ഏറ്റവും പ്രായംകുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാകാന്‍ വാസിക്

Posted By: Super

ഏറ്റവും പ്രായംകുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാകാന്‍ വാസിക്

ജനിച്ച് ഏഴാം മാസം മുതല്‍ കമ്പ്യൂട്ടറില്‍ വൈദഗ്ധ്യം തെളിയിക്കുകയാണ് ബംഗ്ലാദേശ് സ്വദേശിയായ വാസിക്് ഫര്‍ഹാന്‍ റൂപ്‌കോത്ത. മൂന്നാം വയസ്സില്‍ കമ്പ്യൂട്ടര്‍ ടൈപ്പിംഗ് തുടങ്ങിയ വാസികിന് ഇപ്പോള്‍ ആറ് വയസ്സായി.

സിസ്റ്റം പ്രോഗ്രാം ചെയ്യാനും ഗെയിം ഡൗണ്‍ലോഡ് ചെയ്യാനും ആരും വാസ്‌നിക്കിന്  പറഞ്ഞുകൊടുക്കണ്ട, വേണമെങ്കില്‍ നമുക്കിങ്ങോട്ട് പഠിപ്പിച്ചു തരും ഈ മിടുക്കന്‍. ലോകത്തിലെ ഏറ്റവും ്പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ എന്ന ഗിന്നസ്  അംഗീകാരത്തിന് കാത്തുനില്‍ക്കുകയാണ് വാസിക് ഇപ്പോള്‍.

ഏഴാം മാസം മുതല്‍ കമ്പ്യൂട്ടറിനോട് അടുപ്പം കാണിച്ചിരുന്ന വാസിക് രണ്ട് വയസ്സായപ്പോഴേക്കും ടൈപ്പിംഗില്‍ വിദഗ്ധനായി. നാലാം വയസ്സില്‍ ഗെയിമുകള്‍ കളിക്കാനും അതിലെല്ലാം മാസ്റ്ററായി മാറാനും കഴിഞ്ഞെന്ന് വാസികിന്റെ അമ്മ സിന്തിയ ഫര്‍ഹാന്‍ റിഷ പറഞ്ഞു. ഭാവിയില്‍ ഒരു വലിയ കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് വാസികിന്റെ ആഗ്രഹം.

ഗിന്നസില്‍ ഇതു വരെ പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നൊരു വിഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ വാസികിന് ഈ പദവി നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍. വാസികിന്റെ രക്ഷിതാക്കള്‍ക്ക് ഗിന്നസ് വെബ്‌സൈറ്റില്‍ ഇതിനായുള്ള ഒരു അപേക്ഷ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot