Just In
- 48 min ago
പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം
- 2 hrs ago
ആഡ്-ഓൺ പായ്ക്കുകൾക്കൊപ്പം ഒടിടി ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ്
- 2 hrs ago
മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്ലസ് പ്രോസസറുമായി ഹോണർ വി 40 വരുന്നു
- 4 hrs ago
ദിവസവും 4ജിബി ഡാറ്റയുമായി വിഐയുടെ 449 രൂപ പ്രീപെയ്ഡ് പ്ലാൻ
Don't Miss
- News
സ്ഥാനാരോഹണത്തിന് ട്രംപില്ല: വേദിയിൽ ലേഡി ഗാഗയും അമൻഡ ഗോർമാനും, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോളിൽ
- Finance
ഗള്‍ഫിലെ ഇന്ത്യന്‍ കോടീശ്വരന്മാരില് ഒന്നാമന് യൂസഫലി! ഫോര്‍ബ്സ് പട്ടികയില്‍ ആദ്യ 15 ല്‍ 10 മലയാളികള്‍
- Sports
IND vs AUS: സ്മിത്ത് ഇനി സച്ചിന്റെയും വീരുവിന്റെയും 'ബോസ്'!, ഇരുവരുടെയും റെക്കോര്‍ഡ് തെറിച്ചു
- Automobiles
പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്പോര്‍ട്ടിന്റെ വില്‍പ്പനയില്‍
- Lifestyle
നഖത്തിലും ചെവിയിലും ഈ മാറ്റങ്ങളെങ്കില്‍ കൊവിഡ് സൂക്ഷിക്കണം
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
400 ജിബി വരെ ഡാറ്റ നൽകുന്ന പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ ഭാരത് ഫൈബർ
ബിഎസ്എൻഎൽ ഭാരത് ഫൈബർ ഉപഭോക്താക്കൾക്കായി രണ്ട് പുതിയ പ്ലാനുകൾ കൂടി അവതരിപ്പിച്ചു. 525 രൂപ, 600 രൂപ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഹരിയാന, ഒഡീഷ സർക്കിളുകളിൽ പ്രമോഷണൽ അടിസ്ഥാനത്തിൽ ഈ പ്ലാനുകൾ ലഭ്യമായിരുന്നു. ഇനി മുതൽ ഈ പ്ലാനുകൾ കേരളം ഉൾപ്പെടെയുള്ള എല്ലാ സർക്കിളുകളിലും ലഭ്യമാകും. ഭാരത് ഫൈബർ 300 ജിബി സിയുഎൽ സിഎസ് 346, ഭാരത് ഫൈബർ ബിബി കോംബോ 400 ജിബി 525 എന്നിങ്ങനെയാണ് ഈ പ്ലാനുകൾ അറിയപ്പെടുന്നത്.

525 രൂപയുടെ പ്ലാൻ
ഭാരത് ഫൈബറിന്റെ പുതിയ 525 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 400 ജിബി ഡാറ്റയാണ് നൽകുന്നത്. 25 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാൻ നേരത്തെ പ്രമേഷണൽ അടിസ്ഥാനത്തിൽ നൽകിയിരുന്ന ഹരിയാന സർക്കിളിൽ ലഭിച്ചത്. പ്ലാൻ നൽകുന്ന ഡാറ്റ ലിമിറ്റ അവസാനിച്ച് കഴിഞ്ഞാൽ 1 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ വായിക്കുക: ബ്രോഡ്ബാന്റ് വിപണിയിലും ജിയോയുടെ കുതിപ്പ്, ബിഎസ്എൻഎൽ തളരുന്നു

525 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യവും നൽകുന്നുണ്ട്. ഭാരത് ഫൈബർ ബിബി കോംബോ 400 ജിബി 525 ന്റെ വാർഷിക പായ്ക്ക് 6,300 രൂപ നൽകി സ്വന്തമാക്കാൻ സാധിക്കും. രണ്ട് വർഷത്തേക്ക് ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ 16,600 രൂപ നൽകിയാൽ മതി. വാർഷിക, ദ്വിവർഷ പാക്കുകൾ തിരഞ്ഞെടുക്കുന്നവർക്ക് സൌജന്യ സർവ്വീസും ലഭിക്കും.

600 രൂപയുടെ പ്ലാൻ
ഭാരത് ഫൈബർ 300 ജിബി സിയുഎൽ സിഎസ് 346 എന്ന പേരിൽ അറിയപ്പെടുന്ന 600 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 300 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 40 എംബിപിഎസ് വേഗതയും ഈ പ്ലാൻ നൽകുന്നു. 300 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 2 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കുകയും ചെയ്യും. ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
കൂടുതൽ വായിക്കുക: 599 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്എൻഎൽ

ഒരു മാസത്തേക്കാണ് 600 രൂപ താരിഫ് വരുന്നത്. ഈ പ്ലാൻ ആറ് മാസത്തേക്ക് തിരഞ്ഞെടുക്കുന്നവർക്ക് 3,600 രൂപയാണ് ചിലവ് വരുന്നത്. ഒരു വർഷത്തേക്ക് 7,200 രൂപയും നൽകണം. രണ്ട് വർഷത്തേക്ക് പ്ലാൻ തിരഞ്ഞെടുത്താൽ 14,400 രൂപയാണ് ചിലവഴിക്കേണ്ടി വരുന്ന്. വാർഷിക, ദ്വിവത്സര പായ്ക്കുകൾ കോംപ്ലിമെന്ററി സർവ്വീസുകളും നൽകുന്നുണ്ട്.

777 രൂപയുടെ ഫൈബർ-ടു-ഹോം പ്ലാനും ഇനി എല്ലാവർക്കും ലഭിക്കും
ബിഎസ്എൻഎൽ 777 രൂപ ഫൈബർ-ടു-ഹോം (എഫ്ടിടിഎച്ച്) പ്ലാനും ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കി. നേരത്തെ ഈ പ്ലാൻ പ്രൊമോഷണൽ ഓഫറായി പുറത്തിറക്കിയിരുന്നതാണ്. ഇപ്പോൾ ആൻഡമാൻ, നിക്കോബാർ, ഗുജറാത്ത് സർക്കിളുകൾ ഒഴികെ ഇന്ത്യയിലുടനീളമുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും. ഈ എഫ്ടിടിഎച്ച് പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയിൽ 100 എബിപിഎസ് വരെ ഡൗൺലോഡ് സ്പീഡുള്ള 500 ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിനയി ഉപയോക്താക്കൾ ഒരു മാസത്തെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം.
കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ 395 രൂപ പ്രീപെയ്ഡ് പ്ലാൻ പുതുക്കി, അഞ്ച് എസ്ടിവികൾ പിൻവലിച്ചു
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190