ബിഎസ്എൻഎൽ, വിഐ, ജിയോ, എയർടെൽ എന്നിവയുടെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യയിലെ ടെലികോം വിപണിയിൽ എല്ലാ കമ്പനികളും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളുമായി കൂടുതൽ ഉപയോക്താക്കളെ നേടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡാറ്റ, അൺലിമിറ്റഡ് ടോക്ക് ടൈം, കോംബോ പ്ലാനുകൾ, മൂല്യവർദ്ധിത സേവനങ്ങൾ (വാസ്) എന്നിങ്ങനെയുള്ള പ്ലാനുകൾ കമ്പനികൾ നൽകുന്നുണ്ട്. എല്ലാ ടെലിക്കോം കമ്പനികളുടെയും പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ നിന്ന് ഏറ്റവും മികച്ച ചില പ്ലാനുകളെ തിരഞ്ഞെടുക്കുകയാണ് നമ്മളിന്ന്.

ബി‌എസ്‌എൻ‌എൽ 97 രൂപ, 99  രൂപ പ്ലാനുകൾ
 

ബി‌എസ്‌എൻ‌എൽ 97 രൂപ, 99 രൂപ പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ പ്ലാനുകളിലെ ഏറ്റവും ജനപ്രീയമായ രണ്ട് പ്ലാനുകളാണ് 97 രൂപയുടെയും 99 രൂപയുടെയും പ്ലാനുകൾ. ഇതിൽ 97 രൂപയുടെ പായ്ക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 മെസേജുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്ന ഈ പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. കോംപ്ലിമെന്ററി ലോക്ധൺ കണ്ടന്റും ഈ പ്ലാനിലൂടെ ലഭിക്കും. 99 രൂപയുടെ പ്ലാൻ 97 രൂപ പ്ലാനിന്റെ അതേ ആനുകൂല്യങ്ങൾ 22 ദിവസത്തേക്ക് നൽകുന്നു. ഇതിനൊപ്പം അൺലിമിറ്റഡ് കോളിങും പേഴ്സണലൈസ്ഡ് റിംഗ്‌ടോണും ലഭിക്കും.

കൂടുതൽ വായിക്കുക: ദിവസവും 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 598 രൂപ, 2,599 രൂപ പ്ലാനുകൾ

ജിയോയുടെ 598 രൂപ, 2,599 രൂപ പ്ലാനുകൾ

ജിയോയുടെ ഏറ്റവും ജനപ്രീയമായ പ്ലാനാണ് 598 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ, 100 മെസേജുകൾ, ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, ജിയോ ആപ്പുകളിലേക്ക് ആക്സസ് എന്നിവയാണ് കമ്പനി നൽകുന്നത്. 56 ദിവസം വാലിഡിറ്റിയണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. രണ്ടാമത്തെ പ്ലാനിന് 2,599 രൂപയാണ് വില. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, ജിയോ ആപ്ലിക്കേഷനുകളിലേക്ക് സബ്ക്രിപ്ഷൻ 10 ജിബി അധിക ഡാറ്റ എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്.

വിഐയുടെ 1,197 രൂപ, 699 രൂപ പ്ലാനുകൾ

വിഐയുടെ 1,197 രൂപ, 699 രൂപ പ്ലാനുകൾ

വിഐ (വോഡഫോൺ-ഐഡിയ)യുടെ 1,197 രൂപ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 180 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ്, ഡാറ്റാ ആനുകൂല്യങ്ങൾക്കൊപ്പം വീക്കെൻഡ് റോൾ ഓവർ ഓഫർ, വിഐ മൂവീസ്, ടിവി സൌജന്യ ആക്സസ് എന്നിവ നൽകുന്നു. 699 രൂപയുടെ പ്ലാൻ 84 ദിവസത്തേക്ക് ദിവസവും 4 ജിബി ഡാറ്റ നൽകുന്നു. ഇത് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും, ദിവസവും 100 മെസേജുകളും വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് സൌജന്യ ആക്സസ് നൽകുന്നവയുമാണ്.

കൂടുതൽ വായിക്കുക: ദിവസവും 4ജിബി ഡാറ്റയുമായി വിഐയുടെ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 598 രൂപ, 399 രൂപ പ്ലാനുകൾ
 

എയർടെല്ലിന്റെ 598 രൂപ, 399 രൂപ പ്ലാനുകൾ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ ഒരേ വിഭാഗത്തിൽ രണ്ട് പ്ലാനുകൾ നൽകുന്നു. 399 രൂപയുടെ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും 56 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ്. ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കും. രണ്ടാമത്തെ പ്ലാനിന് 598 രൂപയാണ് വില. 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ടോക്ക് ടൈം, ഫാസ്റ്റ് ടാഗിൽ ക്യാഷ്ബാക്ക്, അൺലിമിറ്റഡ് കോളിങ്, 84 ദിവസത്തേക്ക് വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവ നൽകുന്ന പ്ലാനാണ് ഇത്.

Most Read Articles
Best Mobiles in India

English summary
We are looking at some of the best prepaid plans offered by telecom companies like BSNL, Vi, Jio and Airtel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X