ആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽ

By Prejith Mohanan
|

ബിഎസ്എൻഎൽ തങ്ങളുടെ ആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കുകയാണ്. പ്ലാൻ ഉപയോഗിച്ചിരുന്ന എല്ലാ ഉപഭോക്താക്കളെയും 107 രൂപയുടെ പ്രീമിയം പെർ മിനുറ്റ് പ്ലാനിലേക്ക് മൈഗ്രേറ്റ് ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. 2021 ഡിസംബർ ഒന്ന് മുതൽ ആണ് ഈ മാറ്റങ്ങൾ നിലവിൽ വരിക. ഏറ്റവും കുറഞ്ഞ താരിഫിൽ ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകിയിരുന്ന ഓഫറുകൾ ആണ് ലൈഫ് ടൈം പ്രീപെയ്ഡ് പ്ലാനുകൾ. നിലവിൽ പ്ലാനുകളിൽ സബ്സ്ക്രൈബ് ചെയ്തിരുന്നവരെ നേരത്തെ പറഞ്ഞ പ്രീമിയം പെർ മിനുറ്റ് പ്ലാനിലേക്ക് മാറ്റും. അതേ സമയം മൈഗ്രേറ്റ് ചെയ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് 107 രൂപയുടെ പ്ലാനിലെ സൗജന്യ സേവനങ്ങൾ ലഭിക്കില്ല.

 

പ്രീമിയം

107 രൂപയുടെ പ്രീമിയം പെർ മിനുറ്റ് പ്ലാന് 90 ദിവസത്തെ വാലിഡിറ്റി ആണ് ഉള്ളത്. അൺലിമിറ്റഡ് ഇൻകമിങ് കോളുകൾ ഈ പ്ലാനിൽ ലഭിക്കും. ഈ പ്ലാനിനൊപ്പം വരുന്ന 10GB ഡാറ്റയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 100 മിനിറ്റ് ഔട്ട്‌ഗോയിങ് കോളുകൾ 24 ദിവസത്തേക്ക് ആക്‌സസ് ചെയ്യാം. ഉപഭോക്താക്കൾക്ക് 60 ദിവസത്തേക്ക് സൗജന്യ ബിഎസ്എൻഎൽ ഡിഫോൾട്ട് ട്യൂണുകളും ആസ്വദിക്കാം. 107 രൂപ പ്ലാനിൽ സാധാരണയായി 84 ദിവസത്തിനുള്ളിൽ ഉപയോഗിക്കാവുന്ന 3 ജിബി സൗജന്യ ഡാറ്റ, മുംബൈയും ഡൽഹിയും ഉൾപ്പെടെ ദേശീയ റോമിങുള്ള ഏത് നെറ്റ്‌വർക്കിലേക്കും 100 മിനിറ്റ് സൗജന്യ വോയ്‌സ് കോളിങ് 100 ദിവസത്തേക്ക്, 60 ദിവസത്തേക്ക് സൗജന്യ ബിഎസ്എൻഎൽ ട്യൂണുകൾ എന്നിവ ഫ്രീയായി ലഭിക്കും. എന്നാൽ ലൈഫ് ടൈം പ്രീപെയ്ഡിൽ നിന്ന് ഈ പ്ലാനിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് സൗജന്യങ്ങളിൽ ആക്‌സസ് ലഭിക്കില്ലെന്നാണ് കമ്പനി പറയുന്നത്.

പാസ്‌പോർട്ട് അഡ്രസ് മാറ്റുന്നതിനുള്ള എളുപ്പവഴിപാസ്‌പോർട്ട് അഡ്രസ് മാറ്റുന്നതിനുള്ള എളുപ്പവഴി

പ്രീപെയ്ഡ്

ഈ വർഷമാദ്യം ബിഎസ്എൻഎൽ പുതിയ പ്രൊമോഷണൽ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഗ്രേസ് പിരീഡിൽ ഉള്ള ഉപയോക്താക്കളെ ആക്ടീവ് കസ്റ്റമേഴ്സ് ആകാൻ പ്രേരിപ്പിക്കുന്നത് ആയിരുന്നു ഓഫറുകൾ. നോർത്ത് സോണിലും വെസ്റ്റ് സോണിലും പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് മാത്രമായി ഇൻകമിങ് സൗകര്യം ബിഎസ്എൻഎൽ പരിമിതപ്പെടുത്തിയിരുന്നു. ഈസ്റ്റ് സോണിലെയും സൗത്ത് സോണിലെയും കാലാവധി കഴിഞ്ഞ എല്ലാ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കും ഇൻകമിങ് എസ്എംഎസ് സൗകര്യങ്ങളും ബിഎസ്എൻഎൽ നിർത്തിവച്ചിരുന്നു.

ജിപി2
 

നോർത്ത് സോണിനും വെസ്റ്റ് സോണിനും പ്രമോഷണൽ അടിസ്ഥാനത്തിൽ 60 ദിവസത്തേക്ക് രണ്ട് ഉപഭോക്താക്കളുടെ ഗ്രേസ് പിരീഡുള്ള ഇൻകമിങ് എസ്എംഎസ് സൗകര്യവും അനുവദിച്ചിരുന്നു. പ്രമോഷണൽ അടിസ്ഥാനത്തിൽ സൗത്ത് സോണിലെയും ഈസ്റ്റ് സോണിലെയും ജിപി2 ഉപഭോക്താക്കൾക്കുള്ള ഇൻകമിങ് എസ്എംഎസ് സൗകര്യങ്ങൾ 60 ദിവസത്തേക്ക് തടഞ്ഞിരുന്നു. ജിപി2 ഉപഭോക്താക്കളെ റീചാർജ് ചെയ്യാനും സജീവ ഉപഭോക്താക്കളായി മാറാൻ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.

'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!

വാലിഡിറ്റി

അതേസമയം, ബിഎസ്എൻഎൽ തങ്ങളുടെ 2399 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 60 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇപ്പോൾ പ്ലാൻ ലഭ്യമാകുന്നത് 425 ദിവസത്തെ വാലിഡിറ്റിയിലാണ്. പ്ലാനിന് ആദ്യം 365 ദിവസത്തേക്കാണ് ബിഎസ്എൻഎൽ വാലിഡിറ്റി നൽകിയിരുന്നത്. ഇപ്പോൾ 60 ദിവസത്തെ അധിക വാലിഡിറ്റി കൂടി നൽകുന്നു. പ്ലാനിന്റെ അധിക കാലാവധി സ്വന്തമാക്കാൻ ഇപ്പോൾ 2021 ഡിസംബർ 31 വരെ അപേക്ഷിക്കാം. അൺലിമിറ്റഡ് ഡാറ്റ സൌകര്യങ്ങളും പ്ലാനിനൊപ്പം ലഭ്യമാണ്. മൂന്ന് ജിബി അതിവേഗ ഇന്റർനെറ്റും ശേഷം 80 കെബിപിഎസ് വേഗതയിലുമാണ് ഡാറ്റ ലഭിക്കുക. കൂടാതെ ഏത് നെറ്റ്‌വർക്കിലേക്കും പ്രതിദിനം 100 എസ്എംഎസും അയയ്ക്കാം, കൂടാതെ ബിഎസ്എൻഎൽ ട്യൂണുകളിലേക്കും ഇറോസ് നൗ ഉള്ളടക്കത്തിലേക്കും 425 ദിവസത്തേക്ക് ആക്‌സസ് നൽകും.

റീചാർജ്

അടുത്തിടെ കേരളത്തിലെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ഫുൾ ടോക്ക് ടൈം ഓഫറുകൾ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു. 60 രൂപ, 110 രൂപ റീചാർജുകളാണ് ഫുൾ ടോക്ക് ടൈം ഓഫറുകളായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം അവസാനം വരെ രണ്ട് ഓഫറുകൾക്കും വാലിഡിറ്റിയുണ്ട്. നേരിട്ട് റീചാർജ് ചെയ്തും ബിഎസ്എൻഎൽ മൊബൈൽ സെൽഫ് കെയർ പോർട്ടൽ, യുഎസ്എസ്ഡി കോഡ്, എസ്എംഎസ് കോഡ് എന്നിവ വഴിയെല്ലാം പുതിയ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യാൻ കഴിയും.

5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!

ടോക്ക് ടൈം

ടോക്ക് ടൈം ആനുകൂല്യങ്ങൾ നൽകുന്ന നിരവധി വോയ്‌സ് വൗച്ചറുകൾ ബിഎസ്എൻഎലിൽ ഉണ്ടെങ്കിലും ഈ പ്ലാനുകൾ വൗച്ചറിന്റെ മൂല്യത്തിന് തുല്ല്യമായ ആനുകൂല്യങ്ങൾ നൽകാറില്ല. എല്ലാ ഞായറാഴ്ചയും 100 രൂപയുടെ ഫുൾ ടോക്ക് ടൈം പ്രീപെയ്ഡ് വൌച്ചറുകളും ബിഎസ്എൻഎൽ നൽകുന്നു. ഇത് രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ലഭ്യമാണെന്നാണ് കമ്പനി പറയുന്നത്. രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും 220, 500, 550, 1100, 2000, 3000, 5000, 6000 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളും കമ്പനി ഓഫർ ചെയ്യുന്നു. ഗുജറാത്ത് ടെലിക്കോം സർക്കിളിൽ 290 രൂപയുടെ പ്രീപെയ്ഡ് വൗച്ചറും പഞ്ചാബ് സർക്കിളിൽ 220 രൂപയുടെ ഫുൾ ടോക്ക് ടൈം ഓഫറുകളും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഹരിയാന സർക്കിളിൽ 220, 1100, 3300 രൂപയുടെ പ്രീപെയ്ഡ് വൗച്ചറുകളും കമ്പനി ഓഫർ ചെയ്യുന്നു.

വോയിസ്

ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ ഒന്ന് പരിശോധിക്കാം നോക്കാം. വില കുറയുന്നതിന് അനുസരിച്ച് വാലിഡറ്റിയും പ്ലാനുകളിൽ കുറയുന്നുണ്ട്. 99 രൂപ. 147 രൂപ, 187 രൂപ എന്നിങ്ങനെയാണ് വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ. 99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 22 ദിവസത്തെ വാലിഡിറ്റി നൽകുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ്, 99 എസ്എംഎസുകൾ, പേഴ്സണലൈസ്ഡ് റിങ്ബാക്ക് ടോൺ എന്നീ സൌകര്യങ്ങൾ ലഭിക്കും. ഡാറ്റ സൌകര്യങ്ങൾ നൽകുന്നില്ലെന്നതാണ് 99 രൂപയുടെ പ്ലാനിന്റെ പോരായ്മ. ബേസ് മോഡലുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ പ്ലാൻ ഗുണം ചെയ്യുക.

വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?

ഡാറ്റ

147 രൂപയുടെ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി നൽകുന്നു. 10 ജിബി ഡാറ്റയും ഓഫറിനൊപ്പം ലഭിക്കും. ഡാറ്റ തീർന്നാൽ ഇന്റർനെറ്റ് വേഗതയും കുറയും. അൺലിമിറ്റഡ് വോയിസ് കോളിങ്, ബിഎസ്എൻഎൽ ട്യൂൺസ് ആനുകൂല്യങ്ങളും ലഭ്യമാണ്. അതേസമയം 147 രൂപയുടെ പ്ലാനിൽ എസ്എംഎസ് സൌകര്യങ്ങൾ ലഭ്യമല്ല. 28 ദിവസമാണ് 187 രൂപയുടെ പ്ലാൻ വാലിഡിറ്റി. ഡെയിലി 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ്, 100 എസ്എംഎസുകളും ലഭ്യമാകും. വാലിഡിറ്റി കാലയളവിൽ സൌജന്യ പിആർബിടി സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 187 രൂപയുടേതാണ് ബിഎസ്എൻഎൽ ഷോ‍ർട്ട് ടേം പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചതെന്ന് പറയാവുന്നതും.

Most Read Articles
Best Mobiles in India

English summary
BSNL is discontinuing its lifetime prepaid plans. All customers who used the plan will migrate to a premium per minute plan of Rs 107. These changes will take effect on December 1, 2021. Lifetime prepaid plans are offers that offer benefits to customers at the lowest tariffs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X