Just In
- 4 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 6 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 7 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 7 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- News
കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടം, കെവി വിജയദാസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Finance
സർക്കാർ ജീവനക്കാർക്ക് ബില്‍ തുകയില്‍ 10 ശതമാനം കിഴിവുമായി ബിഎസ്എൻഎൽ
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
3GB Data Plan: ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ
താരിഫ് വർദ്ധനയ്ക്ക് ശേഷം ഉപയോക്താക്കളെ ആകർഷിക്കാൻ സ്വകാര്യ ടെലിക്കോം കമ്പനികളായ വോഡാഫോൺ, എയർടെൽ, ജിയോ എന്നിവ മത്സരിച്ച് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുകയാണ്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ, ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് എന്നിവ ലഭിക്കുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ കമ്പനികൾ പുതുതായി അവതരിപ്പിച്ചു.

ഇന്ത്യയിലെ വരിക്കാരുടെ ഡാറ്റ ഉപഭോഗം വർദ്ധിച്ചു വരുന്നതിനാൽ തന്നെ ദിവസേന 3ജിബി വരെ ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ കമ്പനികൾ അവതരിപ്പിക്കുന്നു. എയർടെൽ, ജിയോ, വോഡാഫോൺ എന്നിവ വിപണിയിൽ ലഭ്യമാക്കിയിട്ടുള്ള ദിവസേന 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ദിവസവും 3 ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്ലാനുകൾ
ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കുന്ന എയർടെൽ പ്ലാനുകൾ പരിശോധിക്കുമ്പോൾ. കമ്പനി ഈ വിഭാഗത്തിൽ 398 രൂപ, 598 രൂപ നിരക്കുകളിലുള്ള രണ്ട് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. 398 രൂപ വിലയുള്ള ആദ്യ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസേന 3 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ ലഭ്യമാക്കുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. രണ്ടാമെത്തെ പ്ലാൻ 558 രൂപ വിലയുള്ള പ്ലാനാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസേന 100 എസ്എംഎസുകൾ എന്നിവ ലഭ്യമാക്കുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റിയും 56 ദിവസത്തേക്കാണ്.
കൂടുതൽ വായിക്കുക: ജിയോ ഡാറ്റ ലിമിറ്റ് തീർന്നാൽ കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നേടാനുള്ള വഴി ഇതാണ്

ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ പ്ലാനുകൾ
മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിലൂടെ ഇന്ത്യൻ ടെലിക്കോം വിപണി കീഴടക്കിയ കമ്പനിയാണ് റിലയൻസ് ജിയോ. ദിവസേന 3ജിബി ഡാറ്റ ലഭ്യമാക്കുന്ന ഒരു പ്ലാൻ മാത്രമേ കമ്പനി നൽകുന്നുള്ളു. 349 രൂപയാണ് ജിയോയുടെ പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിനായി ഉപയോക്താവ് നൽകേണ്ടത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. അതായത് മൊത്തം കാലയളവിലേക്കുമായി 84 ജിബി ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളും മറ്റ് നെറ്റ്വർക്കുകളിലേക്ക് 1,000 മിനുറ്റ് സൌജന്യ കോളിങും പ്ലാൻ നൽകുന്നു. ജിയോ ടിവി, ജിയോ സിനിമാ എന്നിവടക്കം എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും സൌജന്യ ആക്സസും പ്ലാൻ നൽകുന്നു.

വോഡഫോൺ-ഐഡിയയുടെ ദിവസേന 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ
3ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകളാണ് വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് പ്ലാനുകളും എയർടെല്ലിന്റെ പ്ലാനുകൾക്ക് തുല്യമായ പ്ലാനുകളാണ്. 398 രൂപ, 558 രൂപ എന്നീ നിരക്കുകളിൽ തന്നെയാണ് വോഡാഫോണിന്റെ പ്ലാനുകളും. പ്രതിദിനം 3ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ്, എന്നിവ വാഗ്ദാനം ചെയ്യുന്ന 398 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി തന്നെയാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

വോഡാഫോൺ ഐഡിയയുടെ 558 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലഡിറ്റിയിൽ പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് കോളിംഗും ദിവസവും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. പ്ലാനിലൂടെ ZEE5, വോഡഫോൺ പ്ലേ എന്നിവയിലേക്കുള്ള സൌജന്യ ആക്സസും ലഭ്യമാണ്. എയർടെല്ലിന്റെ പ്ലാനുകളോട് തുല്യമായ പ്ലാനുകളാണ് വോഡാഫോൺ നൽകുന്നത് എങ്കിൽ പോലും ZEE5 സബ്ക്രിപ്ഷൻ വോഡാഫോൺ പ്ലാനിന്റെ പ്രത്യേകതയാണ്. എന്തായാലും ഈ പ്ലാനുകൾ വിപണിയിലെ മത്സരം കടുപ്പിക്കുമെന്ന് ഉറപ്പാണ്.
കൂടുതൽ വായിക്കുക: ഇന്ത്യ 5ജിയെ കാത്തിരിക്കുമ്പോൾ ജപ്പാൻ 6ജിയിലേക്ക്
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190