ആഡ്-ഓൺ പായ്ക്കുകൾക്കൊപ്പം ഒ‌ടിടി ആനുകൂല്യങ്ങളുമായി ബി‌എസ്‌എൻ‌എൽ ബ്രോഡ്ബാന്റ്

|

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് സേവനദാതാവായ ബി‌എസ്‌എൻ‌എൽ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്ക് ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങൾ നൽകുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ഇന്റർനെറ്റ് സേവനദാതാക്കൾ വളരെക്കാലമായി ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നുണ്ട് എന്നതിനാൽ വിപണിയിലെ മത്സരത്തിൽ പിടിച്ച് നിൽക്കാനായിട്ടാണ് ബി‌എസ്‌എൻ‌എൽ ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ ഫൈബറും എയർടെല്ലും സമാനമായ ആനുകൂല്യങ്ങൾ മിതമായ നിരക്കിൽ നൽകുന്നു.

ബ്രോഡ്ബാന്റ് വിപണി
 

ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണിയിൽ ജിയോ ഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവ വളരെ ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ഇരു കമ്പനികൾക്കും സാധിക്കുന്നുണ്ട്. വിപണിയിലെ മത്സരം ശക്തമാക്കാവും ആധിപത്യം നിലനിർത്താനുമായി ബി‌എസ്‌എൻ‌എൽ സമാനമായ ആനുകൂല്യങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ ആരംഭിച്ചിരിക്കുന്നു. ഈ പുതിയ ഓഫർ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നൽകുന്നു.

കൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ഉടനീളം 4ജി എത്തിക്കാൻ ബി‌എസ്‌എൻ‌എൽ

ബിഎസ്എൻഎൽ ഒടിടി ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ ഒടിടി ആനുകൂല്യങ്ങൾ

രണ്ട് പായ്ക്കുകളിലാണ് ബി‌എസ്‌എൻ‌എൽ ബ്രോഡ്ബാന്റ് ഒടിടി ആനുകൂല്യങ്ങൾ നൽകുന്നത്. ഈ പായ്ക്കുകളുടെ വില 129 രൂപ, 199 രൂപ എന്നിങ്ങനെയാണ്. ഇതിലെ ആദ്യ പായ്ക്ക് തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ പ്രതിമാസം 129 രൂപ വീതം മൂന്ന് മാസത്തേക്ക് നൽകണം. മൂന്ന് മാസത്തിന് ശേഷം ഈ പായ്ക്ക് നിരക്ക് 199 രൂപയായി ഉയർത്തും. കേരളത്തിലെ ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാണ്.

ആഡ്-ഓൺ പായ്ക്ക്

സീ 5 പ്രീമിയം, യുപ് ടിവി ലൈവ്, യുപ് ടിവി എഫ്ഡിഎഫ്എസ് (ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ), യുപ് ടിവി മൂവീസ്, മാർക്കറ്റിംഗ്, സപ്പോർട്ട്, വൂട്ട് സെലക്ട് എന്നിവയിലേക്ക് ഈ ആഡ്-ഓൺ പായ്ക്ക് ആക്സസ് നൽകുന്നുണ്ട്. ഈ പാക്കിൽ ജിഎസ്ടി ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത്രയുംര ഒടിടി ആനുകൂല്യങ്ങൾ ആഡ് ഓൺ പായ്ക്കിലൂടെ സൌജന്യമായി നൽകുന്നതിലൂടെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ദിവസവും 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ

ഒടിടി ആനുകൂല്യങ്ങൾ
 

ഇന്ന് മുതലാണ് ബിഎസ്എൻഎൽ പ്ലാനുകൾക്കൊപ്പം ഒടിടി ആനുകൂല്യങ്ങൾ നൽകാൻ ആരംഭിക്കുന്നത്. ഭാരത് ഫൈബർ ഉപഭോക്താക്കൾക്കും മറ്റ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കും ഈ സേവനങ്ങൾ ലഭ്യമാകും. മേൽപ്പറഞ്ഞ എല്ലാ പ്ലാറ്റ്ഫോമിലേക്കും സൌജന്യ സബ്ക്രിപ്ഷൻ ഫൈബർ, ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് ലഭിക്കും.

എയർടെൽ എക്സ്സ്ട്രീം, ജിയോ ഫൈബർ പ്ലാനുകൾ

എയർടെൽ എക്സ്സ്ട്രീം, ജിയോ ഫൈബർ പ്ലാനുകൾ

ബി‌എസ്‌എൻ‌എല്ലിന്റെ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ വളരെ വില കുറഞ്ഞതാണെങ്കിലും ഈ പായ്ക്കിനെ എയർടെൽ, ജിയോ ഫൈബർ എന്നിവയുടെ പ്ലാനുകളുമായി താരതമ്യം ചെയ്താൽ ബിഎസ്എൻഎൽ പിന്നിലായിപോകും. ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ആവശ്യപ്പെടുന്ന ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷനുകൾ നൽകുന്ന പ്ലാനുകളാണ് ഇതിലുള്ളത്. അധിക ചിലവില്ലാതെ ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നു എന്നത് ജിയോ, എയർടെൽ എന്നിവയുടെ നേട്ടമാണ്.

കൂടുതൽ വായിക്കുക: ദിവസവും 5 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 599 രൂപ പ്ലാൻ, ഏറ്റവും ലാഭം കേരളത്തിലുള്ളവർക്ക്

Most Read Articles
Best Mobiles in India

English summary
BSNL, India's largest broadband service provider, has announced a new offer. The company has announced an offer that offers over-the-top (OTT) benefits to customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X