ഇന്ത്യയില്‍ വീണ്ടും ആധിപത്യം ഉറപ്പിക്കാന്‍ ബ്ലാക്ക് ബെറി വരുന്നു

Posted By: Arathy

ഇന്ത്യയിലേ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കാന്‍ ബ്ലാക്ക് ബെറി ഫോണുകള്‍ വന്നു. ബ്ലാക്ക് ബെറിയുടെ പുതിയ മോഡലായ ക്യു 10 ആണ് ഇന്ത്യയിലിറങ്ങിയത്. ഇന്ത്യയില്‍ മറ്റുള്ള കമ്പനികളുമായുള്ള പോരാട്ടത്തില്‍ അല്‍പം പിറക്കിലായിരുന്ന ബ്ലാക്ക് ബറി എല്ലാ ഊര്‍ജവും ആര്‍ജിച്ചുകൊണ്ടാണ് തിരിച്ചു വരവ്. 3.1 ഇഞ്ച് വലുപ്പത്തിലുള്ള സുപ്പര്‍ അമോള്‍ഡ് ടെച്ച് സ്‌ക്രിനും, ക്യുവര്‍ട്ടി കീബോര്‍ഡാണ് ക്യു 10 ന്റെ,

ഇന്ത്യയില്‍ വീണ്ടും ആധിപത്യം ഉറപ്പിക്കാന്‍ ബ്ലാക്ക് ബെറി വരുന്നു

മറ്റുള്ള ഫീച്ചറുകള്‍

8 എംബി ക്യാമറ ( പുറക്കു വശത്തുള്ളത്)
2 എംബി ക്യാമറ ( മുന്‍ വശത്തുള്ളത്)
16 ജിബി സ്റ്റോറേജ് കപാസിറ്റി
2 ജിബി റാം
ബ്ലാക്ക് ബെറി10 ഓപ്പറേറ്റിഗ് സിസ്റ്റം
2000 എംഎച്ച് ബാറ്ററി

എന്നിവയാണ്. ഇത് കറുപ്പും വെള്ളയും നിറങ്ങളിലായാണ് വിപണിയില്‍ ലഭ്യമാക്കുക. കഴിഞ്ഞ മാസം കാനഡയിലും,യുഎസിലുമായി ഇറങ്ങിയ ഫോണുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആ പ്രതീക്ഷയിലാണ് ബ്ലാക്ക് ബെറി ഇന്ത്യയിലും എത്തുന്നത്. ഇന്ത്യയിന്‍ വിപണിയില്‍ 44,999 രൂപയ്ക്ക് ബ്ലാക്ക് ബെറി ക്യു10 ലഭ്യമാക്കുന്നത്

ബ്ലാക്ക് ബെറി ക്യു10 ഫോണുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot