Jio Recharge Plans in Kerala: കൂടുതൽ മികച്ച ഓഫറുകൾ ലഭ്യമാക്കുന്ന ജിയോയുടെ ഈ 5 പ്ലാനുകളെ പരിചയപ്പെടാം

|

കൂടുതൽ ഡാറ്റ എവിടെ നിന്നും ലഭ്യമാകും എന്ന ചിന്തയാണ് ഇപ്പോൾ എല്ലാ ഉപയോക്താക്കളുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. എല്ലാ ടെലികോം കമ്പനികളും കുറഞ്ഞ ചാര്‍ജില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ നൽകുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ആളുകളുടെ മനസ്സിലേക്കു കടന്നു വരുന്ന ടെലികോം ഓപ്പറേറ്ററാണ് റിലയന്‍സ് ജിയോ അതും ഡാറ്റ സൗജന്യമായി വാഗ്ദാനം ചെയ്യുമ്പോൾ. റിലയന്‍സ് ജിയോ ഇപ്പോൾ പ്രീപെയ്ഡ് പട്ടികയിൽ ഏറ്റവും കൂടുതല്‍ ഡാറ്റ വാഗ്ദാനം ചെയ്യുന്ന ചില പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഐയുസി ചാര്‍ജ് വന്നതോടെ റിലയന്‍സ് ഉപയോക്താക്കള്‍ക്കു മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കാന്‍ പണം നല്‍കേണ്ടി വന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഡേറ്റ പ്ലാന്‍ വന്നിരിക്കുന്നത്. എന്തായാലും ഇപ്പോൾ ജിയോ നിലവിൽ കൊണ്ടുവന്നിരിക്കുന്ന പ്ലാനുകൾ ഡാറ്റ ഉപയോക്താക്കൾക്ക് വളരെയധികം ഗുണം ചെയ്യും. അത്തരത്തിലുള്ള ജിയോ പ്ലാനുകൾ നമുക്ക് ഇവിടെ പരിചയപ്പെടാം.

444 രൂപയുടെ ഓള്‍ ഇന്‍ വണ്‍ പ്രീപെയ്ഡ് പ്ലാന്‍
 

444 രൂപയുടെ ഓള്‍ ഇന്‍ വണ്‍ പ്രീപെയ്ഡ് പ്ലാന്‍

റിലയന്‍സ് ജിയോയുടെ 444 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 84 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു, കൂടാതെ ആകെയുള്ള 168 ജിബി ഡാറ്റ പ്രതിദിനം രണ്ട് ജിബി ഡാറ്റയിലേക്ക് മാറ്റിത്തരുന്നു. കൂടാതെ റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്കുള്ള അൺലിമിറ്റഡ് കോളുകള്‍ക്കൊപ്പം 1,000 ഐയുസി മിനിറ്റ് അല്ലെങ്കില്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനില്‍ കുറച്ച് സമയത്തേക്ക് വരിക്കാര്‍ക്ക് 44 രൂപ പേടിഎം കിഴിവ് ലഭിക്കും.

399 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

399 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

ഈ പ്രീപെയ്ഡ് പ്ലാന്‍ റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് അനുയോജ്യമാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഇതിനൊപ്പം, സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്ക് അൺലിമിറ്റഡ് കോളുകള്‍ ലഭ്യമാക്കുന്നു. എന്നാല്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ബണ്ടില്‍ കോളുകൾ ലഭ്യമല്ല. വരിക്കാര്‍ക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും, ഈ പ്രീപെയ്ഡ് പ്ലാനിന്റെ സാധുതയും 84 ദിവസമാണ്. എന്നിരുന്നാലും, വരിക്കാര്‍ക്ക് ഐയുസി ടോക്ക് ടൈം വൗച്ചറുകള്‍ ഈ പ്ലാന്‍ ഉപയോഗിച്ച് ലഭിക്കും, ഇത് 10 രൂപ വിലയില്‍ ലഭ്യമാണ്.

1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

വര്‍ഷം മുഴുവനും തവണകളായി റീചാര്‍ജ് ചെയ്യുന്ന പ്രശ്‌നം ഒഴിവാക്കാന്‍ സഹായിക്കുന്ന പ്ലാനാണിത്. 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തെ കാലാവധിയുണ്ട്, കൂടാതെ പ്രതിദിനം 1.5 ജിബി ഡാറ്റയും റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്കുള്ള അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു, എന്നാല്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് കോളുകളൊന്നുമില്ല. പ്രതിദിനം 100 എസ്എംഎസിന്റെ അധിക ആനുകൂല്യവും ഈ 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്.

299 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
 

299 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

299 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ സിനിമകളോ ടിവി സീരീസുകളോ കാണുന്നതിന് കൂടുതല്‍ ദിനംപ്രതി ഡാറ്റ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമാണ്. 299 രൂപ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം മൂന്ന് ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, ഇതിന് 28 ദിവസത്തെ കാലാവധിയുണ്ട്. ഈ പ്ലാന്‍ പ്രതിദിനം 100 എസ്എംഎസും റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്ക് അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നു.

498 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

498 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

498 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍498 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ വളരെ ദീര്‍ഘകാല ഓഫറുകള്‍ക്കായി തിരയുന്ന ഉപയോക്താവിന് തികച്ചും അനുയോജ്യമാണ്. 91 ദിവസത്തെ സാധുതയുള്ള പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസും റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്ക് അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക്, വരിക്കാര്‍ ഐയുസി ടോക്ക് ടൈം വൗച്ചറുകള്‍ ഉപയോഗിച്ച് അവരുടെ നമ്പര്‍ ടോപ്പ് അപ്പ് ചെയ്യേണ്ടതുണ്ട്.

Most Read Articles
Best Mobiles in India

English summary
The thought of getting more data from anywhere is now on the minds of all users. Now all the telecom companies are trying to provide the most data at the lowest cost. Reliance Jio is a telecom operator that comes to people's minds when it offers data for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more