15 മാസം വാലിഡിറ്റിയുള്ള 'വാർഷിക' പ്ലാൻ; കിടിലൻ ന്യൂ ഇയർ ഓഫറുമായി ബിഎസ്എൻഎൽ

|

രാജ്യത്തെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) പ്ലാനുകൾക്ക് വാലിഡിറ്റി നൽകുന്നതിൽ എപ്പോഴും ഉദാരമായ സമീപനമാണ് സ്വീകരിക്കാറ്. രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാൻ ഇപ്പോഴും സാധിക്കാത്തത് ബിഎസ്എൻഎല്ലിന്റെ പോരാായ്മാണെന്ന് തന്നെ പറയാം. പക്ഷെ കോളിങ് സൌകര്യങ്ങൾക്കായി മാത്രം ഫോൺ ഉപയോഗിക്കുന്നവർക്ക് ബിഎസ്എൻഎൽ പ്ലാനുകൾ പ്രയോജനകരമാണ്. പ്രത്യേകിച്ചും ബേസ് മോഡലുകൾ മാത്രം അഫോർഡ് ചെയ്യാൻ കഴിയുന്ന സാധാരണക്കാർക്ക്. രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചിട്ടും ബിഎസ്എൻഎൽ തങ്ങളുടെ പ്ലാൻ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. വാർഷിക പ്ലാനുകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്ന ടെലിക്കോം കമ്പനിയും ബിഎസ്എൻഎൽ തന്നെ.

 

പ്രീപെയ്ഡ്

ഇപ്പോഴിതാ 2022ന്റെ തുടക്കത്തിൽ തന്നെ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. വാർഷിക പ്ലാനിനൊപ്പം 90 ദിവസത്തെ അധിക വാലിഡിറ്റിയാണ് ന്യൂ ഇയർ ഗിഫ്റ്റായി ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ജനുവരി 15 വരെ മാത്രമാണ് പുതിയ ഓഫർ നിലവിൽ ഉണ്ടാകുക. ഉപയോക്താക്കൾക്ക് അവരുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം 90 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും. എന്നാൽ ഈ ഓഫർ എല്ലാ ആന്വൽ പ്രീപെയ്ഡ് പ്ലാനുകൾക്കും ബാധകമല്ലെന്നും ഓർക്കണം.

ജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാംജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാം

90 ദിവസത്തെ അധിക വാലിഡിറ്റിയോടെ വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
 

90 ദിവസത്തെ അധിക വാലിഡിറ്റിയോടെ വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) തങ്ങളുടെ 2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പമാണ് 90 ദിവസത്തെ അധിക വാലിഡിറ്റി ഓഫർ ചെയ്യുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. 2,399 രൂപ പ്ലാനിന് ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കുന്നു. സാധാരണയായി ഈ പ്ലാൻ 365 ദിവസത്തെ (ഒരു വർഷം) വാലിഡിറ്റിയോടെയാണ് വരുന്നത്. എന്നാൽ ന്യൂ ഇയർ ഓഫർ എന്ന നിലയ്ക്ക്, ഈ പ്ലാനിനൊപ്പം 90 ദിവസത്തെ അധിക വാലിഡിറ്റി ഉപയോക്താക്കൾക്ക് ലഭിക്കും, ഇത് 2,399 രൂപ പ്ലാനിന്റെ വാലിഡിറ്റി 455 ദിവസമായി ഉയർത്തും. 455 ദിവസം എന്ന് പറയുമ്പോൾ ഏകദേശം 15 മാസത്തെ വാലിഡിറ്റിയാണ് ജനുവരി 15നകം 2,399 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന യൂസേഴ്സിന് ലഭ്യമാകുക.

ഓഫർ

2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ കൂടുതൽ മികച്ചതാക്കുന്നത് പ്ലാൻ ഓഫർ ചെയ്യുന്ന ഡാറ്റ തന്നെയാണ്. പ്രതിദിനം 3 ജിബി വീതം ഡാറ്റ ലഭിക്കുന്നതിനാൽ ഡാറ്റയേക്കുറിച്ച് വലുതായി ആലോചിക്കേണ്ട ആവശ്യമേ വരുന്നില്ല. ബിഎസ്എൻഎല്ലിന് എല്ലായിടത്തും 4ജി സേവനം ഇല്ലെന്ന് നേരത്തെ പറഞ്ഞല്ലോ. എങ്കിലും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണിത്. പ്രത്യേകിച്ചും 15 മാസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 3 ജിബി വീതം ലഭിക്കുമ്പോൾ. അതും വെറും 2,399 രൂപയ്ക്ക്.

ജിയോ, എയർടെൽ, വിഐ; മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ; മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

സ്വകാര്യ കമ്പനികൾ

സ്വകാര്യ കമ്പനികൾ നിരക്കുയർത്തിയപ്പോഴും പ്ലാനുകളിൽ മാറ്റം വരുത്താത്ത ബിഎസ്എൻഎൽ കൂടുതൽ യൂസേഴ്സിനെ ആകർഷിക്കാനുള്ള നീക്കത്തിലാണ്. മറ്റ് കമ്പനികളുടെ ഉയർന്ന നിരക്ക് കാരണം കൂടുതൽ യൂസേഴ്സ് മൊബൈൽ നമ്പർ പോർട്ട് ചെയ്ത് തങ്ങളുടെ സബ്സ്ക്രിപ്ഷൻ എടുക്കും എന്നാണ് ബിഎസ്എൻഎല്ലിന്റെ പ്രതീക്ഷ. ഇങ്ങനെ കൂടുതൽ യൂസേഴ്സിനെ തങ്ങളുടെ ഭാഗത്തേക്ക് എത്തിക്കാൻ വില കുറഞ്ഞ ഓഫറുകളും കമ്പനി ആവിഷ്കരിക്കുന്നുണ്ട്. ഒപ്പം രാജ്യമാകമാനം ഏത്രയും വേഗം 4ജി നെറ്റ്വർക്കുകൾ സ്ഥാപിക്കാനും ബിഎസ്എൻഎൽ ശ്രമം തുടരുന്നു.

ബിഎസ്എൻഎൽ ദീർഘകാല പ്ലാനുകൾ

ബിഎസ്എൻഎൽ ദീർഘകാല പ്ലാനുകൾ

ഇത് പോലെ ദീർഘകാലം വാലിഡിറ്റി നൽകുന്ന, എന്നാൽ താങ്ങാൻ ആകുന്ന പ്രീപെയ്ഡ് പ്ലാൻ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അതിനും ബിഎസ്എൻഎൽ പരിഹാരം അവതരിപ്പിക്കുന്നു. വില കുറഞ്ഞ എന്നാൽ മികച്ച വാലിഡിറ്റി നൽകുന്ന പ്ലാനുകളാണ് ഇതിനായി ഓഫർ ചെയ്യുന്നത്. വെറും 1,499 രൂപ മുതൽ ഇത്തരം പ്ലാനുകൾ ആരംഭിക്കുന്നു. 1,499 രൂപയുടെ 365 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം 24 ജിബി ഡാറ്റ ഒരു വർഷത്തേക്ക് ലഭ്യമാകും. ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും കിട്ടും.

ദിവസവും 1 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾദിവസവും 1 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന അടുത്ത വാർഷിക പ്ലാനിന് 1,999 രൂപയാണ് വില വരുന്നത്. 500 ജിബി സാധാരണ ഡാറ്റയും ഒപ്പം 100 ജിബി അധിക ഡാറ്റയും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. ഫെയർ യൂസ് ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 80 കെബിപിഎസായി കുറയുകയും ചെയ്യും. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും.

പിആർബിറ്റി

സൗജന്യ പിആർബിറ്റി, അൺലിമിറ്റഡ് സോങ് ചേഞ്ച് ഓപ്ഷൻ എന്നിവയും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. വാലിഡിറ്റി കാലയളവിൽ ലോക്ധൂൺ ആക്‌സസും 1,999 രൂപ പ്ലാനിൽ ലഭ്യമാണ്. സമാനമായ കാലയളവിൽ, അതായത് 365 ദിവസവും ഇറോസ് നൗ എന്റർടെയിൻമെന്റ് സർവീസുകളിലേക്കുള്ള ആക്സും പ്ലാൻ വഴി ലഭിക്കും.

വോഡാഫോൺ ഐഡിയ 601 രൂപ വിലയുള്ള പ്ലാൻ വീണ്ടും അവതരിപ്പിച്ചു, ആനുകൂല്യങ്ങളിൽ മാറ്റംവോഡാഫോൺ ഐഡിയ 601 രൂപ വിലയുള്ള പ്ലാൻ വീണ്ടും അവതരിപ്പിച്ചു, ആനുകൂല്യങ്ങളിൽ മാറ്റം

ജിബി

1,498 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് വാർഷിക ഡാറ്റ വൗച്ചറും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. പ്രതിദിനം പരിധിയില്ലാത്ത വേഗത്തിൽ 2 ജിബി ഡാറ്റയാണ് ഡാറ്റ വൗച്ചർ ഓഫർ ചെയ്യുന്നത്. എഫ് യു പി ലിമിറ്റിന് ശേഷം ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുകയും ചെയ്യും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണൽസിന് അനുയോജ്യമായ വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാനാണ് 1,498 രൂപയുടേത്.

Most Read Articles
Best Mobiles in India

English summary
BSNL is offering an additional 90 days validity as a New Year gift with its annual plan. The new offer is valid till January 15 only. Users will get an additional 90 days validity with their prepaid plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X