യുവ, യുവാക്കളെ പഠിപ്പിക്കാന്‍ ബിജെപിയുടെ ഇന്റര്‍നെറ്റ് ടിവി

Posted By:

യുവ, യുവാക്കളെ പഠിപ്പിക്കാന്‍ ബിജെപിയുടെ ഇന്റര്‍നെറ്റ് ടിവി

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനത പാര്‍ട്ടി (ബിജെപി) പുതിയ ഇന്റര്‍നെറ്റ് ടിവി ചാനല്‍ തുടങ്ങിയിരിക്കുന്നു.  യുവ എന്നു പേരിട്ടിരിക്കുന്ന ഈ ഇന്റര്‍നെറ്റ് ടിവി ചാനലിന്റെ ഉദ്ദേശം ഇന്ത്യന്‍ യുവാക്കളെ ബോധവല്‍ക്കരിക്കുക എന്നതാണത്രെ.

രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവയില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് ശരിയായ ദിശാബോധം ഉണ്ടാക്കുകയാണ് യുവയുടെ ലക്ഷ്യമത്രെ.

എല്ലാ ദിവസവും 5 പിഎം മുതല്‍ 7 പിഎം വരെയാണത്രെ ഈ ഇന്റര്‍നെറ്റ് ടിവിയുടം പ്രക്ഷേപണ സമയം.  www.yuva4india.tv എന്ന വെബ്‌സൈറ്റിലാണ് യുവ ലഭ്യമാവുക.  ബിജെപിയുടെ എല്ലാ പരിപാടികലെ കുറിച്ചും പാര്‍ട്ടി നടത്തുന്ന ജാഥകളെ കുറിച്ചും എല്ലാം വ്യക്തമായ വിവരങ്ങള്‍ ഇതിലുണ്ടാകും.

ടെക്‌നോളജിയിലൂടെയാണ് ഇന്നത്തെ കാലത്ത് യുവാക്കളിലേക്കെത്താന്‍ എളുപ്പമെന്ന തിരിച്ചറിവായിരിക്കണം ബിജെപിയെ യുവയിലെത്തിച്ചത്.  കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു നീക്കം ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായി.

വ്യത്യസ്ത ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍, ഓണ്‍ലൈന്‍ ഡൊണേഷന്‍ ഫീച്ചര്‍ എന്നിവ വില്‍ക്കുക വഴിയാണ് കഴിഞ്ഞ വര്‍ഷം ബിജെപി സംഭാവന പിരിച്ചത്.  ടെക്‌നോളജിയെ ഇങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കുന്ന ബിജെബി അഭിനന്ദനം അര്‍ഹിക്കുന്നു.

Read in English

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot