ഭാരത് ക്യൂആര്‍ കോഡ് പുറത്തിറങ്ങി: അറിയേണ്ടതെല്ലാം!

|

ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) തയ്യാറാക്കിയ ഒരു പുതിയ സംരഭമാണ് ഭാരത് ക്യൂആര്‍ കോഡ്. റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധിയാണ് ഇത് പുറത്തിറക്കിയത്. ഇത് ലോകത്തെ ആദ്യത്തെ ഇന്റര്‍ഓപ്പറബിള്‍ പേയ്‌മെന്റെ സെല്യൂഷനാണ്.

 

ഫേസ്ബുക്ക് അക്കൗണ്ട് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യണമോ?ഫേസ്ബുക്ക് അക്കൗണ്ട് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യണമോ?

ഭാരത് ക്യൂആര്‍ കോഡ് പുറത്തിറങ്ങി: അറിയേണ്ടതെല്ലാം!

അതായത് ഇനി മുതല്‍ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വയിപ് ചെയ്യുന്നതിനു പകരം ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ എളുപ്പമാക്കാന്‍ വേണ്ടിയാണ് ക്യൂആര്‍ കോഡ് വികസിപ്പിച്ചെടുത്തത്. ഇതു വഴി ഡിജിറ്റല്‍ പണമിടപാടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍ പുറത്ത്!ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍ പുറത്ത്!

ഭാരത് ക്യൂആര്‍ കോഡ് പുറത്തിറങ്ങി: അറിയേണ്ടതെല്ലാം!

മാസ്റ്റര്‍കാര്‍ഡ്, റുപേ, വിസ എന്നിവ ചേര്‍ന്നതാണ് ഭാരത് ക്യൂആര്‍ കോഡ്. നിരവധി ക്യൂആര്‍ കോഡ് കാണിക്കുന്നതിനു പകരം നിങ്ങള്‍ക്ക് ഇനി ഭാരത് ക്യൂആര്‍ കോഡ് മാത്രം കാണിച്ചാല്‍ മതിയാകും. ഇനി വ്യാപാരികള്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഫോണ്‍ നമ്പറോ ഐഡി കാര്‍ഡുകളോ ഒന്നും തന്നെ വേണ്ട, ഈ ഭാരത് ക്യൂആര്‍ കോഡു മാത്രം മതിയാകും.

കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യൂആര്‍ കോഡുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സ്‌കാര്‍ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണമടയ്ക്കാന്‍ സാധിക്കും. ബാങ്കിന്റെ ആപ്പ് നിങ്ങളുടെ ഫോണില്‍ ഉണ്ടായിരിക്കണം എന്നു മാത്രം.

ഭാരത് ക്യൂആര്‍ കോഡ് പുറത്തിറങ്ങി: അറിയേണ്ടതെല്ലാം!

ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഐസിഐസിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, വിജയ ബാങ്ക്, എസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ ക്യൂആര്‍ കോഡുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്.

ക്യൂആര്‍ കോഡിനെ കുറിച്ച് കൂടുതല്‍ അറിയാം...

ക്വുക് റെസ്‌പോണ്ട്

ക്വുക് റെസ്‌പോണ്ട്

ഒരു പ്രത്യേക രീതിയിലുളള ദ്വിമാന മാട്രിക്‌സ് ബാര്‍ കോഡുകളാണ് ക്യൂ.ആര്‍ കോഡുകള്‍ അഥവ ക്വിക് റെസ്‌പോണ്ടുകള്‍. പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറു മടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യൂ.ആര്‍ കോഡുകള്‍ക്കാകും.

ക്യൂ.ആര്‍ റീഡര്‍ ആപ്ലിക്കേഷന്‍

ക്യൂ.ആര്‍ റീഡര്‍ ആപ്ലിക്കേഷന്‍

ക്യൂ.ആര്‍ റീഡര്‍ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം ഫോണുകളില്‍ ഇതിന്റെ ചിത്രമെടുത്താല്‍ ഉടന്‍ തന്നെ അതിലുളള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും. ഇത് ചിലപ്പോള്‍ ഒരു വെബ്‌സൈറ്റിലേക്കുളള ലിങ്കോ വീഡിയയോ ആകാം.

വെബ്‌സൈറ്റ് ലിങ്കുകള്‍

വെബ്‌സൈറ്റ് ലിങ്കുകള്‍

ഏതിന്റെ എങ്കിലും ലിങ്കുകള്‍ കിട്ടിയാല്‍ അത് തെറ്റു കൂടാതെ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അതിനു പകരം ക്യൂ.ആര്‍ കോഡ് നല്‍കുകയാണെങ്കില്‍ ആവശ്യക്കാര്‍ക്ക് മൊബൈലില്‍ ഫോട്ടോ എടുത്താല്‍ ആ ലിങ്കിലേക്ക് ഉടന്‍ പ്രവേശിക്കാനാകുന്നതാണ്.

വാട്ട്‌സാപ്പ് ക്യൂ.ആര്‍ കോഡ്
 

വാട്ട്‌സാപ്പ് ക്യൂ.ആര്‍ കോഡ്

വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചറായ വാട്ട്‌സാപ്പ് വെബ് ഉപയോഗിക്കുന്നവക്കറിയാം. വാട്ട്‌സാപ്പ് സൈറ്റ് തുറന്ന് ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പില്‍ സന്ദേശങ്ങള്‍ മറയ്ക്കാന്‍ സാധിക്കും.

വിസിറ്റിങ്ങ് ക്യൂ.ആര്‍ കോഡ്

വിസിറ്റിങ്ങ് ക്യൂ.ആര്‍ കോഡ്

നമ്മുടെ അഡ്രസ്സും ഫോണ്‍ നമ്പറും ഈമെയില്‍ എന്നിവ അടങ്ങുന്ന ക്യൂ.ആര്‍ കോടുകള്‍ അടങ്ങിയ വിസിറ്റിങ്ങ് കാര്‍ഡുകള്‍ ഉണ്ട്. ഫോണില്‍ ഒരു ഫോട്ടോ എടുത്താല്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും ഒറ്റയടിക്ക് മൊബൈലില്‍ ലഭിക്കും.

Best Mobiles in India

English summary
Bharat QR code is a common code for MasterCard, RuPay and Visa account to ease out the whole payment process even further.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X