സ്വകാര്യ കമ്പനികളെ നേരിടാൻ 1,098 രൂപയുടെ പുതിയ 4ജി പ്രീപെയ്ഡ് പ്ലാനുമായി ബി‌എസ്‌എൻ‌എൽ

|

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ തങ്ങളുടെ വരിക്കാർക്കായി മികച്ച പ്ലാനുകൾ തന്നെ നൽകുന്നുണ്ട്. ഇന്ത്യൻ ടെലിക്കോം വിപണിയിലെ സ്വകാര്യ കമ്പനികളുടെ ആധിപത്യത്തിനിടയിൽ അവർക്ക് വെല്ലുവിളി ഉയർത്തുന്ന പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റേത്. ഇപ്പോഴിതാ കമ്പനി പുതിയൊരു പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. 1098 രൂപ വിലയുള്ള 4ജി പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എൻഎൽ പുറത്തിറക്കിയത്. മികച്ച ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്.

 

ബിഎസ്എൻഎൽ 4ജി എസ്ടിവി1098 പ്ലാൻ

ബിഎസ്എൻഎൽ 4ജി എസ്ടിവി1098 പ്ലാൻ

ബി‌എസ്‌എൻ‌എൽ 4ജി എസ്‌ടി‌വി1098 പ്രീപെയ്ഡ് പ്ലാൻ‌ മുകളിൽ‌ അൺലിമിറ്റഡ് ഡാറ്റയുമായിട്ടാണ് വരുന്നത്. സാധാരണ നിലയിൽ അൺലിമിറ്റഡ് ഡാറ്റ എന്ന് പറഞ്ഞ് നിശ്ചിത ജിബി എഫ്യുപി ലിമിറ്റ് വച്ച് അത് കഴിഞ്ഞാൽ ഡാറ്റ വേഗത കുറയ്ക്കുന്ന രീതിയാണ് ടെലിക്കോം വിപണിയിൽ കാണാറുള്ളത്. എന്നാൽ ബിഎസ്എൻഎല്ലിനറെ പുതിയ പ്ലാൻ എഫ്യുപി ലിമിറ്റ് ഇല്ലാതെ തന്നെ അൺലിമിറ്റഡ് ഡാറ്റ നൽകുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി കാലയളവ് അവസാനിക്കുന്നത് വരെ ഡാറ്റ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: ഏറ്റവും മികച്ച 4ജി പ്ലാനുകൾ നൽകുന്നത് ബി‌എസ്‌എൻ‌എൽ, പക്ഷേ കാര്യമില്ലകൂടുതൽ വായിക്കുക: ഏറ്റവും മികച്ച 4ജി പ്ലാനുകൾ നൽകുന്നത് ബി‌എസ്‌എൻ‌എൽ, പക്ഷേ കാര്യമില്ല

4ജി

ബിഎസ്എൻഎല്ലിന്റെ തിരഞ്ഞെടുത്ത സർക്കിളുകളിലെ 4ജി സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് പുതിയ പ്ലാൻ ലഭ്യമാകുന്നത്. ബി‌എസ്‌എൻ‌എൽ 4ജി എസ്ടിവി 1098 പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് സോങ് ചേഞ്ച് ഓപ്ഷനോട് സൌജന്യമായി ട്യൂണുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പുതിയ പ്ലാനിന്റെ വില 1,098 രൂപയാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

സ്വകാര്യ കമ്പനികളുടെ സമാന പ്ലാനുകൾ
 

സ്വകാര്യ കമ്പനികളുടെ സമാന പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാനിന് സമാനമായ പ്ലാനുകൾ സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നിവയുടെ സമാന പ്ലാനുകളും മികച്ച ആനുകൂല്യങ്ങളാണ് നൽകുന്നത്. ഡാറ്റ ആനുകൂല്യങ്ങൾ, അൺലിമിറ്റഡ് വോയിസ് കോളിങ് മികച്ച വാലിഡിറ്റി എന്നിവ ഈ പ്ലാനുകൾ നൽകുന്നുണ്ട്. എന്നാൽ ബിഎസ്എൻഎല്ലിന്റെ പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ അത്ര മികച്ചതല്ല.

കൂടുതൽ വായിക്കുക: കേരളം ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ ബി‌എസ്‌എൻ‌എൽ 4ജി വോൾട്ടി സേവനംകൂടുതൽ വായിക്കുക: കേരളം ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ ബി‌എസ്‌എൻ‌എൽ 4ജി വോൾട്ടി സേവനം

599 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ തന്നെ മറ്റൊരു മികച്ച പ്ലാനും കേരളത്തിൽ അടക്കമുള്ള സർക്കിളുകളിൽ ലഭ്യമാണ്. ഈജി പ്ലാനിന് 599 രൂപയാണ് വില. ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം ദിവസവും 5 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവ പോലുള്ള ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. ദിവസേനയുള്ള 5ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 80 kbps വേഗതയിൽ ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു.

ആനുകൂല്യങ്ങൾ

ഇത്രയൊക്കെ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ വിപണിയിൽ അവതരിപ്പിക്കുമ്പോഴും ബിഎസ്എൻഎൽ രാജ്യത്ത് എല്ലായിടത്തും 4ജി ലഭ്യമാക്കിയിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഇത് ബിഎസ്എൻഎല്ലിന് വലിയ തിരിച്ചടി ഉണ്ടാക്കുന്ന കാര്യമാണ്. ഈ അവസരത്തിൽ 4ജി നെറ്റ്വർക്ക് ലഭ്യമായ ചുരുക്കം സർക്കിളുകളിൽ മികച്ച പ്ലാനുകൾ അവതരിപ്പിച്ച് കൂടുതൽ ഉപയോക്താക്കളെ നേടാനാണ് ബിഎസ്എൻഎല്ലിന്റെ ശ്രമം.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 397 പ്ലാൻ 2 ജിബി ഡാറ്റയും 365 ദിവസം വാലിഡിറ്റിയും നൽകുന്നുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 397 പ്ലാൻ 2 ജിബി ഡാറ്റയും 365 ദിവസം വാലിഡിറ്റിയും നൽകുന്നു

Most Read Articles
Best Mobiles in India

English summary
BSNL has introduced a new 4G plan. BSNL has launched a prepaid plan priced at Rs 1098. This is a plan that offers unlimited data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X