ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 1,499 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ

|

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ബി‌എസ്‌എൻ‌എൽ 1,499 രൂപ വിലയുള്ള വാർഷിക പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. ഈ പ്രീപെയ്ഡ് പ്ലാനിന് സമാനമായ പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്. വിഐ, എയർടെൽ എന്നിവയുടെ 1,499 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഇതിനെതിരായിട്ടാണ് ബിഎസ്എൻഎൽ 1,499 രൂപയുടെ പ്ലാൻ ഓഗസ്റ്റിൽ ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ഇതിനൊപ്പം ഒരു പ്രൊമോഷണൽ ഓഫറും കമ്പനി നൽകിയിരുന്നു.

ബിഎസ്എൻഎൽ
 

ബിഎസ്എൻഎൽ 1,499 പ്ലാനിനൊപ്പമുള്ള പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഈ പ്ലാനിന്റെ വാലിഡിറ്റി 395 ദിവസമായി ഉയർന്നു. ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് സാധാരണ നിലയിൽ ലഭിക്കുന്നത്. അധികമായി വാലിഡിറ്റി ലഭിച്ചിരുന്ന ഈ പ്രമോഷണൽ ഓഫർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ചു. ഈ പ്ലാൻ 24 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും നൽകുന്നു.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ 2ജി നെറ്റ്‌വർക്ക് ഇല്ലാതാകുമോ; അറിയേണ്ടതെല്ലാം

ബി‌എസ്‌എൻ‌എൽ 1,499 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 1,499 രൂപ പ്രീപെയ്ഡ് പ്ലാൻ

1,499 രൂപ, 1,999 രൂപ നിരക്കുകളിൽ രണ്ട് വാർ‌ഷിക പ്ലാനുകൾ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്‌. മുകളിൽ സൂചിപ്പിച്ചത് പോലെ 395 ദിവസം വരെ വാലിഡിറ്റി നൽകുന്ന 1,499 രൂപ പ്രീപെയ്ഡ് പ്ലാൻ ഇനി മുതൽ 365 ദിവസം മാത്രമേ വാലിഡിറ്റി നൽകുകയുള്ളു. സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അപേക്ഷിച്ച് മികച്ച പ്ലാനുകൾ തന്നെ നൽകാൻ ശ്രമിക്കുന്ന കമ്പനിയാണ് ബിഎസ്എൻഎൽ.1,499 രൂപയുടെ പ്ലാനിൽ ആ പതിവ് തെറ്റുന്നു.

അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്

അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യത്തോടെയാണ് 1,499 രൂപ പ്ലാൻ വരുന്നത്. അൺലിമിറ്റഡ് എന്ന് പറയുമെങ്കിലും ദിവസേനയുള്ള 250 മിനുറ്റ് എഫ്യുപി ലിമിറ്റോടെയാണ് ഈ പ്ലാൻ വരുന്നത്. ഈ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ കോളുകൾക്ക് ചാർജ് ഈടാക്കും. ഈ പ്ലാൻ 24 ജിബി ഡാറ്റ ആനുകൂല്യവും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ ബി‌എസ്‌എൻ‌എൽ വെബ്സൈറ്റിൽ നിന്നോ തേർഡ് പാർട്ടി വെബ്സറ്റുകളിൽ നിന്നോ റീചാർജ് ചെയ്യാവുന്നതാണ്.

കൂടുതൽ വായിക്കുക: മികച്ച ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽ

1,999 രൂപ പ്ലാൻ
 

1,499 രൂപ പ്രീപെയ്ഡ് പ്ലാനിനൊപ്പം ബിഎസ്എൻഎൽ നൽകുന്ന മറ്റൊരു പ്ലാൻ 1,999 രൂപ വിലയുള്ള പ്ലാനാണ്. ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിനും 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസം 250 മിനിറ്റ് എഫ്യുപി ലിമിറ്റ് ഈ പ്ലാനിനും ബാധകമാണ്. ഇറോസ് നൌ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. 1,499 രൂപ പ്ലാൻ ഇറോസ് നൌ ആനുകൂല്യങ്ങൾ നൽകുന്നില്ല.

Most Read Articles
Best Mobiles in India

English summary
A few months ago, BSNL introduced its annual prepaid plan priced at Rs 1,499. Other telecom companies are offering similar plans to this prepaid plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X