എയർടെൽ 4ജിയിലേക്ക് ഉപയോക്താക്കളുടെ ഒഴുക്ക്; എയർടെല്ലിന് അനുഗ്രഹമായത് ജിയോയുടെ ഐയുസി നിരക്ക്

|

ഭാരതി എയർടെൽ തങ്ങളുടെ 4ജി നെറ്റ്വർക്കിന്റെ ചരിത്രത്തിലാദ്യമായി ഒരു പാദത്തിൽ 21 ദശലക്ഷം ഉപയോക്താക്കളെ ചേർത്തു. റിലയൻസ് ജിയോ മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്കുള്ള മിനുറ്റിന് 6 പൈസ ഐയുസി ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ തുടങ്ങിയതാണ് എയർടെൽ 4ജിക്ക് തുണയായത്. 2019ലെ അവസാനപാദത്തിലാണ് ഏറ്റവും കൂടുതൽ ഉപയോക്താക്കളെ എയർടെൽ 4ജിക്ക് ലഭിച്ചത്.

എയർടെൽ
 

2019 ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസത്തിൽ എയർടെൽ അതിൽ മൊത്തം 4 ജി ഉപയോക്താക്കളുടെ എണ്ണം 123.8 ദശലക്ഷമായി ഉയർന്നതായി വെളിപ്പെടുത്തിയിരുന്നു. 2018ലെ ഇതേ കാലയളവിൽ എയർടെലിന് വെറും 77.1 ദശലക്ഷം 4 ജി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. അതായത് ഒരു വർഷത്തിനിടെ എയർടെൽ 4 ജി വരിക്കാരുടെ എണ്ണം 60.6% വർദ്ധിച്ചു.

എയർടെല്ലിന് തുണയായത് ജിയോ ഐയുസി നിരക്ക്

എയർടെല്ലിന് തുണയായത് ജിയോ ഐയുസി നിരക്ക്

ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ തുടങ്ങിയ നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് 2019 ഒക്ടോബർ 10 മുതൽ റിലയൻസ് ജിയോ മിനുറ്റിന് 6 പൈസ എന്ന നിരക്ക് ഈടാക്കാൻ ആരംഭിച്ചു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലിക്കോം ഓപ്പറേറ്റർ ഇത് പ്രഖ്യാപിച്ച സമയത്ത് മറ്റ് നെറ്റ്വർക്കിലേക്ക് കോളുകൾ സൌജന്യമാക്കുന്ന ഓൾ ഇൻ വൺ പ്ലാനുകളൊന്നു പ്രഖ്യാപിച്ചിരുന്നില്ല. ഇത് ഉപയോക്താക്കളെ എയർടെല്ലിലേക്ക് പോകുന്നതിന് നിർബദ്ധിതരാക്കി.

എയർടെൽ 4G

ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ടെലിക്കോം വിപണിയിൽ പല മാറ്റങ്ങളും ഉണ്ടായത്. തങ്ങളുടെ എതിരാളിയായ ഒരു കമ്പനി ഐയുസി നിരക്കുകൾ ഈടാക്കാൻ ആരംഭിച്ച ശേഷമാണ് ഇതെന്നും എയർടെൽ അധികൃതർ വ്യക്തമാക്കി. എയർടെൽ 21 ദശലക്ഷത്തിലധികം 4 ജി വരിക്കാരെ ചേർത്തു. അതായത് ഒക്ടോബർ മുതൽ ഡിസംബർ വരെ എല്ലാ മാസവും ഏഴ് ദശലക്ഷം വരിക്കാരാണ് എയർടെൽ 4 ജി നെറ്റ്വർക്കിലേക്ക് ചേർന്നത്.

ജിയോ ഐയുസി നിരക്ക്
 

മറ്റ് നെറ്റ്വർക്കിലേക്ക് നിശ്ചിത മിനുറ്റ് സൌജന്യ പ്ലാനുകൾ നൽകികൊണ്ട് ഓൾ-ഇൻ-വൺ പ്ലാനുകൾ ആരംഭിച്ച് ജിയോ ഐയുസി നിരക്ക് കൊണ്ട് ഉണ്ടായ ഉപയോക്താക്കളുടെ അതൃപ്തി പരിഹരിച്ചു. ഇതിന്റെ ഭാഗമായാണ് ജിയോ 222 രൂപ, 444 രൂപ, 555 രൂപ പ്ലാനുകൾ ഓഫ്-നെറ്റ് മിനിറ്റുകൾ സഹിതം നൽകുന്നത്. ഇത് അധിക ചെലവുകളില്ലാതെ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വോയ്‌സ് കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ജിയോ ഉപഭോക്താക്കളുടെ ഓഫ്-നെറ്റ് മിനിറ്റ് തീർന്നുകഴിഞ്ഞാൽ, 10 രൂപയിൽ ആരംഭിക്കുന്ന ഐയുസി ടോപ്പ്-അപ്പുകളും ലഭ്യമാണ്.

ജിയോ ഇപ്പോഴും ഐയുസി നിരക്ക് ഈടാക്കുന്നു

ജിയോ ഇപ്പോഴും ഐയുസി നിരക്ക് ഈടാക്കുന്നു

ഭാരതി എയർടെലും വോഡഫോൺ ഐഡിയയും 2019 ഡിസംബറിൽ ഓഫ്-നെറ്റ് കോളുകൾക്കായി ആറ് പൈസ ഐ.യു.സി ഏർപ്പെടുത്തിയെങ്കിലും രണ്ട് ദിവസത്തിനകം ഇത് പിൻവലിച്ചു. എന്നാൽ കമ്പനിയുടെ വരിക്കാരുടെ എണ്ണം കുറയുന്നതിന് കാരണമായേക്കും എന്നറിഞ്ഞിട്ടും മുമ്പ് ഉണ്ടായിരുന്ന സൌജന്യ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യം റിലയൻസ് ജിയോ പിന്നീട് നൽകിയില്ല.

ഭാരതി എയർടെൽ

ഔദ്യോഗികമായ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ ഇപ്പോൾ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ്. ഭാരതി എയർടെലും വോഡഫോൺ ഐഡിയയുമാണ് പിന്നിൽ. 2019 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ ജിയോയും എയർടെലും ഇതിനകം തന്നെ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വോഡഫോൺ ഐഡിയ ഈ ആഴ്ച അവസാനത്തോടെ അവസാന പാദത്തിലെ കണക്കുകൾ പുറത്ത് വിടും.

Most Read Articles
Best Mobiles in India

English summary
Bharti Airtel added a whopping 21 million 4G subscribers in a single quarter for the first time. During the September-December 2019 quarter, Airtel 4G subscriber base got a major boost, owing to the six paise interconnect usage charges introduced by Reliance Jio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X