മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

By Sutheesh
|

മൈക്രോസോഫ്റ്റ് അവരുടെ സ്ഥാപകദിനമായി ആചരിക്കുന്നത് ഇന്നാണ്. മൈക്രോസോഫ്റ്റിന് ടെക്ക് ചരിത്രത്തില്‍ അതുല്ല്യമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ബില്‍ ഗേറ്റ്‌സ് വഹിച്ച പങ്ക് ചെറുതല്ല.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

ഈ അവസരത്തില്‍ ഈ ടെക്ക് സ്ഥാപനത്തെ അതിന്റെ പകിട്ടാര്‍ന്ന കാലഘട്ടത്തില്‍ മുന്‍പില്‍ നിന്ന് നയിച്ച ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള കുറച്ച് വസ്തുതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

17-ആമത്തെ വയസ്സില്‍ തന്റെ സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച ആദ്യ കമ്പ്യൂട്ടര്‍ പ്രോഗ്രാമായ ടൈം ടേബിളിങ് സിസ്റ്റം 4,200 ഡോളറിനാണ് ഗേറ്റ്‌സ് വിറ്റത്.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

സിയാറ്റില്‍ അടിസ്ഥാനമായ കമ്പ്യൂട്ടര്‍ സെന്‍ടര്‍ ഓര്‍ഗനൈസേഷന്‍, ഗേറ്റ്‌സിനേയും മൂന്ന് സുഹൃത്തുക്കളേയും കമ്പ്യൂട്ടര്‍ സമയം മോഷ്ടിക്കുന്നതിനായി അവരുടെ ഒഎസ് ബഗുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കുകയുണ്ടായി.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ ഗേറ്റ്‌സ് 1590 സ്‌കോര്‍ നേടുകയുണ്ടായി. ഇത് അക്കാലത്ത് 170 ഐക്യു-വിന് തുല്ല്യമായാണ് കണക്കാക്കപ്പെട്ടത്.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍
 
മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

ഹാര്‍വാര്‍ഡില്‍ രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം 1975-ല്‍ ഗേറ്റ്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കാതെ മൈക്രോസോഫ്റ്റ് ആരംഭിക്കുന്നതിനായി പുറത്ത് കടന്നു.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

ഐബിഎം-ന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് എംഎസ്-ഡോസ് ഒഎസ് നല്‍കുന്നതിന് വേണ്ടി 1980-ല്‍ നേടിയെടുത്ത കരാറാണ് മൈക്രോസോഫ്റ്റിന്റെ ആദ്യ പ്രധാന പദ്ധതി.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

1986-ല്‍ മൈക്രോസോഫ്റ്റ് ഷയര്‍ വിപണിയില്‍ കാലെടുത്ത് വച്ചതോടെ ബില്‍ഗേറ്റ്‌സ് 31-ആം വയസ്സില്‍ കോടിപതിയായി.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

1977-ല്‍ ഗേറ്റ്‌സ് ലൈസന്‍സില്ലാതെ കാറോടിച്ചതിന് ന്യൂ മെക്‌സിക്കോയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

ദീര്‍ഘകാല സുഹൃത്തായ മെലിന്‍ഡാ ഫ്രഞ്ചിനെ 1994, ജനുവരി ഒന്നിന് ഗേറ്റ്‌സ് വിവാഹം കഴിച്ചു.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

ബ്രിട്ടണിലെ രാജ്ഞിയില്‍ നിന്ന് മാര്‍ച്ച് 2005-ല്‍ ഗേറ്റ്‌സ് ഹോണററി നൈറ്റ്ഹുഡ് ബഹുമതി കരസ്ഥമാക്കി.

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍

മൈക്രോസോഫ്റ്റിന്റെ സ്ഥാപക ദിനത്തില്‍ "നെടും തൂണിനെ" ഓര്‍മിക്കുന്നു...!

2004-ല്‍ സ്പാം ഇമെയിലുകള്‍ അപ്രത്യക്ഷമാകുമെന്നും, 1981-ല്‍ ആര്‍ക്കും 640 കെബി മെമ്മറിയില്‍ കൂടുതലുളള കമ്പ്യൂട്ടറുകള്‍ ആവശ്യം വരില്ലെന്നും, മൈക്രോസോഫ്റ്റ് 32-ബിറ്റ് ഒഎസ് ഇറക്കില്ലെന്നും ഗേറ്റ്‌സ് നടത്തിയ പ്രവചനകള്‍ പിന്‍കാലത്ത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.

Best Mobiles in India

Read more about:
English summary
Bill Gates: little-known facts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X