Just In
- 11 hrs ago
ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
- 13 hrs ago
ബിഎസ്എൻഎൽ പ്ലാനുകളിൽ മാറ്റം; വാലിഡിറ്റി കുറച്ചു, മൂന്ന് പ്ലാനുകൾ പിൻവലിച്ചു
- 15 hrs ago
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- 15 hrs ago
ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഊബർ
Don't Miss
- News
ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്
- Lifestyle
ഇന്നത്തെ രാശിയിൽ കഷ്ടപ്പെടും രാശിക്കാർ
- Sports
ലോക ഹോക്കിയിലെ കിങാവുമോ മന്‍പ്രീത്? പ്ലെയര്‍ ഓഫ് ഇയറിന് നാമനിര്‍ദേശം... കാരണം ഈ പ്രകടനം
- Automobiles
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- Movies
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
ഫോട്ടോഗ്രഫിയിൽ തുടക്കക്കാർക്ക് വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള ക്യാമറകൾ
നമ്മുടെ ഫോട്ടോഗ്രാഫി സംബന്ധമായ ആവശ്യങ്ങൾ ഇന്ന് സ്മാർട്ട്ഫോണുകൾ നിറവേറ്റുന്നുണ്ടെങ്കിലും, ഒപ്റ്റിക്സിന്റെ കാര്യത്തിൽ കൂടുതൽ പ്രൊഫഷണലായ ആളുകൾ ഇപ്പോഴും സ്മാർട്ട്ഫോണുകളെക്കാൾ കൂടുതൽ DSLRന് പ്രാധാന്യം കൊടുക്കുന്നുണ്ട്. വ്യത്യസ്ത വില നിലവാരങ്ങളിലായി നിരവധി DSLR ക്യാമറകൾ ഇന്ത്യയിൽ പുറത്തിറങ്ങുന്നുണ്ട്. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ഒരാളാണ് നിങ്ങളെങ്കിൽ 30,000 രൂപയ്ക്ക് താഴെയുള്ള DSLRകൾ നമുക്ക് പരിചയപ്പെടാം.

നിക്കോൺ, കാനോൺ എന്നി ക്യമാറ നിർമ്മാതാക്കളിലെ വമ്പന്മാരുടെ ക്യാമറകൾക്കാണ് ഇന്ത്യയിൽ ആവശ്യക്കാരേറെയുള്ളത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫി മേഖലയ്ക്കായി ലക്ഷങ്ങൾ വിലയുള്ള ക്യാമറകളും ലെൻസുകളും പുറത്തിറക്കുമ്പോൾ തന്നെയും തുടക്കക്കാർക്ക് വേണ്ടി മികച്ച ബേസിക്ക് DSLR ക്യമറകളും കമ്പനികൾ വിപണിയിലെത്തിക്കുന്നുണ്ട്. വൈഫൈ അടക്കമുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മികച്ച സ്പെസിഫിക്കേഷൻസും ഉൾക്കൊള്ളുന്ന ഫോട്ടോഗ്രാഫിയുടെ ലോകത്തേക്ക് നിങ്ങൾക്ക് പ്രവേശിക്കാൻ സഹായിക്കുന്ന മോഡലുകൾ തന്നെയാണ് ഇവയിൽ മിക്കതും. അത്തരത്തിലുള്ള ആറ് മോഡലുകളെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്.
കൂടുതൽ വായിക്കുക : ഫോട്ടോഗ്രാഫി ഡേ സ്പെഷ്യൽ; ഈ നൂറ്റാണ്ടിലെ പുലിസ്റ്റർ അവാർഡ് നേടിയ 22 ഫോട്ടോകൾ

Canon EOS 3000D (Body) Digital
വില: 21,999 രൂപ
പ്രധാന സവിശേഷതകൾ
- 18 മെഗാപിക്സൽ APS-C സൈസ് CMOS സെൻസറും DIGIC 4+ ഇമേജ് പ്രോസസറും
- 1 സെന്റർ ക്രോസ്-ടൈപ്പ് എ.എഫ് പോയിൻറോട് കൂടിയ 9-പോയിന്റ് എ.എഫ്
- സ്റ്റാൻഡേർഡ് ഐഎസ്ഒ 100 - 6400 (12800 വരെ എക്സാൻഡബിൾ)
- വൈഫൈ സപ്പോർട്ട്
- 18.0 മെഗാപിക്സൽസ് കാനോൺ ഇ.എഫ് ലെൻസുകൾ (ഇ.എഫ്-എസ് ലെൻസുകൾ ഉൾപ്പെടെ) കോമ്പീറ്റബിൾ
- CMOS സെൻസർ

Nikon D3500
വില: 28,790 രൂപ
പ്രധാന സവിശേഷതകൾ
- സെൻസർ: 24.2 എംപി ഉള്ള APS-C CMOS സെൻസർ (വലിയ പ്രിന്റുകൾക്കും ഇമേജ് ക്രോപ്പിംഗിനും സാധിക്കുന്ന ഹൈ റസലൂഷൻ)
- ഐഎസ്ഒ: 100-25600 സെൻസിറ്റിവിറ്റി റേഞ്ച് (കുറഞ്ഞ വെളിച്ചത്തിലും ഗ്രേയിൻസ് ഇല്ലാത്ത പിക്ച്ചറുകൾ ലഭിക്കുന്നു)
- ഇമേജ് പ്രോസസ്സർ: 11 ഓട്ടോഫോക്കസ് പോയിന്റുകളുള്ള എക്സ്പീഡ് 4 (ഓട്ടോഫോക്കസിന്റെ വേഗതയ്ക്കും കൃത്യതയ്ക്കും പ്രധാനം)
- വീഡിയോ റസലൂഷൻ: ഫുൾ എച്ച്ഡി വീഡിയോ, പൂർണ്ണമായും മാനുവൽ കണ്ട്രോൾ, ഫ്രെയിം റൈറ്റ് തിരഞ്ഞെടുക്കാം (കൃത്യതയ്ക്കും ഉയർന്ന നിലവാരമുള്ള വീഡിയോ വർക്കിനും)
- കണക്റ്റിവിറ്റി: വൈഫൈ, എൻഎഫ്സി, ബ്ലൂടൂത്ത് ബിൽറ്റ്-ഇൻ (നിങ്ങളുടെ ക്യാമറ ദൂരെ നിന്ന് നിയന്ത്രിക്കുന്നതിനും (ഷൂട്ട് ചെയ്യുമ്പോൾ വയർ കണക്ടിവിറ്റി ഇല്ലാതെ ചിത്രങ്ങൾ കൈമാറുന്നതിനും ഉപയോഗപ്രദം)
- ലെൻസ് മൌണ്ട്: നിക്കോൺ F മൌണ്ട്
കൂടുതൽ വായിക്കുക : ഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറും ക്യാമറയും

Canon EOS 1500D
വില: 25,990 രൂപ
പ്രധാന സവിശേഷതകൾ
- സെൻസർ: 24.1 എംപി ഉള്ള APS-C CMOS സെൻസർ (വലിയ പ്രിന്റുകൾക്കും ഇമേജ് ക്രോപ്പിംഗിനും സഹായിക്കുന്ന ഹൈ റസലൂഷൻ)
- ഐഎസ്ഒ: 100-6400 സെൻസിറ്റിവിറ്റി റേഞ്ച് (കുറഞ്ഞ വെളിച്ചത്തിലും ഗ്രേയിൻസ് ഇല്ലാത്ത പിക്ച്ചറുകൾ ലഭിക്കുന്നു)
- ഇമേജ് പ്രോസസർ: 9 ഓട്ടോഫോക്കസ് പോയിന്റുകളുള്ള ഡിജിക് 4+ (ഓട്ടോഫോക്കസിന്റെ വേഗതയ്ക്കും കൃത്യതയ്ക്കും പ്രധാനം)
- വീഡിയോ റസലൂഷൻ: ഫുൾ എച്ച്ഡി വീഡിയോ, പൂർണ്ണമായും മാനുവൽ കണ്ട്രോൾ, ഫ്രെയിം റൈറ്റ് തിരഞ്ഞെടുക്കാം (കൃത്യതയ്ക്കും ഉയർന്ന നിലവാരമുള്ള വീഡിയോ വർക്കിനും)
- കണക്റ്റിവിറ്റി: വൈഫൈ, എൻഎഫ്സി, ബ്ലൂടൂത്ത് ബിൽറ്റ്-ഇൻ (ഷൂട്ട് ചെയ്യുമ്പോൾ വയർ കണക്ടിവിറ്റി ഇല്ലാതെ ചിത്രങ്ങൾ കൈമാറുന്നതിനും ഉപയോഗപ്രദം)
- ലെൻസ്മൌണ്ട്: എല്ലാ ഇ.എഫ്, ഇ.എഫ്-എസ് ലെൻസുകളുമായും പൊരുത്തപ്പെടുന്ന ഇ.എഫ്-എസ് മൌണ്ട് (ക്രോപ്പ്-സെൻസർ മൌണ്ട് വൈവിധ്യമാർന്നതും ഒതുക്കമുള്ളതുമാണ്, പ്രത്യേകിച്ചും ഇ.എഫ്-എസ് ലെൻസുകൾ ഉപയോഗിക്കുമ്പോൾ)

Canon EOS 550D
വില: 25,000 രൂപ
പ്രധാന സവിശേഷതകൾ
- 18.0 മെഗാപിക്സൽ അഡ്വാൻസ്ഡ് ഫോട്ടോ സിസ്റ്റം ((APS-C) സൈസിലുള്ള സിഎംഒഎസ് സെൻസർ
- 24, 25, 30 fpsൽ പൂർണ്ണ ഹൈ-ഡെഫനിഷൻ റെക്കോർഡിംഗ്
- ഐഎസ്ഒ 100-6400, 12800 വരെ എക്സ്പാൻഡ് ചെയ്യാം
- സെക്കൻഡിൽ 3.7 ഫ്രെയിമുകൾ
- സ്റ്റാൻഡേർഡ്, പോർട്രെയ്റ്റ്, ലാൻഡ്സ്കേപ്പ്, ന്യൂട്രൽ, ഫെസ്ത്ത്ഫുൾ, മോണോക്രോം, യൂസർ ഡെഫനിഷൻ 1-3, ഓട്ടോഫോക്കസ്, വൺ-ഷോട്ട് എഎഫ്, എഐ സെർവോ എഎഫ്, എഐ ഫോക്കസ് എഎഫ്, മാനുവൽ ഫോക്കസിംഗ്, ഇലക്ട്രോണിക്കലി കൺട്രോൾഡ്, ഫോക്കൽ-പ്ലെയിൻ ഷട്ടർ, ടിഎഫ്ടി കളർ ലിക്വിഡ്-ക്രിസ്റ്റൽ മോണിറ്റർ
കൂടുതൽ വായിക്കുക : കമിതാക്കളുടെ പ്രണയ ദൃശ്യങ്ങള്‍ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ

Nikon D3400
വില: 26,999 രൂപ
പ്രധാന സവിശേഷതകൾ
- സെൻസർ: 24.2 എംപി ഉള്ള APS-C CMOS സെൻസർ (വലിയ പ്രിന്റുകൾക്കും ഇമേജ് ക്രോപ്പിംഗിനുമായി ഹൈറസലൂഷൻ)
- ഐഎസ്ഒ: 100-25600 സെൻസിറ്റിവിറ്റി റേഞ്ച് (കുറഞ്ഞ വെളിച്ചത്തിലും ഗ്രേയിൻസ് ഇല്ലാത്ത പിക്ച്ചറുകൾ ലഭിക്കുന്നു)
- ഇമേജ് പ്രോസസ്സർ: 11 ഓട്ടോഫോക്കസ് പോയിന്റുകളുള്ള എക്സ്പീഡ് 4 (ഓട്ടോഫോക്കസിന്റെയും ബർസ്റ്റ് ഫോട്ടോഗ്രാഫിയുടെയും വേഗതയ്ക്കും കൃത്യതയ്ക്കും പ്രധാനം)
- വീഡിയോ റസലൂഷൻ: ഫുൾ എച്ച്ഡി വീഡിയോ, പൂർണ്ണമായും മാനുവൽ കണ്ട്രോൾ, ഫ്രെയിം റൈറ്റ് തിരഞ്ഞെടുക്കാം (കൃത്യതയ്ക്കും ഉയർന്ന നിലവാരമുള്ള വീഡിയോ വർക്കിനും)
- കണക്റ്റിവിറ്റി: വൈഫൈ, എൻഎഫ്സി, ബ്ലൂടൂത്ത് ബിൽറ്റ്-ഇൻ (ഷൂട്ട് ചെയ്യുമ്പോൾ വയർ കണക്ടിവിറ്റി ഇല്ലാതെ ചിത്രങ്ങൾ കൈമാറുന്നതിനും ഉപയോഗപ്രദം)
- ലെൻസ്മൌണ്ട്: നിക്കോൺ എഫ് മൌണ്ട്

Canon EOS 1300D
വില: 27,380 രൂപ
പ്രധാന സവിശേഷതകൾ
- സെൻസർ: 18 എംപിയുള്ള APS-C CMOS സെൻസർ (വലിയ പ്രിന്റുകൾക്കും ഇമേജ് ക്രോപ്പിംഗിനും സാധിക്കുന്ന ഹൈറസലൂഷൻ)
- ഐഎസ്ഒ: 100-6400 സെൻസിറ്റിവിറ്റി റേഞ്ച് (കുറഞ്ഞ വെളിച്ചത്തിലും ഗ്രേയിൻസ് ഇല്ലാത്ത പിക്ച്ചറുകൾ ലഭിക്കുന്നു)
- ഇമേജ് പ്രോസസർ: 9 ഓട്ടോഫോക്കസ് പോയിന്റുകളുള്ള ഡിജിക് 4+ (ഓട്ടോഫോക്കസിന്റെയും ബർസ്റ്റ് ഫോട്ടോഗ്രാഫിയുടെയും വേഗതയ്ക്കും കൃത്യതയ്ക്കും പ്രധാനം)
- വീഡിയോ റസലൂഷൻ: ഫുൾ എച്ച്ഡി വീഡിയോ, പൂർണ്ണമായും മാനുവൽ കണ്ട്രോൾ, ഫ്രെയിം റൈറ്റ് തിരഞ്ഞെടുക്കാം (കൃത്യതയ്ക്കും ഉയർന്ന നിലവാരമുള്ള വീഡിയോ വർക്കിനും)
- കണക്റ്റിവിറ്റി: വൈഫൈ, എൻഎഫ്സി, ബ്ലൂടൂത്ത് ബിൽറ്റ്-ഇൻ (ഷൂട്ട് ചെയ്യുമ്പോൾ വയർ കണക്ടിവിറ്റി ഇല്ലാതെ ചിത്രങ്ങൾ കൈമാറുന്നതിനും ഉപയോഗപ്രദം)
- ലെൻസ് മൌണ്ട്: എല്ലാ ഇ.എഫ്, ഇ.എഫ്-എസ് ലെൻസുകളുമായും പൊരുത്തപ്പെടുന്ന ഇ.എഫ്-എസ് മൌണ്ട് (ക്രോപ്പ്-സെൻസർ മൌണ്ട് വൈവിധ്യമാർന്നതും ഒതുക്കമുള്ളതുമാണ്, പ്രത്യേകിച്ചും ഇ.എഫ്-എസ് ലെൻസുകൾ ഉപയോഗിക്കുമ്പോൾ)
കൂടുതൽ വായിക്കുക : വിമാനത്തിലെ ടോയിലെറ്റിൽ ഒളിക്യാമറ വച്ച് പൈലറ്റുമാർ ലൈവ് സ്ട്രീം കണ്ടതായി പരാതി
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090