Just In
- 2 hrs ago
BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
- 3 hrs ago
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- 5 hrs ago
ഫോൺ പോക്കറ്റിലിട്ട് വാച്ചിലൂടെ കോൾ ചെയ്യാം, കോളിങ് ഫീച്ചറുള്ള മികച്ച സ്മാർട്ട് വാച്ചുകൾ
- 5 hrs ago
Robin: ഡോക്ടർ റോബിൻ അല്ല, ഇത് റാസ്ബെറി റോബിൻ; പേര് കേട്ടാൽ പ്രേമം തോന്നുന്ന അപകടകാരി
Don't Miss
- Movies
'ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടിട്ടുണ്ട്, സീരിയലില്‍ ഇന്നും തുടരുന്നത് പ്രേക്ഷകപിന്തുണ മൂലം'; രേഖ സതീഷ്
- News
ഭരണഘടന വിരുദ്ധ പ്രസംഗം;സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Finance
എന്തുകൊണ്ടാണ് നിങ്ങൾ സമ്പന്നനാകാത്തത്? ഇതാ 5 കാരണങ്ങൾ
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Automobiles
നിരത്തില്‍ കുതിക്കാന്‍ Aventador Ultimae Coupe; ആദ്യ യൂണിറ്റ് മുംബൈയില്‍ എത്തിച്ച് Lamborghini
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നതാര്
രാജ്യത്തെ ഏറ്റവും ജനപ്രിയമായ രണ്ട് ഇന്റർനെറ്റ് സേവന ദാതാക്കളാണ് (ഐഎസ്പികൾ) റിലയൻസ് ജിയോയും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും ( ബിഎസ്എൻഎൽ ). ഈ രണ്ട് കമ്പനികളും തങ്ങളുടെ ഉപയോക്താക്കൾക്കായി വൈവിധ്യമാർന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബറും ജിയോ ഫൈബറും ഓഫർ ചെയ്യുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറെ ശ്രദ്ധേയമായവയാണ് 150 എംബിപിഎസ് പ്ലാനുകൾ. രണ്ട് കമ്പനികളും ഒരേ നിരക്കിൽ 150 എംബിപിഎസ് പ്ലാനുകൾ അവതരിപ്പിക്കുന്നു.

ഒരേ നിരക്കുകളിൽ എത്തുന്നവയാണെങ്കിലും ആനുകൂല്യങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസവും ഈ പ്ലാനുകളിൽ ഉണ്ട്. രണ്ട് കമ്പനികളും നിരവധി ആനുകൂല്യങ്ങളും സബ്സ്ക്രിപ്ഷനുകളുമെല്ലാം തങ്ങളുടെ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനിന് ഒപ്പം അവതരിപ്പിക്കുന്നു. ജിയോയും ബിഎസ്എൻഎല്ലും ഓഫർ ചെയ്യുന്ന 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ വിശദമായി പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ. ഏത് ഐഎസ്പി ആണ് കൂടുതൽ ആനുകൂല്യങ്ങളുമായെത്തുന്ന മികച്ച 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കുക.
ആപ്പിൾ എയർപോഡ്സ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെ

ബിഎസ്എൻഎൽ 150 എംബിപിഎസ് പ്ലാൻ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ഭാരത് ഫൈബർ കണക്ഷൻ വഴിയാണ് 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഒടിടി ആനുകൂല്യങ്ങളും ഈ 150 എംബിപിഎസ് പ്ലാൻ ഓഫർ ചെയ്യുന്നു. സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് എന്ന പേരിലാണ് ഈ പ്ലാൻ ബിഎസ്എൻഎൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബിഎസ്എൻഎൽ, സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ്, 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ പ്രതിമാസം 999 രൂപ നിരക്കിലാണ് വരുന്നത്. 150 എംബിപിഎസ് ഡാറ്റ സ്പീഡ് ഓഫർ ചെയ്യുന്നു. പ്ലാൻ 2000 ജിബി അതിവേഗ ഇന്റർനെറ്റാണ് യൂസേഴ്സിന് നൽകുന്നത്. 2000 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 10 എംബിപിഎസ് ആയി കുറയുമെന്ന് മാത്രം.
ആപ്പിൾ ഐഫോണിലെ ഈ അടിപൊളി ഫീച്ചറുകളെക്കുറിച്ച് അറിയാമോ?

ബിഎസ്എൻഎൽ, സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് ബ്രോഡ്ബാൻഡ് പ്ലാൻ ഒന്നിൽ കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും ഓഫർ ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, സോണിലിവ്, എന്നിവ പോലെയുള്ള പ്ലാറ്റ്ഫോമുകളിലേക്കാണ് ആക്സസ് ലഭിക്കുന്നത്. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ ആദ്യ മാസത്തെ വാടകയിൽ 500 രൂപ വരെ ( 90 % ) ഡിസ്കൌണ്ടും ലഭിക്കും.

റിലയൻസ് ജിയോ 150 എംബിപിഎസ് പ്ലാൻ
രാജ്യത്തെ മുൻനിര ഐഎസ്പികളിൽ ഒന്നാണ് റിലയൻസ് ജിയോ. തങ്ങളുടെ ജിയോഫൈബർ പ്ലാറ്റ്ഫോം വഴിയാണ് കമ്പനി ബ്രോഡ്ബാൻഡ് സോവനങ്ങൾ നൽകുന്നത്. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയതയുള്ള സേവന ദാതാക്കളിൽ ഒന്ന് കൂടിയാണ് ജിയോ ഫൈബർ. ജിയോഫൈബറിൽ നിന്നുള്ള 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ ഏതൊരു ഉപയോക്താവിനും സെലക്റ്റ് ചെയ്യാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ്. കുറച്ച് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ഈ ജിയോ ഫൈബർ പ്ലാൻ ആക്സസ് നൽകുന്നു.
എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ

150 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് നൽകുന്ന ജിയോ ഫൈബർ പ്ലാനിന് 999 രൂപയാണ് വില വരുന്നത്. 30 ദിവസത്തെ വാലിഡിറ്റി കാലയളവും 999 രൂപ വില വരുന്ന ജിയോ ഫൈബർ പ്ലാൻ ഓഫർ ചെയ്യുന്നു. 3,300 ജിബി ( 3.3 ടിബി ) ആണ് 150 എംബിപിഎസ് പ്ലാനിലെ എഫ് യു പി ഡാറ്റ പരിധി. 150 എംബിപിഎസ് അപ്ലോഡ് വേഗതയും ഡൗൺലോഡ് വേഗതയും ഈ ബ്രോഡ്ബാൻഡ് പ്ലാൻ ഉറപ്പ് തരുന്നു.

റിലയൻസ് ജിയോ ഫൈബറിന്റെ ജനപ്രിയ പ്ലാനുകളിൽ ഒന്ന് കൂടിയാണിത്. ഒടിടി സബ്സ്ക്രിപ്ഷനുകളുടെ കാര്യത്തിൽ ഏറെ മുമ്പിലുമാണ് ഈ പ്ലാൻ. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഇറോസ് നൗ എന്നിവ പോലെയുള്ള പ്രധാനപ്പെട്ടവയടക്കം 15 ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ജിയോ ഫൈബറിന്റെ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ സബ്സ്ക്രിപ്ഷനുകൾ ഓഫർ ചെയ്യുന്നു.
സ്പൈസ്ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം; യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളം

329 രൂപ വില വരുന്ന ഭാരത് ഫൈബർ എൻട്രി ലെവൽ പ്ലാൻ
329 രൂപ വിലയുള്ള ഭാരത് ഫൈബർ എൻട്രി ലെവൽ പ്ലാൻ 1000 ജിബി ഡാറ്റയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 20 എംബിപിഎസ് ഡാറ്റ സ്പീഡും 329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ഒരേ ഡൗൺലോഡ്, അപ്ലോഡ് വേഗതയും ഈ പ്ലാനിൽ ( 20 എംബിപിഎസ് ) ലഭിക്കുന്നു. ഒരേ സമയം രണ്ടോ മൂന്നോ ഉപയോക്താക്കൾക്ക് ഒരു മാസം വരെ ഉപയോഗിക്കാനുള്ള ഡാറ്റ ഈ പ്ലാൻ നൽകുന്നു. വിലയിൽ ജിഎസ്ടി ഉൾപ്പെടുന്നില്ല. നികുതി കൂടി ചേരുമ്പോൾ പ്ലാനിന്റെ ആകെ ചെലവ് 388.22 രൂപയാകും. ആകെ വില 400 രൂപയിൽ താഴെയായതിനാൽ നിങ്ങളുടെ പേഴ്സ് കാലിയാക്കാതെ ഉപയോഗിക്കാൻ കഴിയുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നായി ഇതിനെ കാണാം.

ബിഎസ്എൻഎൽ 300 എംബിപിഎസ് പ്ലാൻ
300 എംബിപിഎസ് ഡാറ്റ സ്പീഡ് ലഭിക്കുന്ന പ്ലാൻ ബിഎസ്എൻഎല്ലിന്റെ അതിവേഗ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണ്. ഫൈബർ അൾട്ര' എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. പ്രതിമാസം 1,499 രൂപയാണ് വില വരുന്നത്. 4000 ജിബി വരെയാണ് 1,499 രൂപ പ്ലാനിൽ ലഭിക്കുന്ന അതിവേഗ ഡാറ്റ പരിധി. പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 4 എംബിപിഎസ് ആയി കുറയുമെന്ന് മാത്രം. അൺലിമിറ്റഡ് ഡാറ്റ ഡൌൺലോഡ് സൌകര്യവും യൂസേഴ്സിന് ലഭിക്കും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും കമ്പനി ഓഫർ ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം പായ്ക്കിലേയ്ക്കുള്ള സൌജന്യ ആക്സസും യൂസേഴ്സിന് ലഭിക്കും. ആദ്യ മാസത്തെ വാടകയിൽ ഉപയോക്താക്കൾക്ക് 90 ശതമാനം ( 500 രൂപ വരെ ) ഡിസ്കൌണ്ടും കമ്പനി ഓഫർ ചെയ്യുന്നു.
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ് ഗാലക്സി എ53 5ജി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086