100 രൂപയിൽ താഴെ വിലയുള്ള എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ റീചാർജ് വൌച്ചറുകൾ

|

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ വിഐ, എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തങ്ങളുടെ വരിക്കാർക്ക് നൽകുന്നുണ്ട്. ചിലപ്പോൾ ഉപയോക്താക്കൾക്ക് ചെറിയ വാലിഡിറ്റിയുള്ള ചെറിയ ടെലികോം പ്ലാൻ മാത്രമേ ആവശ്യമുള്ളൂ. സിം കാർഡ് ആക്ടീവ് ആയി നിലനിർത്താനുള്ള ആവശ്യത്തിനോ ഒരു ചെറിയ കാലയളവിലേക്ക് വോയിസ് ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ വേണ്ടി വില കുറഞ്ഞ പ്ലാനുകൾ ആവശ്യമുള്ളവർക്ക് വേണ്ടിയും മൂന്ന് ടെലിക്കോം കമ്പനികളും ചില പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്ലാനുകൾ വൌച്ചറുകൾ എന്നാണ് അറിയപ്പെടുന്നത്.

 

ടെലികോം

അടുത്തിടെ ടെലികോം കമ്പനികളായ എയർടെലും വിഐയും പരോക്ഷമായ താരിഫ് വർദ്ധന നടപ്പാക്കിയിരുന്നു. ഇതിലൂടെ അവരുടെ അടിസ്ഥാനപരമായ പ്രീപെയ്ഡ് പ്ലാനായ 49 രൂപ പ്ലാൻ എടുത്ത് മാറ്റി. ഈ പ്ലാൻ ഒരു കോംബോ പ്ലാനായിരുന്നു. ഇപ്പോൾ മിക്ക ടെലികോം സർക്കിളുകളിലും കോംബോ പ്ലാനുകൾ 79 രൂപ മുതലുള്ള വിലയിലാണ് ആരംഭിക്കുന്നത്. എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വിഐഎന്നിവ ഇപ്പോഴും ഡാറ്റയോ വോയ്‌സ് കോളിങ് ആനുകൂല്യങ്ങളോ മാത്രം നൽകുന്ന വിവിധ പ്ലാനുകൾ വരിക്കാർക്ക് നൽകുന്നുണ്ട്. 100 രൂപയിൽ താഴെ മാത്രം വിലയുള്ള ടെലിക്കം കമ്പനികളുടെ മികച്ച വൌച്ചറുകളാണ് നമ്മളിന്ന് നോക്കുന്നത്.

നിങ്ങളുടെ ജിയോ സിമ്മിനെക്കുറിച്ചുള്ള വിശദാംശങ്ങൾ; പുതിയതായി ജിയോ സിം എടുത്തവർ അറിയേണ്ടതെല്ലാംനിങ്ങളുടെ ജിയോ സിമ്മിനെക്കുറിച്ചുള്ള വിശദാംശങ്ങൾ; പുതിയതായി ജിയോ സിം എടുത്തവർ അറിയേണ്ടതെല്ലാം

എയർടെല്ലിന്റെ വൌച്ചറുകൾ
 

എയർടെല്ലിന്റെ വൌച്ചറുകൾ

എയർടെൽ 19 രൂപ, 48 രൂപ, 49 രൂപ, 79 രൂപ വിലയുള്ള മികച്ച റീചാർജ് പ്ലാനുകൾ നൽകുന്നുണ്ട്. 19 രൂപയുടെയും 48 രൂപയുടെയും പ്ലാനുകൾ ഡാറ്റ ഓൺലി പ്ലാനുകളാണ്. ഇതിലൂടെ കോളിങ് ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. 18 രൂപ പ്ലാൻ ദിവസത്തേക്ക് 200 എംബി ഡാറ്റയാണ് നൽകുന്നത്. 48 രൂപ പ്ലാൻ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റയും വരിക്കാർക്ക് നൽകുന്നു. 49 രൂപയുടെയും 79 രൂപയുടെ പ്ലാനുകൾ യഥാക്രമം 100 എംബി, 200 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും നൽകുന്നവയാണ്. സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 49 രൂപയുടെ പ്ലാൻ ഇപ്പോൾ ചില ടെലികോം സർക്കിളുകളിൽ മാത്രമാണ് ലഭ്യമാകുന്നത്. മറ്റിടങ്ങളിൽ നിന്നും ഇത് പിൻവലിച്ചിട്ടുണ്ട്.

ബിഎസ്എൻഎൽ വൌച്ചറുകൾ

ബിഎസ്എൻഎൽ വൌച്ചറുകൾ

ബിഎസ്എൻഎൽ 100 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ നൽകുന്നു.. 18 ദിവസവും 22 ദിവസവും വാലിഡിറ്റി നൽകുന്ന ഈ പ്ലാനുകൾക്ക് യഥാക്രമം 97 രൂപയും 99 രൂപയുമാണ് വില. 97 രൂപ പ്ലാൻ ഒരു ഡാറ്റ വൗച്ചർ ആണെങ്കിലും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 99 രൂപയുടെ വൗച്ചർ 22 ദിവസത്തേക്ക് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 98 രൂപ വിലയുള്ള ഡാറ്റ വൗച്ചറും ബിഎസ്എൻഎൽ നൽകുന്നുണ്ട്. 75 ദിവസത്തെ വാലിഡിറ്റിയും 3ജിബി ഡാറ്റയും 100 മിനിറ്റ് സൗജന്യ വോയ്‌സ് കോളുകളും നൽകുന്ന 94 രൂപ വിലയുള്ള ഡാറ്റ വൗച്ചരും ബിഎസ്എൻഎല്ലിന് ഉണ്ട്. 75 രൂപ വിലയുള്ള പ്രീപെയ്ഡ് വൗച്ചർ 50 ദിവസത്തെ വാലിഡിറ്റിയും 2ജിബി ഡാറ്റയും 100 മിനിറ്റ് സൗജന്യ വോയ്‌സ് കോളുകളും നൽകുന്നു.

എയർടെൽ, വോഡഫോൺ, ജിയോ നിരക്കുകൾ കൂടിയേക്കും? അടി നൽകിയത് ആമസോൺ പ്രൈംഎയർടെൽ, വോഡഫോൺ, ജിയോ നിരക്കുകൾ കൂടിയേക്കും? അടി നൽകിയത് ആമസോൺ പ്രൈം

ജിയോ വൌച്ചറുകൾ

ജിയോ വൌച്ചറുകൾ

വില കുറഞ്ഞ വൌച്ചറുകൾ നൽകുന്ന പ്ലാനുകളുടെ കാര്യത്തിൽ ജിയോ അല്പം പിന്നിലാണ്. റീചാർജിനായി അധികം തുക ചിലവഴിക്കാത്ത ആളുകൾ ജിയോഫോൺ ഉപയോഗിക്കുന്നു എന്നതിനാൽ തന്നെ ജിയോയുടെ വില കുറഞ്ഞ പ്ലാനുകൾ ജിയോഫോം വിഭാഗത്തിലാണ് കൂടുതലായും ഉള്ളത്. എല്ലാ വരിക്കാർക്കും ലഭിക്കുന്ന ജിയോയുടെ 100 രൂപയിൽ താഴെ വിലയുള്ള റീചാർജ് പ്ലാനുകൾക്ക് 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ എന്നിങ്ങനെയാണ് വില. ഇവ ടോക്ക്ടൈം ആനുകൂല്യങ്ങൾ നൽകുന്നവയാണ്.

വിഐ പ്ലാനുകൾ

വിഐ പ്ലാനുകൾ

16 രൂപ, 19 രൂപ, 39 രൂപ, 48 രൂപ, 49 രൂപ, 79 രൂപ, 98 രൂപ വിലയുള്ള പ്ലാനുകളുടെ ഒരു നിര തന്നെ വിഐ നൽകുന്നുണ്ട്. 16 രൂപയുടെ ഡാറ്റ പ്ലാൻ 24 മണിക്കൂറിലേക്ക് 1 ജിബി ഡാറ്റയും വിഐ സിനിമ ടിവി ഷോ ആക്സസും നൽകുന്നു. 19 രൂപ പ്ലാൻ 200 എംബി ഡാറ്റയും 2 ദിവസത്തെ വാലിഡിറ്റിയിലേക്ക് അൺലിമിറ്റഡ് ടോക്ക്ടൈമും നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയും 100എംബി ഡാറ്റയും നൽകുന്ന 39 രൂപയുടെ കോംബോ പ്രീപെയ്ഡ് പ്ലാനാണ് മറ്റൊന്ന്. 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ നൽകുന്ന 48 രൂപയുടെ ഡാറ്റ ഓൺലി പ്ലാനും വിഐ നൽകുന്നു. ആപ്പിലോ വിഐ വെബ്സൈറ്റിലോ റീചാർജ് ചെയ്താൽ ഇതിനൊപ്പം 200 എംബി ഡാറ്റ അധികം ലഭിക്കും. 28 ദിവസത്തേക്ക് 300 എംബി ഡാറ്റ നൽകുന്ന 49 രൂപയുടെ കോംബോ ഡാറ്റ പ്ലാനും വിഐ നൽകുന്നു. 400 എംബി ഡാറ്റയും 64 ദിവസത്തേക്ക് ടോക്ക്ടൈമും നൽകുന്ന 79 രൂപയുടെ കോംബോ പ്ലാനും വിഐയ്ക്ക് ഉണ്ട്. ഇത് ആപ്പിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ റീചാർജ് ചെയ്താൽ അധിക ഡാറ്റ ലഭിക്കും. 98 രൂപയുടെ പ്ലാൻ 28 ദിവസത്തേക്ക് 12 ജിബി ഡാറ്റ നൽകുന്നു.

56 ദിവസം വാലിഡിറ്റിയും മികച്ച ആനുകൂല്യങ്ങളുമുള്ള ജിയോ, എയർടെൽ, വിഐ പ്ലാനുകൾ56 ദിവസം വാലിഡിറ്റിയും മികച്ച ആനുകൂല്യങ്ങളുമുള്ള ജിയോ, എയർടെൽ, വിഐ പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Vi, Airtel, Jio and BSNL are offering the best vouchers below Rs 100 for their customers. Take a look at these vouchers and the benefits they offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X