ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ മികച്ച ഓഫറിൽ സ്വന്തമാക്കാവുന്ന 5 സ്മാർട്ട്ഫോണുകൾ

|

നവംബർ 26 മുതൽ നവംബർ 30 വരെ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ മികച്ച ഓഫറുകളാണ് സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്നത്. പ്രീമിയം, മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് ഒരുപോലെ ഓഫറുകൾ നൽകുന്ന ഈ സെയിലിൽ പ്രത്യേക ബാങ്ക് ഓഫറുകളും ഉണ്ട്. പ്രൊഡക്ടുകൾ വാങ്ങുന്ന ഉപയോക്താക്കൾ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഇ‌എം‌ഐ ഉപയോഗിച്ചാൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ബ്ലാക്ക് ഫ്രൈഡേയിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന 5 സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

സാംസങ് ഗാലക്‌സി എഫ്41
 

സാംസങ് ഗാലക്‌സി എഫ്41

ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിനിടെ ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലെ ഏറ്റവും മികച്ച ഡീലാണ് സാംസങ് ഗാലക്സി എഫ്41 സ്മാർട്ട്‌ഫോണിന് ലഭിക്കുന്നത്. ഈ ഡിവൈസ് ഇപ്പോൾ 15,499 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് ഈ ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് ലോഞ്ച് സമയത്ത് നൽകിയ വില 16,999 രൂപയാണ്. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയാണ് ലോഞ്ച് വില. കഴിഞ്ഞ മാസമാണ് ഈ ഡിവൈസ് വിപണിയിൽ എത്തിയത്.

പോക്കോ എം2 പ്രോ

പോക്കോ എം2 പ്രോ

പോക്കോ എം2 പ്രോ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂെ വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ ഡിവൈസിന് 13,999 രൂപയാണ് വില. സെയിൽ ഓഫറിന്റെ ഭാഗമായി 12,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. സെപ്റ്റംബറിലാണ് പോക്കോ എം2 പ്രോ പുറത്തിറങ്ങിയത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി എസ്ഒസി, 48 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകൾ.

കൂടുതൽ വായിക്കുക: ആപ്പിൾ ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിവയ്ക്ക് ഓഫറുകൾ

ഐഫോൺ എസ്ഇ (2020)

ഐഫോൺ എസ്ഇ (2020)

ഈ വർഷം ആദ്യം വിപണിയിലെത്തിയ ആപ്പിൾ ഐഫോൺ എസ്ഇ (2020) ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ 32,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആൻഡ്രോയിഡിൽ നിന്നും ഐഒഎസ് ഡിവൈസിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് ഇത്. ഈ ഡിവൈസിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓഫറുകളിലൊന്നാണ് ഇത്.

എൽജി ജി8എക്‌സ്
 

എൽജി ജി8എക്‌സ്

ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോൺ ഡീലാണ് എൽജി ജി8എക്സ്. ഈ ഡിവൈസ് ഇപ്പോൾ 27,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 855 പ്രോസസറാണ്. 4000 എംഎഎച്ച് ബാറ്ററി, 12 എംപി + 13 എംപി ഡ്യുവൽ ക്യാമറകൾ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. ഡ്യുവൽ സ്‌ക്രീനുള്ള സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ ഈ ഡിവൈസ്.

സാംസങ് ഗാലക്‌സി എസ്20+

സാംസങ് ഗാലക്‌സി എസ്20+

സാംസങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ് ഗാലക്‌സി എസ്20+. ഈ ഡിവൈസിന് ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. 49,999 രൂപയ്ക്കാണ് ഈ ഡിവൈസ് ലഭ്യമാവുന്നത്. ഇത് കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

കൂടുതൽ വായിക്കുക: ആപ്പിൾ ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിവയ്ക്ക് ഓഫറുകൾ

Most Read Articles
Best Mobiles in India

English summary
Best offers for smartphones are available during the Flipkart Black Friday Sale, which runs from November 26 to November 30.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X