ബ്ലാക്ക്‌ബെറി സിഡിഎംഎ ഫോണ്‍ വിലയും കുറയുന്നു

Posted By: Super

ബ്ലാക്ക്‌ബെറി സിഡിഎംഎ ഫോണ്‍ വിലയും കുറയുന്നു

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ജിഎസ്എം ഹാന്‍ഡ്‌സെറ്റുകളില്‍ 26 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച ബ്ലാക്ക്‌ബെറി ഇപ്പോള്‍ സിഡിഎംഎയിലും കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നു.

സിഡിഎംഎ മോഡലായ കര്‍വ് 8530 മോഡലിന് 12 ശതമാനം വിലക്കുറവാണ് കമ്പനി നല്‍കുന്നത്.  13,500 രൂപയായിരുന്നു മുമ്പ് കര്‍വ് 8530ന്റെ വിലയെങ്കില്‍ ഇപ്പോള്‍ 11,990 രൂപയ്ക്കാണ് ഈ മോഡല്‍ ലഭിക്കുക. കര്‍വ് 8520യുടെ സിഡിഎംഎ വേര്‍ഷനാണ് കര്‍വ് 8530.

ഇന്ത്യയില്‍ സിഡിഎംഎ നെറ്റ്‌വര്‍ക്ക് സേവനം നല്‍കുന്ന കമ്പനികള്‍ സിസ്റ്റമ ശ്യാം ടെലിസര്‍വ്വീസസ്, ടാറ്റാ ടെലിസര്‍വ്വീസസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നിവയാണ്. രാജ്യത്ത് സിഡിഎംഎ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവരേക്കാള്‍ ജിഎസ്എം ഉപയോക്താക്കളാണ് ഉള്ളത്.

ബ്ലാക്ക്‌ബെറി സ്‌റ്റൈല്‍ 9670 (19,704 രൂപ), ബ്ലാക്ക്‌ബെറി കര്‍വ് 9330 (15,990 രൂപ), ബ്ലാക്ക്‌ബെറി ബോള്‍ഡ് 9650 (20,990 രൂപ), ബ്ലാക്ക്‌ബെറി കര്‍വ് 9350 (20,990 രൂപ) എന്നിവയാണ് റിസര്‍ച്ച് ഇന്‍ മോഷന്റെ മറ്റ് സിഡിഎംഎ ഹാന്‍ഡ്‌സെറ്റുകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot