Just In
- 7 hrs ago
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- 9 hrs ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്
- 12 hrs ago
കൂച്ചുവിലങ്ങിടുമോ? വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ
- 14 hrs ago
ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം
Don't Miss
- Finance
5 ലക്ഷം 5 കോടിയാക്കിയ 5 സ്മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!
- News
ഗവര്‍ണറോട് ഏറ്റുമുട്ടല്‍ വേണ്ട; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി സിപിഎം
- Movies
'ചെറുതായാലും വാക്കിന് വില കൊടുക്കും, സഹജീവിയോട് കരുണയുള്ളവനാണ്'; സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ!
- Sports
Asia Cup 2022: ഹൂഡ, അശ്വിന്, അഷ്ദീപ് ടീമില്‍, സഞ്ജു ഇല്ല!- ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
- Automobiles
3 കളര്‍ ഓപ്ഷന്, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം
- Travel
തൊടുപുഴയില്‍ നിന്നു ജംഗിള്‍ സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!
- Lifestyle
സ്ത്രീകളില്‍ പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല
JioFiber Plans: പറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾ
ജിയോഫൈബർ ബ്രോഡ്ബാന്റ് സേവനം തങ്ങളുടെ വരിക്കാർക്ക് നൽകുന്ന പ്ലാനുകൾ ഏറെ ആകർഷകമാണ്. 1Gbps വേഗതയുള്ള പ്ലാനുകൾ വരെ ജിയോഫൈബർ (JioFiber) നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ഒരിക്കലും സ്പീഡ് പോരാ എന്ന് തോന്നിക്കാത്ത വിധത്തിലുള്ള സേവനവും പ്ലാനും നൽകാൻ ജിയോ ശ്രദ്ധിക്കുന്നു. ജിയോഫൈബറിന്റെ വില കൂടിയതും മികച്ച ആനുകൂല്യങ്ങൾ നൽകുന്നതുമായ പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്.

ജിയോഫൈബറിന്റെ വേഗതയേറിയ പ്ലാനുകൾ 999 രൂപ മതുൽ ആരംഭിക്കുന്നു. 8499 രൂപ വരെ വിലയുള്ള പ്ലാനുകൾ ഈ വിഭാഗത്തിലുണ്ട്. 150Mbps വേഗത മുതൽ 1Gbps വേഗത വരെയാണ് ഈ പ്ലാനുകൾ നൽകുന്നത്. മികച്ച ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ആകർഷകമായ മറ്റ് നിരവധി ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു. ഈ പ്ലാനുകൾ വിശദമായി നോക്കാം.

999 രൂപയുടെ ജിയോഫൈബർ പ്ലാൻ
999 രൂപ വിലയുള്ള ജിയോഫൈബർ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു മാസം അഥവാ ഒരു ബിൽ സർക്കിൾ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ തിരഞ്ഞെടുക്കാവുന്നതാണ്. 150 Mbps വേഗതയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. സൌജന്യ കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.
ജിയോ തലപ്പത്ത് തലമുറ മാറ്റം; Mukesh Ambani സ്ഥാനം ഒഴിഞ്ഞു, Akash Ambani പുതിയ ചെയർമാൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, ഡിസ്കവറി +, യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ നോട്ട്സ് എന്നിവയിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനുകൾ ഈ പ്ലാനിലൂടെ ലഭിക്കുന്നു. ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ 1 വർഷത്തേക്കാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മികച്ച വേഗതയും ആകർഷകമായ ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാൻ തന്നെയാണ് ഇത്.

1499 രൂപയുടെ ജിയോഫൈബർ പ്ലാൻ
1499 രൂപയുടെ ജിയോഫൈബർ പ്ലാനും ഒരു മാസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. ഈ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് മൂന്ന്, ആറ്, പന്ത്രണ്ട് മാസങ്ങളിലേക്കും ലഭ്യമാകും. 300 Mbps വേഗതയാണ് 1499 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങളും പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മികച്ച വേഗത ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

നെറ്റ്ഫ്ലിക്സ് ബേസിക്ക് പ്ലാനിലേക്ക് സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനാണ് 1499 രൂപയുടേത്. ഈ പ്ലാനിലൂടെ ആമസോൺ പ്രൈം വീഡിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, ഡിസ്കവറി +, യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ നോട്ട്സ് എന്നിങ്ങനെയുള്ള ഒടിടി ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്. ഗെയിമർമാർക്കും മറ്റും തിരഞ്ഞെടുക്കാവുന്ന ആകർഷകമായ പ്ലാനാണ് ഇത്.
കുറഞ്ഞ വിലയ്ക്ക് പറക്കും സ്പീഡും മറ്റ് ആനുകൂല്യങ്ങളും; ജിയോഫൈബറിന്റെ കിടിലൻ പ്ലാനുകൾ

2499 രൂപയുടെ ജിയോഫൈബർ പ്ലാൻ
ജിയോഫൈബറിന്റെ 2499 രൂപ വിലയുള്ള ബ്രോഡ്ബാന്റ് പ്ലാൻ 500 Mbps എന്ന വലിയ വേഗതയുമായി വരുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. 2499 രൂപ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് വേണമെങ്കിൽ മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ തിരഞ്ഞെടുക്കാവുന്നതാണ്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ജിയോ നൽകുന്നുണ്ട്. ജിഎസ്ടി ഉൾപ്പെടാതെ ഉള്ള തുകയാണ് 2499 രൂപ.

2499 രൂപ പ്ലാൻ നെറ്റ്ഫ്ലിക്സിന്റെ സ്റ്റാൻഡേർഡ് പ്ലാനിലേക്ക് സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. ഇത് കൂടാതെ ഈ പ്ലാനിലൂടെ ആമസോൺ പ്രൈം വീഡിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, ഡിസ്കവറി +, യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ നോട്ട്സ് സബ്സ്ക്രിപ്ഷനുകളും ലഭിക്കുന്നു. വളരെ മികച്ച പ്ലാനാണ് ഇത്.

3999 രൂപയുടെ ജിയോഫൈബർ പ്ലാൻ
ജിയോഫൈബറിന്റെ 3999 രൂപ ബ്രോഡ്ബാന്റ് പ്ലാൻ 1 Gbps വേഗത നൽകുന്ന ഏറ്റവും പ്ലാനാണ്. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും. 1 Gbps എന്നത് ആർക്കും മതിയാകുന്ന വിധത്തിലുള്ള പ്ലാനാണ്. മറ്റ് പ്ലാനുകളെ പോലെ 3999 രൂപ വിലയുള്ള പ്ലാനും മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ ലഭിക്കും. പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും വരിക്കാർക്ക് ലഭിക്കുന്നു.
ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

നിരവധി ഒടിടി ആനുകൂല്യങ്ങൾ ജിയോഫൈബർ പ്ലാനിലൂടെ ലഭിക്കുന്നു. നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് പ്ലാനിലേക്കുള്ള ആക്സസിനൊപ്പം ആമസോൺ പ്രൈം വീഡിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, ഡിസ്കവറി +, യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ സബ്സ്ക്രിപ്ഷനുകളാണ് 3999 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്.

8499 രൂപയുടെ ജിയോഫൈബർ പ്ലാൻ
ജിയോഫൈബർ ബ്രോഡ്ബാന്റിന്റെ ഏറ്റവും വില കൂടിയ പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 1 Gbps വേഗതയുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. പുതിയ വരിക്കാർക്ക് ഈ പ്ലാൻ മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പന്ത്രണ്ട് മാസത്തേക്കോ ലഭ്യമാകും. ഒരു ബിൽ സൈക്കിൾ തന്നെയാണ് ഈ പ്ലാനിന്റെ വാലഡിറ്റിയും 6600 ജിബി ഡാറ്റയാണ് 8499 രൂപയുടെ ജിയോഫൈബർ പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വില കൂടിയ സബ്സ്ക്രിപ്ഷൻ പ്ലാനായ പ്രീമിയം പ്ലാനിലേക്കുള്ള ആക്സസാണ് 8499 രൂപയ്ക്ക് ലഭിക്കുന്നത്. ഇതിനൊപ്പം മറ്റ് പ്ലാനുകളിലൂടെ ലഭ്യമാകുന്ന ആമസോൺ പ്രൈം വീഡിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, ഡിസ്കവറി +, യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ സബ്ക്രിപ്ഷനുകളും 8499 രൂപയ്ക്ക് ലഭിക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086