40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 247 രൂപ പ്ലാൻ

|

പ്രീപെയ്ഡ് വിഭാഗത്തിൽ വില കുറഞ്ഞ പ്ലാനുകളിൽ പോലും ആകർഷകമായ ഓഫറുകൾ നൽകി സ്വകാര്യ കമ്പനികളോട് മത്സരിക്കുന്ന പൊതുമേഖലാ ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. നേരത്തെ ബിഎസ്എൻഎൽ 200 രൂപയിൽ താഴെയുള്ള വിലയിൽ പോലും ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ ഉപയോക്താക്കൾക്കായി നൽകിയിരുന്നു. രാജ്യത്ത് എല്ലായിടത്തും 4ജി സേവനങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിന് ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും കേരളത്തിൽ ബിഎസ്എൻഎൽ 4ജി നൽകുന്നുണ്ട്.

3 ജിബി ഡാറ്റ
 

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ നിലവിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ നൽകുന്നുണ്ട് എങ്കിലും ബിഎസ്എൻഎൽ നൽകുന്ന രീതിയിൽ വിലകുറച്ചല്ല ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. 400 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിലാണ് സ്വകാര്യ കമ്പനികൾ ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്നത്. എന്നാൽ ബി‌എസ്‌എൻ‌എൽ 250 രൂപയിൽ താഴെയുള്ള വിലയിൽ തന്നെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാൻ നൽകുന്നുണ്ട്.

ബി‌എസ്‌എൻ‌എൽ 247 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 247 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ എസ്ടിവി 247 എന്ന പ്ലാൻ വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച പ്ലാനാണ്. റോമിംഗ് സർക്കിളുകളിൽ പോലും അൺലിമിറ്റഡ് ലോക്കൽ, നാഷണൽ കോളിങ് ആനുകൂല്യങ്ങളുമായാണ് ഈ പ്ലാൻ വരുന്നത്. ഈ പ്ലാൻ ദിവസവും 250 മിനുറ്റ് എഫ്യുപി ലിമിറ്റോടെയാണ് സൌജന്യ കോളുകൾ നൽകുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ 3ജിബി എന്ന ലിമിറ്റ് അവസാനിപ്പിച്ചു കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 80 കെബിപിഎസ് ആയി ചുരുക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റെ 395 രൂപ പ്രീപെയ്ഡ് പ്ലാൻ പുതുക്കി, അഞ്ച് എസ്ടിവികൾ പിൻവലിച്ചു

പ്രൊമോഷണൽ ഓഫർ

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. എങ്കിലും പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായി ഈ പ്ലാൻ നിലവിൽ 40 ദിവസത്തെ വാലിഡിറ്റി ഉപയോക്താക്കൾക്ക് നൽകുന്നു എന്നതാണ് ശ്രദ്ധേയം. അതായത് 247 രൂപ പ്ലാനിലൂടെ മൊത്തം 120 ജിബി ഡാറ്റയും 40 ദിവസത്തെ വാലഡിറ്റിയുമാണ് ലഭിക്കുന്നത്. മറ്റ് ടെൽകോം കമ്പനികൾ 50 ജിബിയിൽ താഴെ മൊത്തം ഡാറ്റ ആനുകൂല്യങ്ങളാണ് ഈ വില വിഭാഗത്തിൽ നൽകുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. എസ്ടിവി 247 പ്ലാനിന് 10 ദിവസം അധിക വാലിഡിറ്റി നൽകുന്ന പ്രമോഷണൽ ഓഫർ 2020 നവംബർ 30ന് അവസാനിക്കും.

എയർടെൽ, വിഐ, ജിയോ എന്നിവയുടെ 3ജിബി ഡെയ്‌ലി ഡാറ്റ പ്ലാനുകൾ
 

എയർടെൽ, വിഐ, ജിയോ എന്നിവയുടെ 3ജിബി ഡെയ്‌ലി ഡാറ്റ പ്ലാനുകൾ

റിലയൻസ് ജിയോയ്ക്ക് നിലവിൽ 349 രൂപയ്ക്ക് ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഉണ്ട്. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ കോളിങ്, മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 1,000 മിനുറ്റ് കോളുകൾ എന്നിവ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നു. എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും (വിഐ) 398 രൂപ പ്രീപെയ്ഡ് പ്ലാൻ ഉണ്ട്. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങും നൽകുന്ന പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 100 എസ്എംഎസുകളും ഈ പ്ലാനുകൾ നൽകുന്നു.

ബിഎസ്എൻഎൽ 4ജി

സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ 300 രൂപയ്ക്കും 400 രൂപയ്ക്കും ഇടയിലാണ് എന്ന് കാണാം. ബി‌എസ്‌എൻ‌എൽ പ്ലാനാവട്ടെ 247 രൂപയ്ക്ക് ലഭ്യമാണ്. ഇത് കൂടാതെ ബിഎസ്എൻഎൽ പ്ലാൻ 40 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ സ്വകാര്യ ടെലിക്കോം കമ്പനികൾ 28 ദിവസം വാലിഡിറ്റി മാത്രമാണ് നൽകുന്നത്. ബിഎസ്എൻഎൽ 4ജി ലഭിക്കുന്ന കേരളത്തിൽ മറ്റ് കമ്പനികളെക്കാൾ ഏറെ മുന്നിലാണ് ബിഎസ്എൻഎൽ നൽകുന്ന പ്ലാനിന്റെ മൂല്യം.

കൂടുതൽ വായിക്കുക: 599 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്എൻഎൽ

Most Read Articles
Best Mobiles in India

English summary
BSNL's STV 247 plan is the best 3GB daily data plan available in the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X