വോഡാഫോൺ ഐഡിയയുടെ മികച്ച നാല് ഡാറ്റ വൗച്ചറുകൾ

|

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് വോഡഫോൺ ഐഡിയ (വിഐ). കമ്പനി ഉപയോക്താക്കൾക്കായി മികച്ച പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റ വൗച്ചറുകളും അവതരിപ്പിക്കുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഓൺലൈൻ സ്ട്രീമിങ് ചെയ്യുന്നവർക്കുമെല്ലാം ആവശ്യത്തിന് ഡാറ്റ നൽകുന്ന പ്ലാനുകൾ വിഐയ്ക്ക് ഉണ്ട്. മറ്റ് ടെലിക്കോം കമ്പനികളെ പിന്നിലാക്കുന്ന ഡബിൾ ഡാറ്റ ആനുകൂല്യം, വീക്കെൻഡ് ഡാറ്റ റോൾ ഓവർ എന്നിവയും വിഐ നൽകുന്നുണ്ട്.

 

വിഐ

വിഐയുടെ നാല് ഡാറ്റ വൌച്ചറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ വൌച്ചറുകളിലൂടെ ഉപയോക്താക്കൾക്ക് 4ജി ഡാറ്റ മാത്രമാണ് ലഭിക്കുക. ഈ പ്ലാനുകളെല്ലാം തന്നെ ഉപയോക്താവ് കോളിനും വാലിഡിറ്റിക്കുമായി റീചാർജ് ചെയ്ത പ്ലാനിന്റെ അതേ വാലിഡിറ്റിയാണ് നൽകുന്നത്. ഡാറ്റാ വൗച്ചറിന്റെ വാലിഡിറ്റി അവസാനിക്കുന്നതോടെ ബാക്കിയുള്ള എല്ലാ ഡാറ്റയും അവസാനിക്കും. വോഡാഫോൺ ഐഡിയയുടെ മികച്ച നാല് ഡാറ്റ വൌച്ചറുകൾ പരിശോധിക്കാം.

കൂടുതൽ വായിക്കുക: ജിയോ, ബി‌എസ്‌എൻ‌എൽ, വിഐ, എയർടെൽ എന്നിവയുടെ മികച്ച 4ജി ഡാറ്റാ വൗച്ചറുകൾകൂടുതൽ വായിക്കുക: ജിയോ, ബി‌എസ്‌എൻ‌എൽ, വിഐ, എയർടെൽ എന്നിവയുടെ മികച്ച 4ജി ഡാറ്റാ വൗച്ചറുകൾ

നാല് പ്ലാനുകൾ

251 രൂപ, 351 രൂപ, 355 രൂപ, 501 രൂപ എന്നീ നിരക്കുകളിലാണ് വോഡാഫോൺ ഐഡിയയുടെ ഡാറ്റ വൌച്ചറുകൾ ഉള്ളത്. ഇവയിഷ 355 രൂപ, 501 രൂപ വൗച്ചറുകൾ ഓവർ-ദി-ടോപ്പ് (OTT) ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നു. 251 രൂപ വില വരുന്ന ആദ്യ വൗച്ചർ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് നൽകുന്നത്. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് വേണ്ടിയാണ് വിഐ ഈ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡാറ്റ ആനുകൂല്യമല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലൂടെ ലഭിക്കില്ല.

വിഐ
 

വിഐയുടെ രണ്ടാമത്തെ ഡാറ്റ വൌച്ചറിന് 351 രൂപയാണ് വില. 56 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ 100 ജിബി ഡാറ്റയും ലഭിക്കും. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കായാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ വൗച്ചറിലൂടെ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. വിഐയുടെ 355 രൂപ 4 ജി ഡാറ്റാ വൗച്ചർ 28 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ വൌച്ചർ മുകളിൽ സൂചിപ്പിച്ചതുപോലെ ഒരു വർഷത്തേക്ക് സീ5 പ്രീമിയം ഒടിടി ആനുകൂല്യവും നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം പോസ്റ്റ്പെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

501 രൂപ ഡാറ്റാ വൗച്ചർ

വിഐയുടെ 501 രൂപ ഡാറ്റാ വൗച്ചർ ഉപയോക്താക്കൾക്ക് 56 ദിവസത്തേക്ക് 75 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി ആനുകൂല്യവും നൽകുന്നുണ്ട്. ഒടിടി ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഈ പറഞ്ഞ നാല് പ്ലാനുകളിലൂടെയും കോളിങ് ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നില്ല. അധിക ഡാറ്റ ലഭിക്കുന്നതിനായി തിരഞ്ഞെടുക്കാവുന്ന വൌച്ചറുകളാണ് ഇത്.

1 ജിബി ഡാറ്റ

വിഐ ഉപയോക്താക്കൾക്ക് നൽകുന്ന ഏറ്റവും വിലകുറഞ്ഞ വൗച്ചറിന് 16 രൂപയാണ് വില. ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ 1 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. വിഐയുടെ ഏറ്റവും കൂടുതൽ ഡാറ്റ ലഭിക്കുന്ന വൗച്ചറിന് 351 രൂപയാണ് വില. 351 രൂപയേക്കാൾ വില കൂടിയ വൌച്ചറുകൾ ഉണ്ടെങ്കിലും കുറഞ്ഞ ഡാറ്റ മാത്രമേ ലഭിക്കൂ, ഇവ ഒടിടി ആനുകൂല്യങ്ങൾ നൽകുന്നു എന്നതുകൊണ്ടാണ് കുറച്ച് ഡാറ്റ മാത്രം ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ജിയോ, ബി‌എസ്‌എൻ‌എൽ, വിഐ, എയർടെൽ എന്നിവയുടെ മികച്ച 4ജി ഡാറ്റാ വൗച്ചറുകൾകൂടുതൽ വായിക്കുക: ജിയോ, ബി‌എസ്‌എൻ‌എൽ, വിഐ, എയർടെൽ എന്നിവയുടെ മികച്ച 4ജി ഡാറ്റാ വൗച്ചറുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
Here is the list of Vodafone Idea data vouchers. With these vouchers, users will only get 4G data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X