കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ

|

രാജ്യത്തെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഉപയോക്താക്കളെ ആകർഷിക്കാനും സ്വകാര്യ കമ്പനികളോട് മത്സരിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ചില വിഭാഗങ്ങളിൽ ബിഎസ്എൻൽ മറ്റ് കമ്പനികളെക്കാൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന് രാജ്യത്തുടനീളം 4ജി നെറ്റ്‌വർക്കുകൾ വിന്യസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും പ്ലാനുകളിലൂടെ വരിക്കാരെ ആകർഷിക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്.

 

ബിഎസ്എൻഎൽ 4ജി

ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന കേരളം അടക്കമുള്ള ചുരുക്കം ചില സർക്കിളുകളിൽ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ പ്രാധാന്യം വളരെ കൂടുതലാണ്. ഡാറ്റ കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിലും ബിഎസ്എൻഎൽ മുൻപന്തിയിൽ തന്നെയുണ്ട്. ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നവയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎല്ലിന്റെ ചില മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ 187 രൂപ മുതൽ 599 രൂപ വരെയുള്ള പ്ലാനുകളാണ് ഉള്ളത്.

ബിഎസ്എൻഎൽ ഈ ജനപ്രീയ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ കൂടുതൽ വാലിഡിറ്റി നൽകുന്നുബിഎസ്എൻഎൽ ഈ ജനപ്രീയ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ കൂടുതൽ വാലിഡിറ്റി നൽകുന്നു

187 രൂപ പ്ലാൻ

187 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 187 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ദൈനം ദിന ഡാറ്റ ലിമിറ്റ് ഉപയോഗിച്ചുകഴിഞ്ഞാൽ, ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56ജിബി ഡാറ്റയാണ് നൽകുന്നത്.

എസ്ടിവി 499
 

എസ്ടിവി 499

എസ്ടിവി 499ന് പേര് സൂചിപ്പിക്കുന്നത് പോലെ 499 രൂപയാണ് വില. ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. 187 രൂപ പ്ലാൻ പോലെ തന്നെ ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെയും ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാൻ 180ജിബി ഡാറ്റ നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം സിംഗ്, ബിഎസ്എൻഎൽ ട്യൂൺസ് എന്നീ അധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബിഎസ്എൻഎല്ലിന്റെ ഈ കിടിലൻ പ്രീപെയ്ഡ് പ്ലാനിനെ വെല്ലാൻ ജിയോയ്ക്ക് പോലും സാധിക്കില്ലബിഎസ്എൻഎല്ലിന്റെ ഈ കിടിലൻ പ്രീപെയ്ഡ് പ്ലാനിനെ വെല്ലാൻ ജിയോയ്ക്ക് പോലും സാധിക്കില്ല

599 രൂപയുടെ പ്ലാൻ

599 രൂപയുടെ പ്ലാൻ

ബിഎസ്എൻഎൽ 599 രൂപ വിലയുള്ള പ്ലാൻ ഇന്ത്യയിലെ മറ്റേതെങ്കിലും ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. 'STV_WFH_599' എന്നാണ് ഈ പ്ലാനിന്റെ പേര്. ഈ പ്ലാൻ 599 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ദിവസവും 5 ജിബി ഡാറ്റയാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് ഈ പ്ലാനിലൂടെ ലഭിക്കുന്ന എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയുന്നു. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളം നൽകുന്നുണ്ട്.

5ജിബി ഡാറ്റ

ഇന്ത്യയിൽ ദിവസവും 5ജിബി ഡാറ്റ നൽകുന്ന ഒരേയൊരു പ്ലാനിലൂടെ ബിഎസ്എൻഎൽ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. സിംഗ് പ്ലാറ്റ്ഫോമിലേക്കുള്ള അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ എഫ്യുപി ഡാറ്റയെ ബാധിക്കാതെ തന്നെ രാത്രി 12 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിൽ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. ഈ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്.

ബിഎസ്എൻഎൽ വരിക്കാർ അറിഞ്ഞിരിക്കേണ്ട കിടിലൻ പ്ലാനുകൾബിഎസ്എൻഎൽ വരിക്കാർ അറിഞ്ഞിരിക്കേണ്ട കിടിലൻ പ്ലാനുകൾ

ബിഎസ്എൻഎൽ

വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയുൾപ്പെടെ ഒരു സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും തങ്ങളുടെ ഉപഭോക്താക്കൾക്ക് ദിവസവും 5ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ബിഎസ്എൻഎൽ വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

Most Read Articles
Best Mobiles in India

English summary
BSNL offers best prepaid plans for its users. For those who use more data, BSNL has plans that offer up to 5GB of data per day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X