ബിഎസ്എൻഎല്ലും എംടിഎൻഎല്ലും വൻ നഷ്ടത്തിൽ, അടച്ചുപൂട്ടാൻ സാധ്യത

|

ബി‌എസ്‌എൻ‌എല്ലും എം‌ടി‌എൻ‌എല്ലും താമസിയാതെ പഴയങ്കഥയായി മാറും. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സ്വകാര്യ കച്ചവടക്കാർക്കെതിരായ പോരാട്ടത്തിലാണ്. ദിവസം തോറും ബിഎസ്എൻഎലിൻറെ നഷ്ടം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബിഎസ്എൻഎൽ വിൽ‌പ്പനയുടെയോ പൂർണമായ അടച്ചപൂട്ടലിൻറെയോ വക്കിലാണ്. 2018-2019 സാമ്പത്തിക വർഷത്തിൽ ഈ ടെലികോം ഭീമന് 14,000 കോടി രൂപ രൂപയുടെ നഷ്ടമാണ് ഉണ്ടായിരുന്നത്.

ബിഎസ്എൻഎല്ലും എംടിഎൻഎല്ലും വൻ നഷ്ടത്തിൽ, അടച്ചുപൂട്ടാൻ സാധ്യത

 

2015-16 കാലയളവിൽ ബി‌എസ്‌എൻ‌എല്ലിന്‌ 17,645 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതും കൂട്ടി മൊത്തം നഷ്ടം 32,000 കോടി രൂപയായി. തുടരുന്ന കനത്ത സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് ബി‌എസ്‌എൻ‌എല്ലിന്റെയും എം‌ടി‌എൻ‌എല്ലിന്റെയും പൂർണമായ അടച്ചുപൂട്ടൽ കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ 74,000 കോടി രൂപ കേന്ദ്രസർക്കാരിനോട് ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സർക്കാർ അനുവദിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

ബിഎസ്എൻഎല്ലും എംടിഎൻഎല്ലും വൻ നഷ്ടത്തിൽ, അടച്ചുപൂട്ടാൻ സാധ്യത

ബിഎസ്എൻഎലിൻറെ നഷ്ടത്തിന് നിരവധി കാരണങ്ങളുണ്ട്. ഓർ‌ഗനൈസേഷന്റെ ഉള്ളിലെ തീരുമാനമെടുക്കുന്നതിലും റെഡ് ടേപ്പ് പ്രശ്നങ്ങളുടെയും സൃഷ്ടിയാണ് ഇപ്പോഴുള്ള അവസ്ഥയെന്ന് ബി‌എസ്‌എൻ‌എൽ ജീവനക്കാർ‌ പറയുന്നു. ബി‌എസ്‌എൻ‌എൽ അതിന്റെ ഏറ്റവും മികച്ച അവസ്ഥയിലുണ്ടായിരുന്ന ഒരു ഘട്ടത്തിൽ ഇന്ത്യൻ ഓയിലിനേക്കാൾ ഉയർന്ന ലാഭം നേടിയിരുന്നു.

ബിഎസ്എൻഎല്ലും എംടിഎൻഎല്ലും വൻ നഷ്ടത്തിൽ, അടച്ചുപൂട്ടാൻ സാധ്യത

2000 ലാണ് ബി‌എസ്‌എൻ‌എൽ സ്ഥാപിച്ചത്. എട്ട് വർഷത്തിനുള്ളിൽ ഓർഗനൈസേഷനുവേണ്ടി നിക്ഷേപിച്ചതിനേക്കാൾ തുക ലാഭമായി സർക്കാരിലെത്തിയെന്ന് ബി‌എസ്‌എൻ‌എല്ലിന്റെ മുൻ ഫിനാൻസ് ഡയറക്ടർ എസ്ഡി സക്‌സേന പറഞ്ഞു. കമ്പനി അടച്ചുപൂട്ടുമെന്ന് സർക്കാർ പറയുന്നത് വളരെ എളുപ്പമാണ്. കമ്പനി സർക്കാരിന് വൻ വരുമാനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബിഎസ്എൻഎൽ ജീവനക്കാരുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഇത് സംബന്ധിച്ച കാര്യം കേന്ദ്രസർക്കാർ ചർച്ചയിലാണ്. ബി‌എസ്‌എൻ‌എല്ലിൻറെ ഭാവിയെ കുറിച്ചും സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബിഎസ്എൻഎൽ ആവശ്യപ്പെട്ട 70,000 കോടി സർക്കാർ നിരസിച്ചെന്ന വാർത്ത ശരിയായാൽ കമ്പനിയുടെയും ജീവനക്കാരുടെയും അവസ്ഥ എന്താകുമെന്ന ആശങ്കയും ഉയർന്നുവരുന്നു. ജീവനക്കാരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.

Best Mobiles in India

English summary
BSNL and MTNL might soon be things of the past. Bharat Sanchar Nigam Limited, India's largest public-sector telecom provider, is losing a hard-fought battle against private vendors. BSNL is now on the verge of a sell-off or a complete closure as its loss keeps accumulating. The telecom giant has pegged a loss of Rs. 14,000 crores during the financial year of 2018-2019.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X