ഷിച്ചു. മറ്റൊരു സാഹചര്യത്തിൽ, ആപ്പിൾ വാച്ച് സീരീസ് 4 ഒരു റെസ്റ്റോറന്റ് യാത്രക്കാരൻറെ ജീവൻ രക്ഷിക്കാൻ സഹായിക്കുകയും തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് "ആട്രിയൽ ഫൈബ്രിലേഷൻ'' എന്ന മെഡിക്കൽ അവസ്ഥ കണ്ടെത്താനും സഹായിച്ചു.

ആട്രിയൽ ഫൈബ്രിലേഷൻ

ആട്രിയൽ ഫൈബ്രിലേഷൻ

ആപ്പിൾ വാച്ച് സീരീസ് 4 ഇസിജി സവിശേഷതയും ക്രമരഹിതമായ ഹാർട്ട്-റിഥം അപ്ലിക്കേഷനുമുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിന് ഇസിജി അല്ലെങ്കിൽ ഇലക്ട്രോകാർഡിയോഗ്രാഫി ഹൃദയത്തിൻറെ വൈദ്യുത പ്രവർത്തനം രേഖപ്പെടുത്തുന്നു. ആപ്പിളിന് ഈ സവിശേഷതയ്ക്കായി എഫ്ഡി‌എ ക്ലിയറൻസ് ഉണ്ട്, ഇത് യു‌.എസ്, യു.കെ, ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളിലും ലഭ്യമാണ്, എന്നിരുന്നാലും ഇത് ഇതുവരെ ഇന്ത്യയിൽ വന്നിട്ടില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Apple Watch has been in the news for all the right reasons of lately. The device has been in news for saving countless lives in the past couple of months. And now, Apple's smartwatch has helped in saving the life of a man with low heart rate.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X