ബിഎസ്എൻഎൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

|

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) വിപണിയിൽ സ്വകാര്യ കമ്പനികളോട് മത്സരിക്കുന്നതിന്റെ ഭാഗമായി മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസവും ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 197 ദിവസത്തെ വാലിഡിറ്റി നൽകുന്ന 197 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാനിലൂടെ സർവ്വീസ് വാലിഡിറ്റി മാത്രമാണ് 197 ദിവസത്തേക്ക് ലഭിക്കുന്നത് മറ്റെല്ലാ ആനുകൂല്യങ്ങളും 18 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു.

197 രൂപ
 

ബി‌എസ്‌എൻ‌എല്ലിന്റെ 197 രൂപ വൗച്ചറിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ ആനുകൂല്യങ്ങളെല്ലാം ആദ്യത്തെ 18 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു. ബി‌എസ്‌എൻ‌എല്ലിന്റെ വോയ്‌സ് കോളിങും ഡാറ്റ ഓഫറും തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ 18 ദിവസത്തിനുശേഷം മറ്റ് ടോപ്പ്-അപ്പ് പ്ലാനുകളോ ഡാറ്റ വൗച്ചറുകളോ തിരഞ്ഞെടുക്കാം.

കൂടുതൽ വായിക്കുക: സ്വകാര്യ കമ്പനികൾക്ക് പണികൊടുക്കാൻ 699 രൂപ പ്ലാനിന്റെ വാലിഡിറ്റി വർധിപ്പിച്ച് ബി‌എസ്‌എൻ‌എൽകൂടുതൽ വായിക്കുക: സ്വകാര്യ കമ്പനികൾക്ക് പണികൊടുക്കാൻ 699 രൂപ പ്ലാനിന്റെ വാലിഡിറ്റി വർധിപ്പിച്ച് ബി‌എസ്‌എൻ‌എൽ

സിങ്

സിങ് (zing) എന്ന ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും ബിഎസ്എൻഎൽ തങ്ങളുടെ 197 രൂപ പ്ലാനിനൊപ്പം നൽകുന്നുണ്ട്. ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഇതൊരു തത്സമയ സ്ട്രീമിങ് ആപ്പാണ്. ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് അധിക ചിലവ് നൽകാതെ തന്നെ സിങിലെ എല്ലാ പ്രീമിയം കണ്ടന്റുകളും ആപ്പിൽ നിന്നും സ്ട്രീം ചെയ്യാൻ കഴിയും. ഒടിടി ആനുകൂല്യവും 18 ദിവസത്തേക്ക് മാത്രം വാലിഡിറ്റി ഉള്ളതായിരിക്കും.

ആനുകൂല്യങ്ങൾ

197 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ അവസാനിച്ച് കഴിഞ്ഞാൽ‌ പിന്നെന്തിലാണ് എന്തിനാണ് 197 ദിവസത്തെ വാലിഡിറ്റി എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. ഇത് നിങ്ങളുടെ ബിഎസ്എൻഎൽ നമ്പർ ആക്ടീവ് ആയി നിലനിർത്താൻ സഹായിക്കും. ഇതിലൂടെ വാലിഡിറ്റി അവസാനിക്കും വരെ മറ്റ് റീചാർജുകൾ ചെയ്തില്ലെങ്കിലും ഇൻകമിങ് കോളുകൾ സൌജന്യമായി ലഭിക്കും. സേവനം നിർത്തി വെക്കില്ല. ഇതിനൊപ്പം കോളിങ്, ഡാറ്റ എന്നിവ പ്രത്യേകമായി വേണമെങ്കിൽ ആവശ്യമുള്ള എസ്ടിവികൾ റീചാർജ് ചെയ്യാം.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ നാല് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നിർത്തുന്നുകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ നാല് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നിർത്തുന്നു

ബി‌എസ്‌എൻ‌എൽ നമ്പർ‌
 

നിങ്ങളുടെ ബി‌എസ്‌എൻ‌എൽ നമ്പർ‌ ആക്ടീവായി നിർത്തുന്നതിന് പ്ലാൻ തിരയുന്നവർക്ക് മികച്ച പ്ലാനാണ് 197 രൂപ വിലയുള്ള പ്ലാൻ. ഇതിൽ ആദ്യ 18 ദിവസം കഴിഞ്ഞാൽ പിന്നീട് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല, പക്ഷേ ആവശ്യമുള്ളപ്പോൾ ഡാറ്റ എസ്ടിവിയോ കോളിങ് എസ്ടിവിയോ റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഉപയോഗിക്കാൻ താല്പര്യമുള്ളവർക്ക് മികച്ച പ്ലാൻ തന്നെയാണ് ബിഎസ്എൻഎൽ നൽകുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നിവ നൽകുന്ന അൺലിമിറ്റഡ് പ്ലാനിനൊപ്പം അധികം ഡാറ്റയ്ക്കായി ഡാറ്റ വൗച്ചറുകൾ വാങ്ങുന്നത് പോലെയാണ് ഇത്.

699 രൂപ പ്ലാനിന്റെ വാലിഡിറ്റി വർധിപ്പിച്ചു

699 രൂപ പ്ലാനിന്റെ വാലിഡിറ്റി വർധിപ്പിച്ചു

699 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റിയും കഴിഞ്ഞ ദിവസം ടെലിക്കോം കമ്പനി വർധിപ്പിച്ചിരുന്നു. ഏപ്രിൽ മുതൽ 2021 മെയ് 30 വരെ ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്കാണ് അധിക വാലിഡിറ്റി ലഭിക്കുന്നത്. 20 ദിവസത്തെ അധിക വാലിഡിറ്റിയാണ് ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നത്. 160 ദിവസത്തെ വാലിഡിറ്റിയായിരുന്നു നേരത്തെ ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ നൽകിയിരുന്നത്. ഇപ്പോൾ റീചാർജ് ചെയ്താൽ 180 ദിവസത്തെ വാലിഡിറ്റി ലഭിക്കും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ 2399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ 2399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

Most Read Articles
Best Mobiles in India

English summary
BSNL has introduced a new prepaid plan. The company has introduced a plan priced at Rs 197 with a validity of 197 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X