Just In
- 39 min ago
അൺലിമിറ്റഡ് കോളിങും 1 ജിബി ഡാറ്റയുമായി വിഐയുടെ 109 രൂപ പ്രീപെയ്ഡ് പ്ലാൻ
- 1 hr ago
പ്രോമോഷൻ ഡിസ്പ്ലേയും എം 1 ചിപ്സെറ്റുമായി പുതിയ ആപ്പിൾ ഐപാഡ് പ്രോ രണ്ട് മോഡലുകളിൽ അവതരിപ്പിച്ചു
- 2 hrs ago
ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങി
- 2 hrs ago
റിയൽമി എക്സ് 7 പ്രോ എക്സ്ട്രീം ഇന്ത്യയിൽ റിയൽമി എക്സ് 7 മാക്സായി അവതരിപ്പിച്ചേക്കും
Don't Miss
- Movies
ഫിറോസ് -സജ്നയ്ക്ക് പിന്നാലെ ഋതുവും; ബിഗ് ബോസ് ഹൗസിലെ നിയമം തെറ്റിച്ചു, പുറത്താക്കണമെന്ന് പ്രേക്ഷകർ
- News
സിപിഎം ചെറിയാന് ഫിലിപ്പിനോട് കാണിച്ചത് ക്രൂരത; ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് വി മുരളീധരന്
- Sports
IPL 2021: ധോണി ഒരിക്കലും ടീമംഗങ്ങളോടു ഗുഡ്ലക്ക് പറയില്ല! കാരണം വെളിപ്പെടുത്തി ഓജ
- Finance
കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഇന്ത്യയിലെ ഉല്‍പ്പാദനം ഹീറോ മോട്ടോകോര്‍പ്പ് താല്‍ക്കാലികമായി നിര്‍ത്തി
- Automobiles
ഇന്ത്യയില്‍ സോളിഡ്-സ്റ്റേറ്റ് ബാറ്ററി സജ്ജീകരിച്ച ഇവികള്‍ അവതരിപ്പിക്കാന്‍ ഒമേഗ സെയ്കി
- Lifestyle
റംസാന് വ്രതം നിങ്ങളെ പൂര്‍ണ ആരോഗ്യവാനാക്കും
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
സ്വകാര്യ കമ്പനികളെ നേരിടാൻ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന 249 രൂപ പ്ലാനുമായി ബിഎസ്എൻഎൽ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 249 രൂപ വിലയുള്ള പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഇത് ഫസ്റ്റ് റീചാർജ് പ്ലാനാണ് (എഫ്ആർസി). ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ലഭ്യമാകും. തങ്ങളുടെ ബിഎസ്എൻഎൽ നമ്പർ ആദ്യമായി റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്ലാൻ ലഭിക്കുകയുള്ളു. സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവയ്ക്കും 249 രൂപ വിലയുള്ള പ്ലാനുകൾ ഉണ്ട്.

ബിഎസ്എൻഎൽ 249 രൂപ എഫ്ആർസി
ബിഎസ്എൻഎൽ 249 രൂപ ഫസ്റ്റ് റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് 60 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ കൂപ്പൺ അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നു. ഈ ഓഫർ പ്രൊമോഷണൽ ആണ്. അതുകൊണ്ട് തന്നെ 2021 മാർച്ച് 31 വരെ മാത്രമേ ഈ പ്ലാൻ ലഭ്യമാവുകയുള്ളു. പുതിയ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കാനാണ് പുതിയ പ്ലാൻ അവതരിപ്പിച്ചത്.
കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്രമോഷണൽ ഓഫറുകൾ

കഴിഞ്ഞ ആഴ്ച ബിഎസ്എൻഎൽ 47 രൂപ വിലയുള്ള ഒരു എഫ്ആർസി അവതരിപ്പിച്ചിരുന്നു. 28 ദിവസത്തെ വാലിഡിറ്റിയും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 14 ജിബി ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാനിന് ചില നിബന്ധനകളുണ്ട്. 107 രൂപ പ്ലാനിന് സമാനമായ ഓഫറാണ് ഇത്. എഫ്ആർസി 47 100 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നതെങ്കിലും 28 ദിവസം കഴിഞ്ഞാൽ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. 100 ദിവസം കഴിഞ്ഞാൽ സർവ്വീസ് വാലിഡിറ്റിയും അവസാനിക്കും.

ജിയോയുടെ 249 രൂപ പ്ലാൻ
ജിയോയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ ബിഎസ്എൻഎൽ പ്ലാനിന് സമാനമായി 2 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റാ ലഭിക്കും. അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ നൽകുന്നു. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ, ദിവസവും 100 സൌജന്യ എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.
കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ മൂന്ന് പുതിയ ഡിഎസ്എൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചു

വിഐ 249 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ വിഐ 249 രൂപ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, നാഷണ. കോളുകൾ ലഭിക്കും. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഊ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വീക്കെൻഡ് ഡാറ്റ റോൾഓവറുള്ള പ്ലാൻ വിഐ മൂവീസ്, ടിവി ആക്സസും നൽകുന്നു. ബിഎസ്എൻഎൽ, ജിയോ എന്നിയെക്കാൾ കുറഞ്ഞ പ്രതിദിന ഡാറ്റ ഓഫറണ് ഈ പ്ലാൻ നൽകുന്നത്.

എയർടെൽ 249 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെൽ 249 രൂപ പ്രീപെയ്ഡ് പ്ലാൻ വിഐ പ്ലാനിന് സമാനമായി ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും 28 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ, ബിഎസ്എൻഎൽ എന്നിവ മാത്രമാണ് 249 രൂപ പ്ലാനിലൂടെ ദിവസവും 2ജിബി ഡാറ്റ നൽകുന്നത്. വിഐയും എയർടെല്ലും 1.5 ജിബി ഡാറ്റ മാത്രമേ നൽകുന്നുള്ളു.
കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ടോക്ക് ടൈം, ഇൻറർനെറ്റ്, എസ്എംഎസ് ബാലൻസ് എങ്ങനെ അറിയാം
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999