മാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാം

|

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് പുതിയ ഉപയോക്താക്കൾക്കും മറ്റ് ടെലികോം കമ്പനികളിൽ നിന്നും പോർട്ട് ചെയ്ത് വരുന്നവർക്കും സൗജന്യ 4ജി സിം കാർഡുകൾ നൽകുന്നു. ഈ ഓഫർ കമ്പനി ആദ്യം അവതരിപ്പിച്ചത് 2021 ഒക്ടോബർ 1ന് ആയിരുന്നു. ഇത് 2021 ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ ഓഫർ ഇപ്പോൾ നീട്ടിയിരിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനം വരെയാണ് ഓഫർ നീട്ടിയിരിക്കുന്നത്. മാർച്ച് 31 വരെയാണ് ഈ സൌജന്യ സിം കാർഡ് ഓഫർ ലഭ്യമാകുന്നത്.

 

ബിഎസ്എൻഎൽ 4ജി സിം സൗജന്യമായി ലഭിക്കുന്നത് ആർക്കൊക്കെ?

ബിഎസ്എൻഎൽ 4ജി സിം സൗജന്യമായി ലഭിക്കുന്നത് ആർക്കൊക്കെ?

നിങ്ങൾക്ക് സൗജന്യമായി ഒരു പുതിയ ബിഎസ്എൻഎൽ 4ജി സിം കാർഡ് വേണമെങ്കിൽ ആദ്യം സിം കാർഡ് എടുക്കുമ്പോൾ തന്നെ 100 രൂപയിൽ കൂടുതലുള്ള ഫസ്റ്റ് റീചാർജ് പ്ലാൻ (എഫ്ആർസി) തിരഞ്ഞെടുക്കേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ, മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) ഉപഭോക്താക്കൾക്കും സൗജന്യമായി 4ജി സിം കാർഡ് ലഭിക്കും. പോർട്ട് ചെയ്യുന്നവർക്ക് ബിഎസ്എൻഎൽ 4ജി സിം കാർഡ് സിം ആക്ടിവേറ്റ് ചെയ്യാനായി റീചാർജ് ചെയ്യാനുള്ള പണം മാത്രം നൽകിയാൽ മതിയാകും.

ജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാംജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാം

5 ജിബി ഡാറ്റയും സൌജന്യം
 

5 ജിബി ഡാറ്റയും സൌജന്യം

4ജി സിം കാർഡ് മാത്രമല്ല ബിഎസ്എൻഎൽ പോർട്ട് ചെയ്യുന്ന ആളുകൾക്ക് നൽകുന്നത്. തങ്ങളുടെ നെറ്റ്‌വർക്കിൽ ചേരാൻ എംഎൻപി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 5 ജിബി ഡാറ്റ സൗജന്യമായി നൽകുന്ന ഓഫറും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ അതിന്റെ നെറ്റ്‌വർക്കിലേക്ക് പോർട്ട് ചെയ്യുന്ന ഉപഭോക്താക്കൾക്കായി '#SwitchtoBSNL' എന്ന പേരിൽ ഒരു ക്യാമ്പെയിൻ നടത്തുന്നുണ്ട്. ബിഎസ്എൻഎൽ 5ജിബി ഡാറ്റ സൌജന്യമായി ലഭിക്കാൻ ഉപഭോക്താക്കൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഉപയോക്താക്കൾ ബിഎസ്എൻഎല്ലിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഫോളോ ചെയ്യണം എന്നതാണ്.

മറ്റ് കമ്പനികളെ വെല്ലുന്ന പ്ലാൻ

മറ്റ് കമ്പനികളെ വെല്ലുന്ന പ്ലാൻ

മറ്റ് ടെലിക്കോം കമ്പനികളെ വെല്ലുന്ന മികച്ചൊരു പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്. 398 രൂപയാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വില. അധികം തുക റീചാർജിനായി ചിലവഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യമാണ് ബിഎസ്എൻഎൽ 398 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്. വേഗത നിയന്ത്രിക്കാതെയുള്ള അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ് ഇത്. ഈ പ്ലാൻ റീചാർജ് ചെയ്ത ആളുകൾക്ക് ഡാറ്റ വൌച്ചറുകൾ അന്വേഷിക്കേണ്ടതായി വരില്ല.

ജിയോ, എയർടെൽ, വിഐ; മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ; മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

വാലിഡിറ്റി

30 ദിവസത്തെ വാലിഡിറ്റിയാണ് 398 രൂപ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ വിളിക്കാനുള്ള സൌജന്യ കോളിങ് ഓഫറുകളും ലഭിക്കും. 4ജി ലഭ്യമല്ലാത്ത സർക്കിളുകളിലെ ആളുകൾക്ക് ഈ പ്ലാൻ വലിയ ഗുണം ചെയ്യില്ല. എന്നാൽ കേരളം അടക്കമുള്ള 4ജി ലഭ്യമായ സർക്കിളുകളിൽ ഈ പ്ലാൻ ഏറെ ഗുണകരമാണ്. നിലവിൽ ബിഎസ്എൻഎൽ രാജ്യത്തെ എല്ലായിടത്തും 4ജി ട്രയലുകൾ നടത്താൻ ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

ബിഎസ്എൻഎൽ 999 രൂപ ബ്രോഡ്ബാന്റ് പ്ലാനിൽ മാറ്റങ്ങൾ

ബിഎസ്എൻഎൽ 999 രൂപ ബ്രോഡ്ബാന്റ് പ്ലാനിൽ മാറ്റങ്ങൾ

ബിഎസ്എൻഎൽ അതിന്റെ 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ആനുകൂല്യങ്ങൾ പൂർണ്ണമായും പരിഷ്കരിച്ചു. നേരത്തെ ഈ പ്ലാൻ 200 എംബിപിഎസ് വേഗതയാണ് നൽകിയിരുന്നത്. ഇനി മുതൽ ഇത് 150 എംബിപിഎസ് ഡാറ്റ നൽകും. എല്ലാ മാസവും 3.3 ടിബി ഡാറ്റ നൽകിയിരുന്ന പ്ലാൻ ഇനി മുതൽ 2000 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ നൽകുന്ന ഓവർ-ദി-ടോപ്പ് ആനുകൂല്യങ്ങൾ വൻതോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പ്ലാനിന്റെ ഏറ്റവും വലിയ ആനുകൂല്യമായിരുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം ആക്സസ് ഇനി മുതൽ ലഭ്യമാകില്ല. ഇതൊരു പോരായ്മ തന്നെയാണ്.

ദിവസവും 1 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾദിവസവും 1 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
BSNL offers free 4G SIM cards to new customers and those who did MNP from other telecom companies. This offer is valid till March 31.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X