ബോളിവുഡ് താരത്തിന്റെ ആത്മഹത്യ ദുരൂഹതയില്‍

Posted By: Arathy

ബോളി വുഡ് താരം ജിയാഖാന്‍ ഈ കഴിഞ്ഞ തിങ്കളാഴ്ച്ച ആത്മഹത്യ ചെയ്ത്തിരുന്നു. കാരണം വ്യക്തമായിരുന്നില്ല അതുകൊണ്ട് തന്നെ ജനങ്ങളും പോലീസും ഇതിന്റെ പിറകിലാണ്. ജിയയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് കുടുതല്‍ തെളിവുകള്‍ ലഭിച്ചെന്നാണ് അറിയുവാന്‍ കഴിയുന്നത്. ബോളിവുഡ് നടന്‍ ആതിത്യാ പചോളയുടെ മകനായ സുരജ് ചോളയുമായി ജിയാഖാന്‍ അടുപ്പത്തിലായിരിന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കി ക്ലിക്ക് ചെയ്യു

 ബോളിവുഡ് താരത്തിന്റെ  ആത്മഹത്യ ദുരൂഹതയില്‍

കേസന്വേഷണത്തിന്റെ ഭാഗമായി ജിയയുടെ ഫോണ്‍ വിവരങ്ങള്‍ പൊലീസിന് ശേഖരിച്ചിരുന്നു. അതില്‍ ജിയ മരിക്കുന്നതിന്ന് മുന്‍പ് കാമുകന്‍ സുരജിനെ വിളിച്ചിരുന്നെന്ന് തെളിഞ്ഞു. പൊലീസ് പറയുന്നത് സുരജിനെ വിളിച്ചപ്പോള്‍ ഒരു സ്ത്രിയെ കാത്തു നില്‍ക്കുകയാണെന്ന് വിവരമാണ് ജിയക്ക് അറിയുവാന്‍ കഴിഞ്ഞത്. വിലരം അറിഞ്ഞ ജിയ പ്രതികരിച്ചെന്നും പൊലീസ് പറയുന്നു.

പക്ഷേ സുരജിനേക്കാളും 20 വയസുക്കൂടുതല്‍ പ്രായമുള്ള ഒരു സ്ത്രിയായിരുന്നു അതെന്നും, അവരുടെ കൈയില്‍ നിന്ന് വാങ്ങിയ ആഭരണങ്ങളുടെ വില നല്‍ക്കാനാണ് സൂരജ് അവിടെ കാത്തിരുന്നതെന്നും പൊലീസന്വേഷണത്തില്‍ സുരജ് വ്യക്തമാക്കി ആത്മഹത്യചെയ്യുന്നതിനു മുന്‍പ്പ് ജെയിക അമ്മയുമായി സംസാരിച്ചെന്നും പറയുന്നു. ബോളി വുഡില്‍ അത്ര പ്രശസ്തയായിരുന്നില്ല പക്ഷേ ജിയ അമിതാബച്ചന്‍ പോലുള്ള നടന്‍മാരുടെ ഒപ്പം ജിയ അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും വേണ്ടത്ര പരിഗണന ജിയക്ക് ലഭിച്ചില്ല. എന്തായാലും ജിയയുടെ ആത്മഹത്യയുടെ പേരില്‍ ബോളിവുണ്ട് ഒന്നടക്കം ആശയക്കുഴപ്പത്തിലാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot