നാളെ തിരുവോണം; പ്രിയപ്പെട്ടവര്‍ക്ക് നല്‍കു... മറക്കാനാവാത്ത സമ്മാനം

Posted By:

ലോകമെമ്പാടുമുള്ള മലയാളികള്‍ നാളെ തിരുവേണം ആഘോഷിക്കുകയാണ്. പുത്തനുടുപ്പിട്ട് പൂക്കളമൊരുക്കി ഓണത്തപ്പനെ വരേവല്‍ക്കാന്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് ഉത്രാടപ്പാച്ചിലാണ്. തിരുവോണത്തിനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായുള്ള ബഹളം.

എങ്കിലും കാലമാറുന്നതിനനുസരിച്ച് ഓണാഘോഷത്തിനും പുതുമ വേണമല്ലോ. സാങ്കേതിക വിദ്യ അടക്കിവാഴുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഓണത്തിന് അല്‍പം സാങ്കേത്തികവുകൂടിയാവാം. അതുകൊണ്ട് ഓണക്കോടിക്കൊപ്പം ഒരു മൊബൈല്‍ ഫോണോ മറ്റെന്തെങ്കിലും ഉപകരണങ്ങളോ സമ്മാനമായി നല്‍കാം. പ്രത്യേകിച്ച് കുട്ടികള്‍ക്കും പ്രിയതമയ്ക്കും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എല്ലാ ആഘോഷവേളകളിലും നിറഞ്ഞു നില്‍ക്കുന്ന ഡിസ്‌കൗണ്ട് എന്ന ആകര്‍ഷണം ഓണത്തിന് അതിന്റെ പരകോടിയിലാണു താനും.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ തിരുവോണത്തിന് ഉപകാരപ്രദമായ എന്തെങ്കിലും സാങ്കേതിക ഉപകരണങ്ങള്‍ നല്‍കണമെന്നുണ്ടെങ്കില്‍ അതിന് ഏറ്റവും അനുയോജ്യം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ തന്നെയാണ്.

തിരുവോണത്തിന് സമ്മാനിക്കാവുന്നതും കുറഞ്ഞ വിലയില്‍ ലഭ്യമാവുന്നതുമായ ഏതാനും ഉപകരണങ്ങളും അവ ലഭ്യമാവുന്ന ഓണ്‍ലൈന്‍ സൈറ്റുകളും ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കണ്ടുനോക്കു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Micro SD card

പ്രായഭേദമെന്യേ എല്ലാവര്‍ക്കും ആവശ്യമുള്ളതാണ് മൈക്രോ എസ്.ഡി. കാര്‍ഡ്. ട്രാന്‍സെന്റിന്റെ 8 ജി.ബി.യുടെ 999 രൂപ വിലവരുന്ന എസ്.ഡി. കാര്‍ഡ് റെഡിഫ് ഷോപ് ആന്‍ഡ് ഗിഫ്റ്റില്‍ നിങ്ങള്‍ക്ക് 425 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാവും. വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

 

Smartphone Cover

സ്മാര്‍ട്‌ഫോണ്‍ ഒരുവിധം എല്ലാവരുടെയും കൈയില്‍ ഉണ്ടാവുമല്ലോ. അതിന് നല്ലൊരു കവര്‍ സമ്മാനമായി നല്‍കാം. പ്രിന്റ് ലാന്‍ഡ് എന്ന ഷോപ്പിംഗ് സൈറ്റില്‍ ഏതു ഫോണിന് അനുയോജ്യമായ കവറുകളും ലഭിക്കും. അതും 50 ശതമാനം വിലക്കുറവില്‍. വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

Earphone

നിലവാരമുള്ള ഇയര്‍ഫോണ്‍ സമ്മാനമായി നല്‍കണമെങ്കില്‍ റെഡിഫ് ഷോപ് ആന്‍ഡ് ഗിഫ്റ്റില്‍ ലോഗ് ഇന്‍ ചെയ്താല്‍ മതി. ഫിലിപ്‌സിന്റെ 1449 രൂപ വിലവരുന്ന ഇയര്‍ഫോണ്‍ 749 രൂപയ്ക്ക് ലഭിക്കും. വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

Smartphone

അല്‍പം വില കൂടിയ ഒരു സമ്മാനമാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ ഏറ്റവും നല്ലത് സ്മാര്‍ട്‌ഫോണ്‍ തന്നെ. സോണിയുടെ 11500 രൂപ വില വരുന്ന എക്‌സ്പീരിയ E ഡ്യുവല്‍ C 1604 ഫോണ്‍ മാനിയാക് സ്‌റ്റോറില്‍ 8790 രൂപയ്ക്ക് ലഭിക്കും. വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

Micro USB OTG cable

പെന്‍ഡ്രൈവ്, കീബോഡ്, കാര്‍ഡ് റീഡര്‍ എന്നിവയുമായി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന മൈക്രോ യു.എസ്.ബി. OTG കേബിള്‍ വെറും 59 രൂപയ്ക്ക് ട്രേഡ് അസ് എന്ന സൈറ്റില്‍ ലഭിക്കും. യദാര്‍ഥവില 299 രൂപയാണ്. വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

Pendrive

മൈക്രോ എസ്.ഡി. കാര്‍ഡ് പോലെതന്നെ എല്ലാവര്‍ക്കും ഉപകാരപ്രദമായിട്ടുള്ളതാണ് പെന്‍ ഡ്രൈവ്. 32 ജി.ബി. സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള, 2200 രൂപ വിലവരുന്ന ടെര്‍ക് തംബ് ഡൈവ് ഷോപ് ക്ലൂസ് എന്ന സൈറ്റില്‍ 980 രൂപയ്ക്ക് ലഭിക്കും. വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

Emergency Charger

HCL-ന്റെ 899 രൂപ വരുന്ന എമര്‍ജന്‍സി ചാര്‍ജറിന് സ്‌നാപ് ഡീല്‍ ഷോപിംഗ് സൈറ്റില്‍ 399 രൂപ മാത്രമെ വിലയുള്ളു. വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നാളെ തിരുവോണം; പ്രിയപ്പെട്ടവര്‍ക്ക് നല്‍കു... മറക്കാനാവാത്ത സമ്മാനം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot