60 രൂപയ്ക്കും 110 രൂപയ്ക്കും മികച്ച ഫുൾ ടോക്ക് ടൈം ഓഫറുകളുമായി ബിഎസ്എൻഎൽ

|

കേരളത്തിലെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ഫുൾ ടോക്ക് ടൈം ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. 60 രൂപ, 110 രൂപ റീചാർജുകളിലാണ് ഫുൾ ടോക്ക് ടൈം ലഭിക്കുന്നത്. നിലവിൽ ബിഎസ്എൻഎല്ലിന്റെ കേരളാസർക്കിൾ വെബ്സൈറ്റിലാണ് ഈ ഓഫറുകൾ ആദ്യം പ്രഖ്യാപിച്ചത്. മറ്റ് ടെലിക്കോം സർക്കിളുകളിൽ എന്നത്തേക്കാവും ഈ ഓഫറുകൾ ലഭ്യമാകുമെന്നത് ഇപ്പോൾ വ്യക്തമല്ല. 2021 അവസാനം വരെ രണ്ട് ഓഫറുകൾക്കും വാലിഡിറ്റിയുണ്ട്. നേരിട്ട് റീചാർജ് ചെയ്തോ അല്ലെങ്കിൽ എസ്എംഎസ് കോഡ്, ബിഎസ്എൻഎൽ മൊബൈൽ സെൽഫ് കെയർ പോർട്ടൽ, യുഎസ്എസ്ഡി കോഡ് ഡയൽ ചെയ്തോ പുതിയ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യാം.

 

ബിഎസ്എൻഎൽ

ടോക്ക് ടൈം ആനുകൂല്യങ്ങൾ നൽകുന്ന നിരവധി വോയ്‌സ് വൗച്ചറുകളും ബിഎസ്എൻഎലിൽ ഉണ്ട്, എന്നിരുന്നാലും, ഈ പ്ലാനുകൾ വൗച്ചറിന്റെ മൂല്യത്തിന് തുല്ല്യമായ ആനുകൂല്യങ്ങൾ നൽകുന്നില്ല. അതേ സമയം എല്ലാ ഞായറാഴ്ചയും 100 രൂപയുടെ ഫുൾ ടോക്ക് ടൈം പ്രീപെയ്ഡ് വൌച്ചറുകളും കമ്പനി നൽകുന്നു. ഇത് രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ലഭ്യമാണ്. ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും 220, 500, 550, 1100, 2000, 3000, 5000, 6000 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എൻഎൽ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചാബ് ടെലിക്കോം സർക്കിളിൽ 220 രൂപയുടെ ഫുൾ ടോക്ക് ടൈം ഓഫറുകളും ഗുജറാത്ത് സർക്കിളിൽ 290 രൂപയുടെ പ്രീപെയ്ഡ് വൗച്ചറും കമ്പനി നൽകുന്നു. ഹരിയാന സർക്കിളിൽ 220, 1100, 3300 രൂപയുടെ പ്രീപെയ്ഡ് വൗച്ചറുകളും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ബിഎസ്എൻഎൽ തങ്ങളുടെ വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാൻ തിരികെ കൊണ്ടുവന്നുബിഎസ്എൻഎൽ തങ്ങളുടെ വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാൻ തിരികെ കൊണ്ടുവന്നു

എയർഫൈബർ
 

എഫ്ടിടിടിഎച്ച്, എയർഫൈബർ, ഡിഎസ്എൽ, ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ കണക്ഷനുകൾക്കുള്ള സൗജന്യ ഇൻസ്റ്റലേഷൻ ഓഫർ ബിഎസ്എൻഎൽ നീട്ടിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ഉൾപ്പെടെ രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലെയും പുതിയ ഉപഭോക്താക്കളിൽ നിന്ന് ഇൻസ്റ്റലേഷൻ ചാർജുകൾ ഈടാക്കില്ലെന്നും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 2 മുതൽ 90 ദിവസത്തേക്കാണ് ഓഫർ നൽകിയിരിക്കുന്നത്. ദീപാവലി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ബിഎസ്എൻഎൽ വിവിധ ഓഫറുകളും പുറത്തിറക്കിയിട്ടുണ്ട്. 2021 നവംബറിൽ ആക്ടിവേറ്റ് ചെയ്ത എല്ലാ പുതിയ ഭാരത് ഫൈബർ കണക്ഷനുകൾക്കും ബിഎസ്എൻഎൽ 90 ശതമാനം വരെ ഡിസ്കൌണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപയുടെ ലാഭമാണ് പ്രഖ്യാപനത്തിലൂടെ യൂസേഴ്സിന് ലഭിക്കുക.

നെറ്റ്വർക്ക്

ആദ്യ മാസത്തെ ബില്ലിൽ നിന്ന് ആകും ഉപയോക്താവിന് 500 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുക. ആൻഡമാൻ നിക്കോബാർ സർക്കിളുകൾ ഒഴികെയുള്ള എല്ലാ ടെലിക്കോം സർക്കിളുകളിലും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പ്രമോഷണൽ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് ബാധകമായിരിക്കും. നല്ല സ്പീഡും നെറ്റ്വർക്ക് സൌകര്യങ്ങളും നൽകുന്ന ബിഎസ്എൻഎൽ ഫൈബർ കണക്ഷനുകളിലേക്ക് കൂടുതൽ യൂസേഴ്സിനെ അടുപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. കേരളത്തിലടക്കം ബ്രോഡ്ബാൻഡ് മേഖലയിൽ ബിഎസ്എൻഎലിന് സ്വീകാര്യത കൂടുന്നതും മേൽപ്പറഞ്ഞ ഘടകങ്ങൾ മൂലമാണ്. ആ സ്വീകാര്യതയിലൂന്നി കൂടുതൽ യൂസേഴ്സിനെ കണ്ടെത്തുകയാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.

ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് 500 രൂപ വരെ കിഴിവ് നേടാംബിഎസ്എൻഎൽ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് 500 രൂപ വരെ കിഴിവ് നേടാം

പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളും നോക്കാം. വില കുറയുന്നതിന് അനുസരിച്ച് വാലിഡറ്റിയും ഈ പ്ലാനുകളിൽ കുറവായിരിക്കും. 99 രൂപ. 147 രൂപ, 187 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകൾ. 22 ദിവസത്തെ വാലിഡിറ്റിയാണ് 99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ്, പേഴ്സണലൈസ്ഡ് റിങ്ബാക്ക് ടോൺ, 99 എസ്എംഎസുകൾ എന്നിവ ലഭിക്കും. 99 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ ഡാറ്റാ സൌകര്യങ്ങൾ നൽകുന്നില്ല. അത് തന്നെയാണ് പ്ലാനിന്റെ പോരായ്മയും. ഡാറ്റ സൌകര്യങ്ങൾ ഇല്ലാത്ത ബേസ് മോഡലുകൾ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.

ജിബി

30 ദിവസത്തെ വാലിഡിറ്റിയാണ് 147 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നത്. 10 ജിബി ഡാറ്റയും ഓഫറിനൊപ്പമുണ്ട്. ഡാറ്റ തീർന്നാൽ ഇന്റർനെറ്റ് വേഗതയും കുറയും. ബിഎസ്എൻഎൽ ട്യൂൺസ്, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം എന്നിവയും ലഭിക്കുന്നു. അതേസമയം എസ്എംഎസ് സൌകര്യങ്ങൾ 14 രൂപയുടെ പ്ലാനിൽ നൽകിയിട്ടില്ല. 187 രൂപയുടെ പ്ലാൻ വാലിഡിറ്റി 28 ദിവസമാണ്. ഡെയിലി 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസും കോളിങും 100 എസംഎംഎസുകളും പ്ലാനിനൊപ്പമുണ്ട്. വാലിഡിറ്റി കാലയളവിൽ സൌജന്യ പിആർബിടി സേവനങ്ങളും ലഭിക്കും. ബിഎസ്എൻഎൽ ഷോ‍ർട്ട് ടേം പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചതെന്ന് പറയാവുന്നതും 187 രൂപയുടെ പ്ലാൻ ആണ്.

1000 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ 4ജി പ്ലാനുകൾ1000 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ 4ജി പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
BSNL announces new full talk time offers for prepaid customers in Kerala. It is not clear whether these offers will be available in other telecom circles.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X