ജിയോയുടെ 249 രൂപ പ്ലാനിനെ പോലും വെല്ലുന്ന ബിഎസ്എൻഎല്ലിന്റെ 247 രൂപ പ്ലാൻ

|

ബിഎസ്എൻഎല്ലും ജിയോയും രാജ്യത്തെ രണ്ട് പ്രധാനപ്പെട്ട ടെലിക്കോം ഓപ്പറേറ്റേഴ്സ് ആണ്. ഈ രണ്ട് കമ്പനികളും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ഈ രണ്ട് കമ്പനികളുടെയും രണ്ട് മികച്ച പ്ലാനുകൾ തമ്മിൽ താരതമ്യം ചെയ്യുകയാണ് ഈ ആർട്ടിക്കിളിലൂടെ. രണ്ട് ടെലിക്കോം കമ്പനികളും ഏതാണ്ട് ഒരേ വിലയുള്ള ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ലോവർ എൻഡ് പ്ലാനുകളിൽ, ബിഎസ്എൻഎൽ 247 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുമ്പോൾ ജിയോ 249 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിന്റെ 247 രൂപ, ജിയോയുടെ 249 രൂപ എന്നീ പ്ലാനുകളാണ് ഇവിടെ താരതമ്യം ചെയ്യുന്നത്. രണ്ട് പ്ലാനുകളുടെയും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കാൻ താഴേക്ക് വായിക്കുക.

 

ബിഎസ്എൻഎൽ

രാജ്യത്ത് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ടെലിക്കോം ഓപ്പറേറ്റർ ആണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ. അടുത്തിടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കാൻ തയ്യാറാകാത്ത ഇന്ത്യയിലെ ഏക ടെലിക്കോം ഓപ്പറേറ്ററും ബിഎസ്എൻഎൽ തന്നെ. സ്വകാര്യ ഓപ്പറേറ്റർമാരേക്കാൾ യൂസേഴ്സിന് താങ്ങാൻ കഴിയുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുതിയ ഉപയോക്താക്കളെ ലക്ഷ്യമിടാനും വരിക്കാരെ ആകർഷിക്കാനും ഈ നീക്കം ബിഎസ്എൻഎല്ലിന് ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല. ഇതിനാൽ തന്നെ സർക്കാർ നിയന്ത്രണത്തിൽ ഉള്ള ടെലിക്കോം സ്ഥാപനം ഈ നിലപാട് സ്വീകരിക്കുന്നത് ശരിയായ കാര്യവും ആണ്.

ആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽ

ബിഎസ്എൻഎല്ലിന്റെ 247 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 247 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് 30 ദിവസത്തെ സേവന വാലിഡിറ്റിയിലാണ് 247 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. 50 ജിബി ഡാറ്റയാണ് പ്ലാനിന്റെ മുഖ്യ ആകർഷണം. അൺലിമിറ്റഡ് വോയ്സ് കോളിങും 100 എസ്എംസുകളും 247 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ എടുക്കുന്ന ഉപയോക്താക്കൾക്ക് ആവശ്യമുള്ളത്ര ഡാറ്റ തങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാൻ സാധിക്കും. അതായത് ഡാറ്റ ഉപയോഗത്തിന് പ്രതിദിന പരിധി വച്ചിട്ടില്ലെന്ന് അർഥം. എന്നിരുന്നാലും, 50 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ഇറോസ് നൗ എന്റർടൈൻമെന്റ് സർവീസസും ഈ പ്ലാനിൽ അധിക നേട്ടമായി ലഭിക്കും.

റിലയൻസ് ജിയോയുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
 

റിലയൻസ് ജിയോയുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഡിസംബർ ഒന്ന് മുതൽ റിലയൻസ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്തിയിരുന്നു. ശരാശരി 20 ശതമാനത്തിന്റെ വർധനവാണ് തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ കമ്പനി കൊണ്ട് വന്നത്. ഇതോടെ റിലയൻസ് ജിയോയുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും കാര്യമായ മാറ്റം വന്നു. ഈ പ്ലാൻ ഇപ്പോൾ 23 ദിവസത്തെ സേവന വാലിഡിറ്റി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിങും കൂടാതെ എല്ലാ ദിവസവും 2 ജിബി ഡാറ്റയും ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി ബിഎസ്എൻഎല്ലിന്റെ 247 രൂപ പ്ലാനിനേക്കാൾ വളരെ കുറവാണെങ്കിലും ഉപയോക്താക്കൾക്ക് മൊത്തത്തിൽ 46 ജിബി ഡാറ്റ ലഭിക്കും.

സ്ട്രീമിങ് ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾസ്ട്രീമിങ് ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഡാറ്റ

രണ്ട് ഓപ്പറേറ്റർമാരെയും താരതമ്യം ചെയ്യുമ്പോൾ പ്രധാന വ്യത്യാസം ഡാറ്റ നെറ്റ്‌വർക്കിലാണ്. ജിയോയുടെ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നത് 4ജി ഡാറ്റയാണ്. എന്നാൽ ഇപ്പോഴും ബിഎസ്എൻഎൽ എല്ലായിടത്തും 4ജി നൽകുന്നില്ല. തങ്ങളുടെ പാൻ ഇന്ത്യ 4ജി നെറ്റ്‌വർക്കുകൾ ലോഞ്ച് ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നാണ് കമ്പനി ഇപ്പോഴും പറയുന്നത്. ഇത് പൂർണ അർഥത്തിൽ യാഥാർഥ്യമാകാൻ ഇനിയും ഏറെക്കാലം പിടിക്കും എന്നതാണ് യാഥാർഥ്യം. 4ജി സൌകര്യം അടക്കമുള്ള കാര്യങ്ങളിൽ ജിയോ ബിഎസ്എൻഎല്ലിനെക്കാളും ഏറെ മുന്നിൽ ആണെന്നതാണ് യാഥാർഥ്യം.

ജിയോ ടിവി

ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ്, ജിയോ സിനിമ എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്ലിക്കേഷനുകളുടെ അധിക ആനുകൂല്യങ്ങളും റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനിൽ ഉൾക്കൊള്ളുന്നു. 4ജി ഉപയോക്താക്കൾക്ക്, ജിയോയുടെ പ്ലാൻ മികച്ചതാണ്. എന്നാൽ 3ജി അല്ലെങ്കിൽ 2ജി ഉപയോഗിച്ചാൽ മതിയെന്നുള്ള ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ നൽകുന്ന 247 രൂപയുടെ പ്ലാൻ ഏറ്റവും മികച്ചത് തന്നെയാണ്. തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ബിഎസ്എൻഎൽ അല്ലെങ്കിൽ ജിയോ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ബിഎസ്എൻഎല്ലിന്റെ ഈ ഫാൻസി ഫോൺ നമ്പർ ലേലത്തിൽ പോയത് 2.4 ലക്ഷം രൂപയ്ക്ക്ബിഎസ്എൻഎല്ലിന്റെ ഈ ഫാൻസി ഫോൺ നമ്പർ ലേലത്തിൽ പോയത് 2.4 ലക്ഷം രൂപയ്ക്ക്

യൂസേഴ്സ്

രാജ്യത്തെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ഇനി പൊതുവേ നല്ല കാലമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഎസ്എൻഎല്ലിലേക്ക് ലക്ഷക്കണക്കിന് യൂസേഴ്സ് ഒഴുകിയെത്തുമെന്നും കണക്ക് കൂട്ടപ്പെടുന്നു. രാജ്യത്തെ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചതാണ് പുതിയ വിലയിരുത്തലുകൾക്ക് പിന്നിൽ. എയർടെൽ, വിഐ, ജിയോ എന്നീ കമ്പനികളാണ് തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് നിരക്ക് കൂട്ടിയത്. എയർടെലും വിഐയും 25 ശതമാനവും ജിയോ 20 ശതമാനവുമാണ് നിരക്ക് കൂട്ടിയത്.

 

താരിഫ് നിരക്കുകൾ

സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയിട്ടും ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം നൽകുന്ന ടെലിക്കോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. താരിഫ് നിരക്കുകൾ കുറഞ്ഞ് നിൽക്കുമ്പോഴും രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാത്തത് ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. എന്നാൽ 4ജി ലഭ്യമായ കേരളം അടക്കമുള്ള സർക്കിളുകളിൽ ബിഎസ്എൻഎല്ലിന് വലിയ നേട്ടം ഉണ്ടാക്കാനും കഴിയും.

ഭൂമിയെ ഒന്ന് ഭൂമിയെ ഒന്ന് "കൂൾ" ആക്കണം; പുതിയ പ്ലാനുമായി ആമസോൺ

പ്രീപെയ്ഡ് പ്ലാനുകൾ

സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ വളരെ വില കുറഞ്ഞതാണ്. റീചാർജിനായി കുറച്ച് തുക ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ബിഎസ്എൻഎല്ലിന് ആകർഷിക്കാൻ സാധിക്കും. എന്നാൽ 4ജി സേവനങ്ങൾ ലഭ്യമല്ലാത്ത മേഖലകളിൽ കമ്പനിക്ക് ഇതിന് സാധിക്കില്ല. ബിഎസ്എൻഎൽ ആകർഷകമായ ആനുകൂല്യങ്ങളും തങ്ങളുടെ വിലകുറഞ്ഞ പ്ലാനുകൾക്കൊപ്പം നൽകുന്നുണ്ട്. വോയിസ് കോളിങ് മാത്രം ആവശ്യമുള്ള ഉപയോക്താക്കൾക്കും ബിഎസ്എൻഎൽ ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നു. 4ജി നെറ്റ്വർക്ക് എല്ലായിടത്തും ലഭ്യമാക്കിയാൽ സ്വകാര്യ കമ്പനികളെ മറികടക്കാൻ പോലും ബിഎസ്എൻഎല്ലിന് സാധിക്കും.

Most Read Articles
Best Mobiles in India

English summary
BSNL and Jio are among the major telecom operators in the country. Both companies are offering the best-prepaid plans to the customers. This article is to compare between the two best plans of these companies. Both the telecom companies offer multiple prepaid plans for almost the same price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X