ബാര്‍ബി ഫോട്ടോ ഫാഷന്‍ ഡോള്‍, പുതിയ ഡിജിറ്റല്‍ പാവയെത്തുന്നു

Posted By:

ബാര്‍ബി ഫോട്ടോ ഫാഷന്‍ ഡോള്‍, പുതിയ ഡിജിറ്റല്‍ പാവയെത്തുന്നു

ന്യൂയോര്‍ക്കില്‍ നടക്കുന്ന ടോയ് ഫെയറില്‍ കുട്ടികളുടെ, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ഇഷ്ട കളിപ്പാട്ടമായ ബാര്‍ബിയുടെ ഏറ്റവും പുതിയ അവതാരത്തെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു മെറ്റല്‍.  ഇന്‍ ബില്‍ട്ട് ക്യാമറയുണ്ട് എന്നതാണ് ഈ പുതിയ ബാര്‍ബി ഫോട്ടോ ഫാഷന്‍ ഡോളിന്റെ ഏറ്റവും വലിയ പ്രത്യേകത.

സാധാരണ എല്ലാ ബാര്‍ബികളെ പോലെ തന്നെയാണെങ്കിലും ഇതൊരു ഹൈ-ടെക് ബാര്‍ബിയാണെന്നതാണ് ഇതിനെ വ്യത്യസ്തവും പുതുമയുള്ളതുമാക്കുന്നത്.  ഇതിന്റെയുള്ളില്‍ ഒരു ഡിജിറ്റല്‍ ക്യാമറയുണ്ട്.

ഡിജിറ്റല്‍ ക്യാമറ ഉള്ളതിനാല്‍ ഈ പാവ ഉപയോഗിച്ച് കുട്ടികള്‍ക്ക് ഫോട്ടോ എടുക്കാന്‍ സാധിക്കുന്നു.  ഏറ്റവും രസകരമായ കാര്യം ഇങ്ങനെ എടുക്കുന്ന ചിത്രങ്ങള്‍ അപ്പപ്പോള്‍ ഈ ബാര്‍ബിയുടെ ടീഷര്‍ട്ടില്‍ പ്രത്യക്ഷപ്പെടും എന്നതാണ്.  അതായത് ഈ ബാര്‍ബി ക്യാമറയുടെ ഡിസ്‌പ്ലേ അതിന്റെ ടാഷര്‍ട്ടായിരിക്കും!

100 ഫോട്ടോകള്‍ വരെ സ്‌റ്റോര്‍ ചെയ്യാന്‍ കഴിയുന്ന ഈ ബാര്‍ബിയിലുള്ള യുഎസ്ബി സ്ലോട്ട് വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ഇവ ഡൗണ്‍ലോഡ് ചെയ്ത് ബാര്‍ബി വെബ്‌സൈറ്റു വഴി ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്യാവുന്നതാണ്.

2,500 രൂപ വില നിശ്ചയിച്ചിരിക്കുന്ന ബാര്‍ബി ഫോട്ടോ ഫാഷന്‍ ഡോള്‍ ഈ വര്‍ഷം ആഗസ്ത് മാസത്തോടെ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read in English

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot