ബിഎസ്എൻഎൽ തങ്ങളുടെ വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാൻ തിരികെ കൊണ്ടുവന്നു

|

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ഉപയോക്താക്കൾക്കായി ഏറ്റവും വില കുറഞ്ഞ എഫ്ടിടിഎച്ച് ബ്രോഡ്‌ബാൻഡ് പ്ലാൻ തിരികെ കൊണ്ടുവന്നു. നേരത്തെ പിൻവലിച്ച പ്ലാനാണ് കമ്പനി ഇപ്പോൾ തിരികെ കൊണ്ടുവന്നിരിക്കുന്നത്. "ഫൈബർ എക്സ്പീരിയൻസ് 399" എന്ന പേരാണ് വരിക്കാർക്ക് തിരികെ ലഭിച്ചത്. ഈ പ്ലാൻ 30 എംബിപിഎസ് വേഗത നൽകുന്ന പ്ലാനാണ്. 399 രൂപ പ്ലാൻ 449 രൂപ വിലയുള്ള പ്ലാൻ പോലെ 3.3 ടിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ഡാറ്റ വളരെ കുറവാണ്. ഇത് 90 ദിവസത്തേക്ക് മാത്രമായിട്ടാണ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് പ്രമോഷണൽ ഓഫറായിട്ടാണ് നൽകുന്നത്.

 

ബിഎസ്എൻഎൽ ഫൈബർ എക്സ്പീരിയൻസ് 399 പ്ലാൻ

ബിഎസ്എൻഎൽ ഫൈബർ എക്സ്പീരിയൻസ് 399 പ്ലാൻ

399 രൂപ വിലയുള്ള ബിഎസ്എൻഎല്ലിന്റെ ഫൈബർ എക്സ്പീരിയൻസ് പ്ലാൻ ബിഎസ്എൻഎൽ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. 449 രൂപ പ്ലാൻ പോലെ 30 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 1 ടിബി അല്ലെങ്കിൽ 1,000 ജിബി ഡാറ്റയാണ് 399 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്. ആറ് മാസത്തേക്ക് തുടർച്ചയായി ഈ പ്ലാൻ ഉപയോഗിച്ചതിന് ശേഷം ഉപയോക്താക്കൾ 449 രൂപയുടെ ഫൈബർ ബേസിക് പ്ലാനിലേക്ക് മൈഗ്രേറ്റ് ചെയ്യേണ്ടി വരും. ഇത് 90 ദിവസത്തേക്കുള്ള പ്രമോഷണൽ ഓഫറായതിനാൽ ഒരു വർഷത്തേക്കോ ആറ് മാസത്തേക്കോ ലഭ്യമാകില്ല.

399 രൂപ പ്ലാൻ
 

ബിഎസ്എൻഎൽ 399 രൂപ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് 24 മണിക്കൂർ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ലഭിക്കുന്ന എഫ്യുപി ഡാറ്റ ഉപയോഗിച്ചതിന് ശേഷം ഡാറ്റ വേഗത 2 എബിപിഎസ് ആയി കുറയും. തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, കേരള സർക്കിളുകളിലുള്ള പുതിയ ഉപയോക്താക്കൾക്ക് മാത്രമേ 399 രൂപ വിലയുള്ള പ്ലാൻ ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കുക. ഇത് 449 രൂപ പ്ലാനിനേക്കാൾ 50 രൂപ മാത്രം കുറവുള്ള പ്ലാനാണ്. ഒരു മാസത്തിൽ 50 രൂപ ലാഭിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. 30 എംബിപിഎസ് വേഗതയും 1 ടിബി ഡാറ്റയും മാത്രം മതിയാകുന്നവർക്കും ഈ പ്ലാൻ മികച്ചതാണ്.

100 രൂപയിൽ താഴെ വിലയുള്ള എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ റീചാർജ് വൌച്ചറുകൾ100 രൂപയിൽ താഴെ വിലയുള്ള എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ റീചാർജ് വൌച്ചറുകൾ

449 രൂപ

449 രൂപയുടെ പ്ലാനും വരിക്കാർക്ക് 30 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റാണ് നൽകുന്നത്. ഇത് 3.3ടിബി ഡാറ്റയും വരിക്കാർക്ക് നൽകുന്നു. എന്തായാലും, ഈ പ്ലാൻ ഉപഭോക്താക്കൾക്ക് സബ്‌സ്‌ക്രൈബ് ചെയ്യണമെങ്കിൽ 90 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാകുന്നത്. ബിഎസ്എൻഎല്ലിന്റെ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഇന്ത്യയിൽ ഉടനീളം ലഭ്യമാണ്. അധികം പണം മുടക്കാതെ കൂടുതൽ ഡാറ്റ വേണ്ട ആളുകൾക്ക് ഈ പ്ലാൻ മികച്ചെരു ചോയിസായിരിക്കും.

ബിഎസ്എൻഎൽ 299 രൂപബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ 299 രൂപബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 299 രൂപ വിലയുള്ള പ്ലാൻ ഫൈബർ പ്ലാൻ അല്ല. ഇത് ഡിഎസ്എൽ കണക്ഷൻ പ്ലാനാണ്. ഈ പ്ലാൻ പുതിയ ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ സബ്‌സ്‌ക്രൈബുചെയ്യാൻ കഴിയില്ല. ആദ്യ ആറ് മാസത്തേക്ക് ഉപയോക്താക്കൾക്ക് പ്രതിമാസം 299 രൂപ നൽകുന്ന പ്ലാൻ തിരഞ്ഞെടുക്കാം. ഏഴാം മാസം മുതൽ ഇത് ലഭിക്കില്ല. 10 എംബിപിഎസ് വേഗതയിൽ 100 ​​ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 100 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 2 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ സാധിക്കും.

ഡി‌എസ്‌എൽ

ഡി‌എസ്‌എൽ കണക്ഷനൊപ്പം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ഇതിനായി കമ്പനി സൌജന്യ ലാൻഡ്‌ലൈൻ കണക്ഷനും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഫൈബർ പ്ലാനുകൾ നൽകുന്നത് പോലെ യാതൊരു വിധ ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നില്ല. 299 രൂപ എന്ന വളരെ കുറഞ്ഞ വിലയിൽ 100 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ആയതിനാൽ തന്നെ മറ്റ് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാനാകില്ല.

1000 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ 4ജി പ്ലാനുകൾ1000 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ 4ജി പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
BSNL brings back the most affordable FTTH broadband plan for its customers. The company has brought back Rs 399 plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X